കാലം മാറുന്നതിന് അനുസരിച്ച് പ്രേതങ്ങളും രൂപവുംഭാവവും മാറുമോ? രഞ്ജിത് ശങ്കറിന്റെ പ്രേതം സിനിമയില്‍ പരമ്പരാഗതമായി പ്രേതങ്ങള്‍ സ്വീകരിച്ചുപോന്നിരുന്ന ഡ്രസ് പാറ്റേണ്‍ ഉപേക്ഷിച്ചത് അതിന്റെ ചെറിയൊരു തുടക്കമായിരുന്നുവെന്ന് വേണം കരുതാന്‍. അതുപോലെ പ്രേതങ്ങള്‍ രക്തദാഹികളും...
സംഗീതം മാനസികാരോഗ്യത്തിന് ഉത്തമപ്രതിവിധിയാണെന്ന് ് തെളിയിക്കപ്പെട്ടിട്ടുള്ള സംഗതിയാണ്. ഇപ്പോഴിതാ സംഗീതം മറവിരോഗികള്‍ക്കും ഏറെ ഗുണം ചെയ്യുന്നുവെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ജെറിയാട്രിക്‌സ് ആന്റ് ജെറോന്റോളജി ജേര്‍ണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മറവിരോഗവുമായി പോരാടിക്കൊണ്ടിരുന്ന 51...
ഉത്സവരാവുകളിലും,പെരുന്നാൾ മുഹൂർ ത്തങ്ങളിലും നിറഞ്ഞ മനസ്സോടെ സഞ്ചരിച്ചിരിക്കുന്നവരൊക്കെയും ഉച്ചഭാഷിണിയിലൂടെ ആവർത്തിച്ചു കേട്ടിരിക്കുന്ന പേരുണ്ട് ആലാപനം-'ശുഭ രഘുനാഥ്'അരലക്ഷത്തിലധികം വേദികളിൽ ആവർത്തിച്ചു കേട്ട ഈ പേരിനുടമസ്ഥയെ വിശദമായി പരിചയപ്പെടുമ്പോൾ ശുദ്ധ സംഗീതം പോലുളള ചിരിയുമായി ശുഭയെന്ന...
ആരെയെങ്കിലുമൊക്കെ കാത്തിരിക്കാത്തവരായി ആ രെങ്കിലുമുണ്ടാവുമോ? ഓരോ കാത്തിരിപ്പും തീവ്രമായ അനുഭവമാകുന്നത് ആരെയാണ്, എന്തിനെയാണ്, എന്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഓരോരുത്തരുടെയും കാത്തിരിപ്പുകൾ വ്യത്യസ്തമാകുന്നതും അതുകൊണ്ടാണ്. കാത്തിരിപ്പിന്റെ വേദനകളിലൂടെ കടന്നുപോകുന്ന ഒരാളുടെ ഹൃദയവ്യഥകൾ...
മറ്റൊരാളുടെ തോൽവിയിലാണ് നമ്മുടെ വിജയമെന്നതാണ് പരമ്പരാഗതമായി നാം പഠിച്ചുവച്ചിരിക്കുന്ന സൂത്രവാക്യം. എനിക്ക് വിജയിക്കണമെങ്കിൽ നീ തോറ്റിരിക്കണം. എനിക്ക് മുമ്പിലെത്തണമെങ്കിൽ നിന്നെ പിന്നിലാക്കിയേ തീരൂ. അതുകൊണ്ടാണ് മത്സരങ്ങൾ നടത്തി നാം വിജയികളെ കണ്ടെത്തുന്നതും പ്രഖ്യാപിക്കുന്നതും. പണം,...
യൂണിവേഴ്സിറ്റി ഓഫ് വെർജിനിയ ഓർത്തോപീഡിക് സർജറി റെസിഡൻസിയിൽ നിന്ന് എംഡിയും പിഎച്ച്ഡിയും നേടിയ ഡോക്ടർ. ഏതൊരു ഡോക്ടറെയും പോലെ സാധാരണമായി ജീവിച്ചുവരികയായിരുന്നു ഡോക്ടർ ടോണി സിക്കോറിയയും. പക്ഷേ 1994 അദ്ദേഹത്തിന്റെ ജീവിതത്തെ ആകെ...
