ബന്ധം മെച്ചപ്പെടുത്താൻ ആത്മീയതയും

Date:

ഇന്ന് ഭൂരിപക്ഷ ബന്ധങ്ങളും ഗീവ് ആന്റ് ടേക്ക് ബാർട്ടർ വ്യവസ്ഥയിലുള്ളവയാണ്. എനിക്ക് ലഭിക്കുന്നത് എന്തോ അത് തിരിച്ചുകൊടുക്കുക. അല്ലെങ്കിൽ എനിക്കാവശ്യമുള്ളത് ആവശ്യമായ അളവിൽ കൊടുക്കുകയും വാങ്ങുകയും ചെയ്യുക. ഇതിനപ്പുറത്തേക്ക് വളരുന്നില്ല പല ബന്ധങ്ങളും. ബന്ധങ്ങൾക്ക് ഒരു പരിധിവരെ വ്യക്തികളുടെ ആത്മീയനിലവാരവുമായികൂടി ബന്ധമുണ്ട്. ആത്മീയമായി അടിത്തറയുള്ളവ്യക്തികൾ ബന്ധങ്ങൾ സ്ഥാപിക്കുന്നതിൽ മാത്രമല്ല അത് നിലനിർത്തിക്കൊണ്ടുപോകുന്നതിനും വളർത്തുന്നതിനും കൂടുതൽ കഴിവുള്ളവരായിരിക്കും.

അതുപോലെ സാമൂഹ്യജീവിതവുമായി യാതൊരുതരത്തിലും ബന്ധമില്ലാതിരിക്കുന്ന വ്യക്തികൾ ഏതെങ്കിലുമൊക്കെ മതവുമായി സമ്പർക്കം പുലർത്തുന്നതോടെ ബന്ധങ്ങളുടെ അർത്ഥവും ജീവിതത്തിന്റെ മൂല്യവും കൂടുതലായി മനസ്സിലാക്കാൻ കഴിയുന്നുവെന്നാണ് പുതിയ പഠനം അവകാശപ്പെടുന്നത്. ജേർണൽ ഓഫ് പേഴ്സണാലിറ്റിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മതപരമായ വിശ്വാസങ്ങൾ ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെട്ടവർക്ക് അത് കണ്ടെത്താനും സാമൂഹ്യപരമായ

ബന്ധങ്ങൾ സ്ഥാപിക്കാനും ഏറെ ഗുണം ചെയ്യുന്നുണ്ടത്രെ. രണ്ടായിരത്തോളം ആളുകളെ തിരഞ്ഞെടുത്താണ് പഠനം നടത്തിയത്. ബന്ധങ്ങൾ നിലനിർത്തുകയും വളർത്തുകയും ചെയ്യുന്നത് ജീവിതത്തിന്റെ അർത്ഥം വെളിവാക്കാൻ കൂടി സഹായകമാണ്. ഒരേ രീതിയിലുള്ള ആത്മീയ നിലവാരം പുലർത്തുന്ന ദമ്പതികളോ സുഹൃത്തുക്കളോ ആരുമായിക്കൊള്ളട്ടെ ആ ബന്ധത്തിൽ നിന്ന് ഇരുവർക്കും സന്തോഷം ലഭിക്കുന്നുണ്ട്, അത് വർദ്ധിക്കുന്നുമുണ്ട്. കൊളംബിയ യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനപ്രകാരം ആത്മീയതയുള്ള ബന്ധങ്ങൾ വൈകാരികമായും ആരോഗ്യമുള്ളവയാണ്. അതുപോലെ ഡിപ്രഷൻ പോലെയുള്ള മാനസികാവസ്ഥകളെ അതിജീവിക്കാനും ഇത്തരക്കാർക്ക് കൂടുതലായി കഴിയും.

ആത്മീയതയുള്ളവർ അനുകമ്പയുള്ളവരായിരിക്കും. അത് ബന്ധങ്ങളിലെ വിള്ളലുകൾ പരിഹരിക്കാനും കുറവുകൾ സഹിക്കാനും ക്ഷമിക്കാനും സഹായിക്കും. കൂടാതെ ആത്മീയത ഒരു സ്ട്രെസ് റിലീവറാണ്. നിസ്സാരകാര്യത്തിന് പൊട്ടിത്തെറിക്കുകയും കോപിക്കുകയും ചീത്തവാക്കുകൾ പറയുകയും ചെയ്യുന്നത് ചിലപ്പോഴെങ്കിലും ഓരോ വ്യക്തികളും ഉള്ളിൽ കൊണ്ടുനടക്കുന്ന സ്ട്രെസിന്റെ ഭാഗമാണ്. ആത്മീയത സ്ട്രെസ് കുറയ്ക്കുമ്പോൾ ബന്ധങ്ങളെയും ഗുണകരമായി ബാധിക്കും. ചുരുക്കത്തിൽ ആത്മീയത ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുകയും ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു

