Family & Relationships

ആൺ മനസ്സുകളിലെ അലിവുകൾ

ലോകം ഇങ്ങനെയൊക്കെപോകുമ്പോൾ ആണധികാരവും, അധീശത്വസ്വഭാവവും സ്ത്രീ പീഡനങ്ങളും ആൺ മേൽക്കോയ്മയുടെ ആയിരം ഉദാഹരണങ്ങളും നമുക്ക് ചുറ്റും പടരുമ്പോൾ ഇത്തിരി പോന്ന കേരളത്തിന്റെ ഭൂപടത്തിൽ അധികമാരും വ്യാഖ്യാനംകൊണ്ട് പർവ്വതീകരിക്കാത്ത ഇഷ്ടങ്ങളും, അലിവും, പരസ്പരപൂരകങ്ങളായ ഹൃദയബന്ധവും...

അടുത്തറിയണം കൗമാരത്തെ

ഒരു വ്യക്തിയുടെ ജീവിതത്തിലെ സങ്കീർണ്ണമായ ഘട്ടമാണ് കൗമാരം. ബാല്യത്തിൽ നിന്ന് വിടപറയുകയും എന്നാൽ യൗവനത്തിൽ എത്തിച്ചേരുകയും ചെയ്തിട്ടില്ലാത്ത അവസ്ഥയാണ് കൗമാരം എന്ന് പറയാം. അതായത്  ബാല്യത്തിനും യൗവനത്തിനും ഇടയിലെ ഘട്ടം. വളരെയധികം മാറ്റങ്ങൾക്ക്...

നല്ലതാണ് സംസാരം 

വർഷങ്ങളായുള്ള പരിചയമുണ്ടായിരുന്നു ആ വ്യക്തിയുമായിട്ട്. പക്ഷേ  നേരിട്ടു കാണുകയോ സംസാരിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. വളരെ ഔപചാരികമായ ബന്ധം മാത്രമായിട്ടാണ് അതിനെ കരുതിപ്പോന്നിരുന്നതും. മാത്രവുമല്ല ചില മുൻവിധികൾ ബാക്കിയുണ്ടായിരുന്നു താനും. ഫോണിലൂടെയുള്ള സംസാരത്തിൽ  അതുകൊണ്ടുതന്നെ ബോധപൂർവ്വമായ...

തിടുക്കം വേണ്ട, വിവാഹത്തിന്

'ചെറുക്കൻ വിദേശത്താണ്. പതിനഞ്ച് ദിവസത്തെ ലീവേയുള്ളൂ. അതിനിടയിൽ വിവാഹം നടത്തണം...''പെണ്ണ് നേഴ്സാണ്. അവളെ കെട്ടിയാൽ ചെറുക്കനും വിദേശത്ത് പോകാം...' 'പെണ്ണിന് മുപ്പതുവയസാകാറായി. ഇനിയും വീട്ടിൽ നിർത്തുന്നത് ശരിയല്ല, തരക്കേടില്ലാത്ത ആലോചനയല്ലേ, ഇതങ്ങ് നടത്താം...''ചെറുക്കന് ജോലി...

സാന്ത്വന ചികിത്സയുടെ മാതാവ്

പാലിയേറ്റീവ് കെയർ അഥവാ സാന്ത്വനചികിത്സ ഇന്ന് അപരിചിതമായ ഒരു വാക്ക് അല്ല. എന്നാൽ അറുപതുകളുടെ അവസാനത്തിൽ മധ്യകേരളത്തിൽ പാലിയേറ്റീവ് കെയർ എന്ന സങ്കല്പം തെല്ലും അന്യമായിരുന്നു. ഈ സങ്കല്പത്തെ മധ്യകേരളത്തിന് പരിചയപ്പെടുത്തിക്കൊടുത്തത് മേരി കളപ്പുരയ്ക്കല്‍...

പരസ്പരം തേടുന്നത്..

ഏതൊക്കെയോ തരത്തിൽ പലതരം ബന്ധങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നവരാണ് മനുഷ്യർ. പല വിഭാഗം ബന്ധങ്ങളുടെ ലോകത്തിലാണ് അവർ ജീവിക്കുന്നതും. എന്നിട്ടും എല്ലാ ബന്ധങ്ങളും ആഗ്രഹിക്കുകയോ അർഹിക്കുകയോ ചെയ്യുന്നവിധത്തിലുള്ള പൂർണ്ണതയുടെ തലത്തിലേക്ക് ഉയരുന്നില്ല. ആരംഭത്തിൽ തീവ്രമായിരുന്ന ബന്ധങ്ങൾ...