പുതുവർഷത്തിലെല്ലാവരും ചില പുതിയ തീരുമാനങ്ങളെടുക്കാറുണ്ട്. തൂക്കം കുറയ്ക്കൽ, പുകവലി/ മദ്യപാനം നിർത്തൽ, എക്സർസൈസ്, സോഷ്യൽ മീഡിയയിൽ നിന്നുള്ള അകലംപാലിക്കൽ.... എല്ലാം നല്ലതുതന്നെ. എന്നാൽ അവയിൽ എത്രപേർ, എത്രയെണ്ണം നടപ്പിൽവരുത്തുകയും വിജയിക്കുകയും ചെയ്യാറുണ്ട് എന്ന്...
ലോകത്തുള്ള എല്ലാ മനുഷ്യരും സുന്ദരികളും സുന്ദരന്മാരുമാണെന്ന് സാഹിത്യകാരനായ ഉറൂബിന്റെ ഒരു നിരീക്ഷണമുണ്ട്. മനുഷ്യമനസ്സിലെ നന്മകൾ എപ്പോൾ വേണമെങ്കിലും പുറത്തേക്ക് വരാമെന്നും എല്ലാവരുടെയും ഉളളിലും നന്മയുണ്ടെന്നുമുള്ള വിശ്വാസമായിരുന്നു അദ്ദേഹത്തെ അത് പറയാൻ പ്രേരിപ്പിച്ചത്. മണ്ണിന്റെ...
സംഭാഷണം വലിയൊരു കലയാണ്. അതുകൊണ്ടാണ് ഒരേ സമയം അത് ചിലരെ ചിലരിലേക്ക് ആകർഷിക്കുന്നതും മറ്റ് ചിലരെ അകറ്റിക്കൊണ്ടുപോകുന്നതും. ചിലരുമായി സംസാരിച്ചിരുന്നാൽ സമയം പോകുന്നതേ അറിയാറില്ല. ചിലർ സംസാരിച്ചുതുടങ്ങുമ്പോൾ ഓടിപ്പോയാൽ മതിയെന്നാവും. വ്യക്തിപരമായ ചില...
പെട്ടെന്നൊരു ദിവസം രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രിയപ്പെട്ട ഒരാളുടെ രോഗവിവരത്തെക്കുറിച്ച്, 'ഇനി അധികം പ്രതീക്ഷയൊന്നും വേണ്ട, എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം' എന്ന് ഡോക്ടർ പറയുമ്പോഴുണ്ടാകുന്ന മാനസികസംഘർഷം എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ടോ? ഇല്ലെങ്കിലും...
നര്‍മ്മത്തിലൂടെ ചിരിപ്പിച്ചും വില്ലനിസത്തിലൂടെ വെറുപ്പിച്ചും പ്രേക്ഷകരുടെ ഇഷ്ടംനേടിയ കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാനസംരംഭമാണ് പൃഥിരാജ് ചിത്രമായ ബ്രദേഴ്‌സ്‌ഡേ. അദ്ദേഹം തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. ഇഴ മുറുക്കമുള്ള തിരക്കഥയും കൈയൊതുക്കമുള്ള സംവിധാനവും. കലാഭവന്‍ ഷാജോണിനെക്കുറിച്ച്...
കൂട്ടുകൂടാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്? മനശാസ്ത്രജ്ഞന്മാരുടെ ഭാഷയിൽ കൂട്ട് മനുഷ്യന്റെ അടിസ്ഥാനപരമായ ഒരു ആവശ്യമാണ്. "An Existential Need'. കൂട്ടിനെക്കുറിച്ച് കേട്ടതിൽ വച്ച് ഹൃദയഹാരിയായ നിർവചനം ആംഗലേയ സാഹിത്യകാരനായ അലൻ അലക്‌സാണ്ടർ മിൽനയുടേതാണ്. ''പ്രിയ...