Last Word

അവസരം

അവസരം ഒരു നറുക്കെടുപ്പാണ്. നൂറായിരം കുറികളിൽ നിന്ന് നിങ്ങളുടെ പേരെഴുതിയ തുണ്ടുകടലാസ് തിരഞ്ഞെടുക്കപ്പെടുന്നു. ഇന്നലെവരെ ആരാലും പ്രത്യേകമായി ശ്രദ്ധിക്കപ്പെടാതിരുന്ന നിങ്ങൾ അതോടെ ശ്രദ്ധിക്കപ്പെടുന്നു. ഫ്‌ളാഷ് ക്യാമറകളുടെ മുന്നിൽ ഒരു സെലിബ്രിറ്റി ആഘോഷിക്കപ്പെടുന്നതുപോലെ നിങ്ങൾ...

കൈ പിടിത്തം

അടുത്തകാലത്ത് കേട്ട വളരെ പ്രോത്സാഹനജനകമായ, പ്രതീക്ഷ നല്കുന്ന വാക്കായിരുന്നു അത്. കൈപിടിക്കും കൂടെയുണ്ട് ഞങ്ങൾ.  പാലക്കാട് മലയിടുക്കിൽ അപകടത്തിൽ പെട്ട ബാബു എന്ന ചെറുപ്പക്കാരനോട് കേരളം പറഞ്ഞ വാക്കായിരുന്നു അത്. പറഞ്ഞതുപോലെ തന്നെ...

സൗന്ദര്യം

എന്താണ് സൗന്ദര്യം? കൃത്യമായി നിർവചിക്കുന്നതിൽ പരാജയപ്പെട്ടുപോകുന്ന ഒന്നല്ലേ സൗന്ദര്യം. അല്ലെങ്കിൽ  പറയൂ ആർക്കാണ് സൗന്ദര്യത്തെ ഒറ്റവാക്കിൽ വിലയിരുത്താൻ കഴിയുന്നത്.  സൗന്ദര്യത്തെ സംബന്ധിച്ച് ഏതാണ് ഏകാഭിപ്രായമുള്ള നിർവചനമുളളത്? സർവസമ്മതത്തോടെ സൗന്ദര്യത്തെ നിർവചിക്കാൻ  കഴിയാറില്ല.കാരണം സൗന്ദര്യം...

രഹസ്യം

പരസ്യമാകാത്ത ഒരു രഹസ്യവുമില്ല. രഹസ്യമെന്നത് പരസ്യവും കൂടിയാണ്. ഒരുപക്ഷേ നമ്മെക്കുറിച്ച് പരസ്യമായ കാര്യം നാം മാത്രം അറിയുന്നില്ല എന്നതാവാം ഏറ്റവും വലിയ രഹസ്യം. രഹസ്യം പറയുമ്പോൾ ഒന്നല്ല ഒരായിരം വട്ടം ആലോചിക്കണം. ഈ...

വിജയം

മറ്റൊരാളുടെ തോൽവിയിലാണ് നമ്മുടെ വിജയമെന്നതാണ് പരമ്പരാഗതമായി നാം പഠിച്ചുവച്ചിരിക്കുന്ന സൂത്രവാക്യം. എനിക്ക് വിജയിക്കണമെങ്കിൽ നീ തോറ്റിരിക്കണം. എനിക്ക് മുമ്പിലെത്തണമെങ്കിൽ  നിന്നെ പിന്നിലാക്കിയേ തീരൂ.  അതുകൊണ്ടാണ് മത്സരങ്ങൾ നടത്തി നാം വിജയികളെ കണ്ടെത്തുന്നതും പ്രഖ്യാപിക്കുന്നതും. പണം,...

നന്ദി

ജീവിതത്തിലെ സന്തോഷങ്ങളും സമാധാനവും നിശ്ചയിക്കാൻ കഴിയുന്ന മാനദണ്ഡം എന്തായിരിക്കും? ഭൗതികമായ സമൃദ്ധിയോ പ്രശ്നങ്ങളില്ലാത്ത ജീവിതമോ ആണോ അത്? ആത്യന്തികമായി മനുഷ്യജീവിതത്തിലെ സന്തോഷങ്ങളും സമാധാനവും നിശ്ചയിക്കപ്പെടുന്നത് കേവലം പദാർത്ഥാധിഷ്ഠിതമായിട്ടാണ്. പക്ഷേ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അടിസ്ഥാനം...

