'സ്വാതന്ത്ര്യംതന്നെയമൃതംസ്വാതന്ത്ര്യംതന്നെ ജീവിതംപാരതന്ത്ര്യം മാനികൾക്ക്മൃതിയേക്കാൾ ഭയാനകം' (കുമാരനാശാൻ)
സ്വാതന്ത്ര്യം ആഗ്രഹിക്കാത്തവർ ആരാണ് ഉള്ളത്? മിണ്ടാപ്രാണികൾ മുതൽ മനുഷ്യൻ വരെ അതാഗ്രഹിക്കുന്നുണ്ട്. ഈയിടെ നല്ലൊരു വീഡിയോ കണ്ടു, വിൽക്കാൻ വച്ചിരിക്കുന്ന കുരുവികളെ വില കൊടുത്തു വാങ്ങി സ്വതന്ത്രമാക്കുന്ന...
ഞാനൊരു വിദഗ്ദനൊന്നുമല്ല എന്നാലും... ഇതേരീതിയിൽ പലപ്പോഴും സംസാരിച്ചിട്ടുള്ളവരാണ് നമ്മൾ. ഇങ്ങനെ സംസാരിക്കുമ്പോൾ അതിലൊരിക്കലും കുഴപ്പമെന്തെങ്കിലും നമുക്ക് അനുഭവപ്പെടാറുമില്ല. എന്നാൽ കേൾക്കുന്നവരിൽ ഇതുണ്ടാക്കുന്ന പ്രതികരണം എന്തായിരിക്കുമെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? അവർ കരുതുന്നത് ഇങ്ങനെയായിരിക്കും.
വിദഗ്ദനല്ലെങ്കിൽ ഇയാൾ...
നീ നിന്നെ തന്നെ ഗൗരവത്തിലെടുക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് ഓരോ ദിവസവും അവരവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വേണ്ടി ഇത്തിരി സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്, പല കാര്യങ്ങളെയോർത്തുള്ള ടെൻഷനുമായി ജീവിക്കുന്നവരാണ് എല്ലാവരുംതന്നെ. ഈ സംഘർഷങ്ങൾ...
മരിക്കാൻ പല കാരണങ്ങളുമുണ്ട്. അത്തരം കാരണങ്ങളിൽ പത്താമത് നില്ക്കുന്ന കാരണം ആത്മഹത്യയാണ്, ലോകമെങ്ങുമുള്ള മരണങ്ങളുടെ കണക്കെടുപ്പിലാണ് ആത്മഹത്യ പത്താമത്തെ കാരണമായിരിക്കുന്നത്. എട്ടുമുതൽ പത്തുലക്ഷം വരെ ആളുകൾ വർഷം തോറും ആത്മഹത്യ ചെയ്യുന്നതായിട്ടാണ് കണക്ക്....
എന്താണ് പ്രണയം? പ്രണയം ഇത് മാത്രമാണെന്ന് പറയത്തക്കവണ്ണം അതിനെ ആരെങ്കിലും നിർവചിച്ചിട്ടുണ്ടോ? ശരീരത്തിന്റെ അഭിലാഷപൂർത്തീകരണത്തിനുള്ള ഒരു വഴിയാണോ പ്രണയം? അങ്ങനെയെങ്കിൽ, ഒന്ന് തൊടാതെയും ചുംബിക്കാതെയും ഒന്ന് ചേർത്തു നിർത്താതെയും മനസ്സുകൊണ്ട് മാത്രം പ്രണയിക്കുന്നവരുടെ...
പിതാ രക്ഷതി കൗമാരേഭർത്താ രക്ഷതി യൗവനേപുത്രോ രക്ഷതി വാർദ്ധക്യേന: സ്ത്രീ സ്വാതന്ത്ര്യമർഹതി.
എഴുതപ്പെട്ട കാലം മുതലേ വിമർശനങ്ങൾ ഏറെ ഏറ്റു വാങ്ങിയ ഈ ശാസന തന്നെയാണ്, ഇന്നും സ്ത്രീ സ്വതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നവരുടെ പെരുക്കപ്പട്ടിക എന്ന്...