സന്തോഷകരമായ ദാമ്പത്യജീവിതം ആഗ്രഹിക്കുന്നുണ്ടോ എങ്കില്‍ സോഷ്യല്‍മീഡിയാ ഉപയോഗത്തിലും ശ്രദ്ധിക്കണം

അവിശ്വസ്തത, വന്ധ്യത, പരസ്പരമുള്ള ചേര്‍ച്ചക്കുറവ്്. സാമ്പത്തികപ്രശ്‌നങ്ങള്‍..ഇതൊക്കെയാണ് വിവാഹമോചനത്തിനുള്ള കാരണങ്ങളായി പലരും അടുത്തകാലം വരെ കരുതിയിരുന്നത്. പക്ഷേ മാറിയകാലത്ത് ഇതിനൊക്കെ പുറമേ സോഷ്യല്‍ മീഡിയായും വിവാഹമോചനത്തിനുള്ള കാരണമായി മാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയാ ഉപയോഗത്തിലെ രഹസ്യാത്മകതയും...

പാഴാക്കി കളയരുതേ അവധിക്കാലം…

മൂന്നാറിനടുത്തുള്ള ഒരു സ്‌കൂളിലാണ് ഞാൻ പഠിച്ചത്. മധ്യവേനൽ അവധി തുടങ്ങുന്നത് പരീക്ഷകളുടെ അവസാനത്തോടെയാണ്. അതുകൊണ്ട് അവസാന പരീക്ഷയും കഴിയുന്നതോടെ ഞങ്ങൾ കൂട്ടുകാർ ഒരുമിച്ച് കൂടുമായിരുന്നു; സന്തോഷം പങ്കുവയ്ക്കാൻ, ഇനിയുള്ള ദിവസങ്ങൾ ആഘോഷമാക്കാൻ.  കൂട്ടുകാരുടെയെല്ലാം...

ചൂയിംഗം ചവയ്ക്കുന്പോള്‍ ശ്രദ്ധിക്കണേ

ചൂയിംഗം ചവച്ചുനടക്കാന്‍ ഇത്തിരി രസമൊക്കെയുണ്ട് അല്ലേ.. അതുപോലെ നോണ്‍ ആല്‍ക്കഹോളിക് ഫ്‌ളേവറിലുള്ള ഡ്രിങ്ക്‌സ് നുണയാനും? എ്ന്നാല്‍ രണ്ടിനും ചില ദോഷവശങ്ങളുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. കാരണം യുവജനങ്ങള്‍ക്കിടയില്‍ ഓറല്‍ ഹെല്‍ത്ത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു....

നാല്പതു കഴിഞ്ഞോ ? ശ്രദ്ധിക്കണേ…

വയസ് നാല്പതു കഴിഞ്ഞോ. എങ്കിൽ ഇനി പഴയതുപോലെയുള്ള ജീവിതരീതി ഉപേക്ഷിക്കൂ. കൂടുതൽ ശ്രദ്ധയും പരിചരണവും ആരോഗ്യത്തിനും ശരീരത്തിനും കൊടുക്കേണ്ടിയിരിക്കുന്നു. കാരണം 40 മുതൽ അറുപതു വരെ പ്രായമുള്ള പുരുഷന്മാർക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത സ്ത്രീകളെ...

പൊണ്ണത്തടി  മാനസികാരോഗ്യം തകര്‍ക്കുമോ?

പൊണ്ണത്തടി ആര്‍ക്കും ഇഷ്ടമില്ല. പുരുഷനും സ്ത്രീകളും ഒന്നുപോലെ അത് ഇഷ്ടപ്പെടാത്തവരാണ്. എങ്കിലും പുരുഷന്മാരെക്കാള്‍ സ്ത്രീകളെയാണ്  പൊണ്ണത്തടി ദോഷകരമായി ബാധിക്കുന്നത്. സ്ത്രീകളെ ഇത് കൂടുതല്‍ വിഷാദത്തിലേക്ക് തള്ളിയിടാന്‍ കാരണമാകുന്നുവെന്ന് പുതിയ പഠനം പറയുന്നു. ലോകം...

ബന്ധം വഷളാവുകയാണോ..?

പലതരത്തിലുള്ള ബന്ധങ്ങളുടെ ലോകത്തിലാണ് നാം ജീവിക്കുന്നത്. കുടുംബത്തിലും വെളിയിലുമൊക്കെ എത്രയോ ബന്ധങ്ങൾ കൊണ്ടുനടക്കുന്നവരാണ് ഓരോരുത്തരും. ജീവിതപങ്കാളിയുമായി, മാതാപിതാക്കളുമായി, മക്കളുമായി. സഹോദരങ്ങളും അയൽക്കാരും സഹപ്രവർത്തകരുമായി.. ബന്ധങ്ങളുടെ ശൃംഖലകൾ ഇപ്രകാരം നീണ്ടുപോകുന്നു. എന്നാൽ എല്ലാ ബന്ധങ്ങളും...