ദിവസം തോറും ഇഞ്ചി കഴിക്കാമോ?

Date:

പുരാതനകാലം മുതൽ  ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് ഇഞ്ചി.  മലയാളിയുടെ ഭക്ഷണമേശയിലെ വിഭവങ്ങളിൽ ഇഞ്ചിയുടെ സാന്നിധ്യം മിക്കപ്പോഴും ഉണ്ടാവാറുമുണ്ട്.ഇഞ്ചിമിഠായിയും ഇഞ്ചിക്കറിയുമൊക്കെ നമുക്കേറെ പരിചിതവുമാണ്.എന്നാൽ കേവലം രുചിക്കുവേണ്ടി മാത്രമല്ല ഇഞ്ചി ഭക്ഷണത്തിനുപയോഗിക്കുന്നത്. അത് ആരോഗ്യവും പ്രദാനം ചെയ്യുന്നുണ്ട്. അതോടൊപ്പം ചില രോഗങ്ങളോടുള്ള പോരാട്ടത്തിൽ ഇഞ്ചി ഏറെ സഹായകരവുമാണ്.

കാൻസർ സാധ്യത കുറയ്ക്കാൻ ഇഞ്ചി സഹായിക്കുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. പ്രത്യേകിച്ച് കുടൽ കാൻസർ.

ദഹനശക്തി മെച്ചപ്പെടുത്താൻ ഇഞ്ചി സഹായകരമാണ്.സ്വാഭാവികമായ ആന്റി ബയോട്ടിക് ആണ് ഇഞ്ചി. ഓക്കാനം, ഛർദ്ദി എന്നിവ അനുഭവപ്പെടുമ്പോൾ ഇഞ്ചി ഉപയോഗിക്കുന്നത്  ഗുണം  ചെയ്യും. മസിൽ വേദന കുറയ്ക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. എൽബോ എക്സർസൈസ് നല്ല രീതിയിൽ ചെയ്യാൻ ദിവസം രണ്ടുഗ്രാം ഇഞ്ചി വീതം 11 ദിവസം കഴിച്ചാൽ മതിയത്രെ.

പ്രമേഹരോഗികൾക്ക് ഇഞ്ചി പ്രയോജനപ്പെടും. ദിവസം തോറും ഇഞ്ചി രണ്ടു ഗ്രാം വീതം കഴിച്ചാൽ ഫാസ്റ്റിംങ് ബ്ലഡ് ഷുഗറിന്റെ അളവ് കുറയ്ക്കാൻ സഹായകരമാകും.

മാസമുറയോട് അനുബന്ധിച്ചുള്ള വേദനകൾക്കും മറ്റ് ബുദ്ധിമുട്ടുകൾക്കും സ്ത്രീകൾ ഇഞ്ചി കഴിക്കുന്നത് നല്ലതാണ്. വേദന കുറയ്ക്കാൻ ഇഞ്ചി പ്രയോജനപ്പെടും. 

പുതിയകാലത്തെ ഏറ്റവും മോശപ്പെട്ട രോഗങ്ങളിലൊന്നാണ് അൽഷൈമേഴ്സ്. ഇനിയും ചികിത്സ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത  രോഗം.  ഈ രോഗത്തോട് പോരാടാൻ ഇഞ്ചി സഹായകരമാണെന്നാണ് പഠനങ്ങൾ പറയുന്നത്.

പൊണ്ണത്തടിയും അമിതവണ്ണവും മൂലം വിഷമിക്കുന്നവർക്കും ഇഞ്ചി പരീക്ഷിച്ചുനോക്കാവുന്നതാണ്. 

More like this
Related

ഹോട്ട് ചോക്ലേറ്റ്: ആരോഗ്യത്തിന് ഗുണകരം

ശാസ്ത്രീയ ഗവേഷണങ്ങൾ പറയുന്നത്ഹോട്ട് ചോക്ലേറ്റ് ശരീരത്തെയും മനസ്സിനെയും ശക്തിപ്പെടുത്തുന്ന ഒരു ആരോഗ്യ...

പഴങ്കഞ്ഞിയുടെ ഗുണങ്ങൾ

'രാവിലെ പഴങ്കഞ്ഞിയാടോ കുടിച്ചിട്ടുവന്നെ, ഒരുഷാറുമില്ലല്ലോ' ചോദ്യങ്ങൾ ചോദിച്ചതിന് കൃത്യമായി ഉത്തരം പറയാത്ത വിദ്യാർത്ഥിയോട്...

പ്രതിരോധശേഷിക്കു കഴിക്കേണ്ടത്…

ബാക്ടീരിയ,വൈറസ്, ഫംഗസ്, മറ്റ് അണുക്കൾ എന്നിവയാണ് ശരീരത്തിലെ രോഗബാധയ്ക്ക് കാരണമാകുന്നത്. ഇവയെ...

പപ്പായ കഴിച്ചാലുള്ള പ്രയോജനങ്ങൾ

രാവിലെയോ ഒഴിഞ്ഞ വയറ്റിലോ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എൻസൈമുകൾ, ആന്റി...

ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ?

മുട്ടയെക്കുറിച്ച് പല അബദ്ധധാരണകളും നിലവിലുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ്...

നന്നായി കഴിക്കാം

ഭക്ഷണമാണ് ആരോഗ്യം. നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്....

നാരങ്ങയുടെ അത്ഭുതങ്ങൾ

വേനൽക്കാലങ്ങളിലാണ് നാരങ്ങ കൂടുതലും പ്രിയപ്പെട്ടതാകുന്നത്. പഞ്ചസാരയും ഉപ്പും ചേർത്തുള്ള നാരങ്ങവെള്ളം ക്ഷീണവും...

ഭക്ഷണം കഴിച്ചും സന്തോഷിക്കാം

നല്ല ഭക്ഷണം നല്ല ആരോഗ്യവും നല്ല ജീവിതവുമാണ്. ജീവിക്കാൻ വേണ്ടി ഭക്ഷണം...

ഫിഷ് ബിരിയാണി

നല്ല ദശയുള്ള മീൻ വട്ടത്തിൽ കഷണങ്ങളാക്കിയത്- 1 കിലോസവോള ചെറുതായി അരിഞ്ഞത്...

ചക്ക മാഹാത്മ്യം!

ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ, ഏറ്റവും രുചിയുള്ള, നാരുകളുള്ള ഒരു പഴമാണ്...

മുന്തിരി വൈൻ

  കുരുവില്ലാത്ത കറുത്ത മുന്തിരിങ്ങ  : 2 കിലോ  പഞ്ചസാര :...

ക്രിസ്മസ് വിഭവങ്ങൾ

ക്രിസ്തുമസ് എന്നാൽ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് കേക്കും വൈനുമാണ്. കേക്കും വൈനും...