 

 

More like this
Related

ആത്മീയതയും മാനസികാരോഗ്യവും

മനുഷ്യജീവിതത്തിൽ മാനസികാരോഗ്യം ഒരു അത്യാവശ്യ ഘടകമാണ്. ശരീരാരോഗ്യത്തിന് സമാനമായ പ്രാധാന്യം മാനസികാരോഗ്യത്തിനും...

പ്രതീക്ഷയുടെ ഉയിർപ്പ്

എല്ലായിടത്തും പ്രതീക്ഷയ്ക്ക് പരിക്ക് പറ്റിയ കാലമാണ് ഇത്. കോവിഡൊക്കെയായിബന്ധപ്പെട്ട് പറയുന്ന പഠനങ്ങളിൽ...

ദൗർബല്യങ്ങളുടെ കഥ പറയുന്ന ക്രിസ്മസ് രാവ്

ചിലപ്പോൾ നാം ദൈവത്തോട് പറഞ്ഞു പോകാറുണ്ട്. നീ വിചാരിച്ചാൽ ഏതു കാര്യവും...

ഏതറ്റത്തുനിന്നും മടക്കിയെടുക്കാവുന്ന കിടക്കവിരിയാണോ ജീവിതം?

ഒന്ന് ഇടയ്ക്ക് ബസിന്റെ അരികു സീറ്റിൽ ഇരുന്ന് വെറും വെറുതെ പുറം കാഴ്ചകളിലേക്ക്...

സുഖത്തിന്റെ പ്രലോഭനങ്ങൾക്ക് മരണത്തിന്റെ മൗനത്തേക്കാൾ തീവ്രതയുണ്ടോ?

ഇടക്കൊക്കെ മരണത്തേക്കുറിച്ച് അതി തീവ്രമായി  ആലോചന ചെയ്യാറുണ്ട്. മരണമാണല്ലോ എല്ലാ തത്വചിന്തകളുടെയും...

ചിരിക്കാൻ പിശുക്ക് വേണ്ടേ വേണ്ട!

ചിരി. മനുഷ്യന് മാത്രം സാധിക്കുന്ന വലിയൊരു സിദ്ധിയാണ് അത്. മനുഷ്യരെയും മൃഗങ്ങളെയും...

പ്രാർത്ഥന കൊണ്ട് എന്താണ് പ്രയോജനം?

പ്രാർത്ഥനയോ? കേൾക്കുന്ന മാത്രയിൽ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ചിത്രമെന്താണ്?  ജോലി ക്കുവേണ്ടിയുള്ള...

ഭയത്തെ ഭയക്കേണ്ട…!

ഭയം ഒരു പുതപ്പുപോലെ നമ്മുടെ ജീവിതങ്ങളുടെ മേൽ വീണുകഴിഞ്ഞിരിക്കുന്നു.  ഇതെഴുതുമ്പോൾ കേട്ടുകൊണ്ടിരിക്കുന്ന...

അനുഗ്രഹങ്ങൾ എന്ന സമ്പാദ്യം

ഈ ലോകത്തിൽ ഒരാൾക്ക് നേടാൻ കഴിയുന്നതിലും ഏറ്റവും വലിയ സമ്പാദ്യം അനുഗ്രഹങ്ങളാണ്...

സ്വർഗ്ഗം തുറക്കുന്ന സമയം

പള്ളിയിലെ പ്രതിനിധിയോഗത്തിൽ പങ്കെടുക്കാൻ ഒരു ചെറുപ്പക്കാരൻ നേരം വൈകിയാണ് എത്തിയത്. കാരണം...

കോറോണക്കാലത്തെ ആത്മീയത

ജർമ്മൻ സാഹിത്യക്കാരൻ ഹെർമൻ ഹേസ്സേ യുടെ 'സിദ്ധാർത്ഥ' എന്ന ഒരു നോവലുണ്ട്....

തുടക്കവും ഒടുക്കവും

തുടക്കത്തിൽ വൈവിധ്യങ്ങൾ ഏറെ കാണാമെങ്കിലും, ഒടുക്കം ഏതാണ്ടൊക്കെ ഒരു പോലെയാണ്. തുടക്കത്തിൽ...