നന്മ

ഒരു സംഭവം പങ്കുവയ്ക്കട്ടെ. തന്റെ ഒരു സുഹൃത്ത് കടന്നുപോകുന്ന അത്യന്തം നിസഹായാവസ്ഥയിൽ  ചികിത്സയ്ക്കാവശ്യമായ സാമ്പത്തികസഹായം അഭ്യർഥിച്ചുകൊണ്ടാണ് അയാൾ ഫേസ്ബുക്കിൽ ഒരു കുറിപ്പെഴുതിയത്. ആ കുറിപ്പ് എങ്ങനെയോ വളരെ യാദൃച്ഛികമായി ഗൾഫിലുള്ള ഒരാൾ കാണുന്നു....

വഞ്ചന

ഒട്ടും പോസിറ്റീവായ വാക്കല്ല വഞ്ചന. പക്ഷേ നിത്യജീവിതത്തിൽ ഈ വാക്കിനെ മാറ്റിനിർത്താനുമാവില്ല. കാരണം ആ വാക്കുമായി നമ്മൾ അത്രയധികം  ബന്ധപ്പെട്ടിരിക്കുന്നു. അതുപോട്ടെ, ജീവിതത്തിൽ നിങ്ങൾ ആരെയാണ് ഏറ്റവും അധികം വഞ്ചിച്ചിരിക്കുന്നത്? അതിനൊറ്റ ഉത്തരമേയുള്ളൂ....

പറിച്ചുനടൽ

കാർഷികമേഖലയുമായി ബന്ധപ്പെട്ട ഒന്നാണ് അത്. പറിച്ചുനടീൽ.  പക്ഷേ വിശാലമായ അർത്ഥത്തിൽ  പറിച്ചുനടീൽ എല്ലായിടത്തുമുണ്ട്. എല്ലാവരുടെയുംജീവിതത്തിലും. അല്ലെങ്കിൽ  ഒന്നാലോചിച്ചുനോക്കൂ. ജീവിതത്തിൽ ഒരിക്കലെങ്കിലും പറിച്ചുനടാത്തവരായി ആരെങ്കിലുമുണ്ടാവുമോ? പ്രത്യേകിച്ച് സ്ത്രീകൾ? ഒരു നിശ്ചിതപ്രായത്തിന്ശേഷം സ്ത്രീകളുടെ ജീവിതം ചില...

സഹായം

സഹായം കൈപ്പറ്റാത്തവരായി ആരെങ്കിലുമുണ്ടാവുമോ? ആരോടെങ്കിലും ജീവിതത്തിലെ ഏതെങ്കിലും നിമിഷങ്ങളിൽ സഹായം ചോദിക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ? മനുഷ്യൻ സാമൂഹികജീവിയായതുകൊണ്ടാണ് സഹായം ചോദിക്കേണ്ടിവരുന്നത്.  അരോഗദൃഢഗാത്രനായ ഒരാൾ പോലും തനിക്കാകാവുന്നതിന്റെ അങ്ങേയറ്റം ഭാരമുള്ള ഒരു വസ്തു നീക്കിവയ്ക്കുന്നതിനോ എടുത്തുമാറ്റുന്നതിനോ മറ്റൊരാളോട്...

ആവർത്തനം

വസ്തുനിഷ്ഠമായി വിലയിരുത്തുകയാണെങ്കിൽ ജീവിതത്തിൽ പലതും ആവർത്തനമാണെന്ന് പറയേണ്ടിവരും. ഇന്നലെത്തെ ദിവസത്തിന്റെ ആവർത്തനമാണ് ഇന്ന്. ഇന്നത്തെ ദിവസത്തിന്റെ ആവർത്തനമാണ് നാളെ. എന്നും നമ്മൾ ചിലരെ തന്നെ വീണ്ടും വീണ്ടും കണ്ടുമുട്ടുന്നു. ഒരേ വഴികളിലൂടെ സഞ്ചരിക്കുന്നു....

തീരുമാനം

തീരുമാനമെടുക്കൽ ഒരു കലയാണ്. ഒരാൾ ഒരു തീരുമാനമെടുക്കുമ്പോൾ അതിന്റെ നന്മയും തിന്മയും അയാളുടെ പിന്നാലെ വരുന്നു. ജീവിതത്തെ മുഴുവൻ സമഗ്രമായി ബാധിക്കുന്ന ഒരു നിർണ്ണായക നിമിഷമാണ് തീരുമാനമെടുക്കൽ എന്ന് പറയുന്നത് അതുകൊണ്ടാണ്. അതായത് ഒരു...