കിണർ കുഴിക്കുന്നതുപോലെയാണ് സ്‌നേഹമെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഒരുപാടു കുഴിച്ചുചെല്ലുമ്പോൾ കാണുന്ന ഇത്തിരി നനവുപോലെയാണ് ആദ്യസ്‌നേഹം. വീണ്ടും താഴ്ത്തി ചെല്ലുമ്പോഴാണ് നനവ് ഉറവയായി മാറുന്നത്. പിന്നീട് അത് പ്രവാഹമാകുന്നു. കോരാനും കുടിക്കാനും നനയാനും മാത്രം സമൃദ്ധമാകുന്നു.
മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടുള്ള ഒരുജീവിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. എല്ലാ കാര്യങ്ങളും മൊബൈൽ കേന്ദ്രീകൃതമാണ്. അതുകൊണ്ടുതന്നെ എല്ലാവരുടെയും കൈകളിൽ മൊബൈലുണ്ട്, പ്രായഭേദമെന്യേ. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾ മൊബൈൽ കണ്ടാണ് വളർന്നുവരുന്നത്. അവർക്ക് സ്വാഭാവികമായും മൊബൈലിനോട് അടുപ്പമോ...
നിക്കോളാസ് കസൻദിസാക്കസ് അസീസിയിലെ ഫ്രാൻസിസിനെ കുറിച്ചുള്ള എഴുതിയ 'ദൈവത്തിന്റെ നിസ്വൻ' (God's Pau- per) എന്ന പുസ്തകത്തിൽ വളരെ ഹൃദയസ്പർശിയായ രംഗമുണ്ട്. ലൗകിക സുഖങ്ങൾ ഉപേക്ഷിച്ചുകൊണ്ട് സന്യാസത്തിന്റെ ജീവിതരീതി തിരഞ്ഞെടുത്ത പുണ്യവാളനെ കാണാൻ...
ദയ, അനുകമ്പ, സന്തോഷം,സമചിത്തത.. എങ്ങനെയാണ് സ്‌നേഹിക്കപ്പെടേണ്ടത് എന്നതിനു ള്ള ഏറ്റവും ഹ്രസ്വമായ ഉത്തരമാണ് ഇത്. അതായത് നിങ്ങളുടെ സ്‌നേഹത്തിൽ ദയയുണ്ടായിരിക്കണം, അനുകമ്പയുണ്ടായിരിക്കണം, സമചിത്തതയുണ്ടായിരിക്കണം. സന്തോഷമുണ്ടായിരിക്കണം. സ്‌നേഹിക്കുക എന്ന് പറയുമ്പോൾ അതൊരു എളുപ്പമാർഗ്ഗമാണെന്ന് കരുതരുത്....
'ഒരാൾക്ക് വിജയം ഉണ്ടാകുമ്പോൾ അയാൾ പറഞ്ഞത് കേൾക്കാൻ എല്ലാവരും ഉണ്ടാകും.' അടുത്തയിടെ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് വിശദീകരണം നല്കിയപ്പോൾ ഒരു നടൻ പറഞ്ഞ വാചകമാണ് ഇത്.വിജയികളുടെ അഭിപ്രായങ്ങൾക്കും അനുഭവങ്ങൾക്കും അനുവാചകരുണ്ട്. മാർക്കറ്റ് വാല്യൂവുണ്ട്....
കാൻസർ വാർഡിൽ വച്ചാണ് അവർ ആദ്യമായി കണ്ടുമുട്ടിയത്. ഖലീലും ദയയും. ഖലീൽ ലുക്കീമിയ രോഗിയാണ്. ദയയ്ക്ക് സർക്കോമയും. രോഗത്തിന്റെ പേരു പറഞ്ഞാണ് അവർ ആദ്യം പരിചയപ്പെടുന്നതു പോലും. മരണത്തിന്റെ നാളുകളെണ്ണി കാത്തിരിക്കുന്നവരാണ് അവർ....