ഒരു ദിവസം എപ്പോൾ ഉറക്കമുണർന്ന് എണീല്ക്കുന്നു എന്നതനുസരിച്ചാണ് നിങ്ങളുടെ ജീവിതത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുന്നത്. നേരത്തെ എണീല്ക്കുന്നതുവഴി താമസിച്ച് എണീല്ക്കുന്നവരെക്കാൾ കൂടുതൽ സമയം നിങ്ങൾക്ക് ലഭിക്കുന്നുവെന്നതാണ് പ്രധാനപ്പെട്ട ഗുണം. ഉദാഹരണത്തിന് ഏഴു മണിക്കാണ് ഒരാൾ ഉണരുന്നതെന്ന് വിചാരിക്കുക. മറ്റെയാൾ അഞ്ചുമണിക്കും ആദ്യത്തെ ആളുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാമത്തെ ആൾക്ക് രണ്ടുമണിക്കൂർ സമയം അധികം കിട്ടുന്നു. അതുവഴിയായി മറ്റെയാളെക്കാൾ കൂടുതൽ പ്രൊഡക്ടീവായി പ്രവർത്തിക്കാൻ അയാൾതന്നെ അവസരവും സമയവും കണ്ടെത്തുന്നു. മറ്റാരുടെയും ഇടപെടലോ ബാഹ്യമായ ശല്യങ്ങളോ ഇല്ലാതെ ജോലി ചെയ്യാനും സഹായകരമാണ്.
നല്ലതുപോലെ ഉറങ്ങി ശാന്തമായി നേരത്തെ ഉണർന്നെണീല്ക്കുമ്പോൾ ചിന്തകൾക്ക് വ്യക്തതയുണ്ടാവുകയും പുതിയപുതിയ ആശയങ്ങൾ സൃഷ്ടിക്കപ്പെടുകയും...
സുതർ മാമുനിയോടയോദ്ധ്യയിൽഗതരായോരളവന്നൊരന്തിയിൽഅതിചിന്ത വഹിച്ചു സീത പോയ്സ്ഥിതി ചെയ്താളുടജാന്തവാടിയിൽ'- കുമാരനാശാൻ (ചിന്താവിഷ്ടയായ സീത)
ചിന്തിക്കുന്നവരാണ് എല്ലാ മനുഷ്യരും. ചിന്തിക്കുന്നതുകൊണ്ടാണ് പല കാര്യങ്ങളും നമ്മൾ നടപ്പിൽവരുത്തുകയും ക്രിയാത്മകമായ പലതും സൃഷ്ടിക്കുകയും ചെയ്യുന്നത്. ചിന്തിക്കുന്നത് നല്ലതാണ്. ചിന്തകളും നല്ലതാണ്....
ആരെക്കണ്ടാലും ചിലർ പറയുന്നത് കേട്ടിട്ടില്ലേ 'എന്റെ സുഹൃത്താണ്.. 'സൗഹൃദങ്ങളെ വളരെ ചുരുക്കമായി കൊണ്ടുനടക്കുന്ന ഒരാളാണ് എങ്കിൽ ഇതുകേൾക്കുമ്പോൾ നിങ്ങൾ അതിശയിച്ചേക്കാം.'ഹോ ഇയാൾക്ക് എന്തുമാത്രം സുഹൃത്തുക്കളാ! എങ്ങനെയാണാവോ ഇയാൾക്ക് ഇത്രയധികം സുഹൃത്തുക്കളെ ലഭിച്ചത്?'
എല്ലാവരും സുഹൃത്തുക്കളാകുന്നത്...
സമ്മാനങ്ങൾ നല്കി സ്നേഹംപ്രകടിപ്പിക്കുന്നതാണ് ചിലരുടെ രീതി. ജന്മദിനങ്ങൾ, വിവാഹവാർഷികങ്ങൾ അങ്ങനെ പല അവസരങ്ങളിലും പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നല്കി തങ്ങളുടെ സ്നേഹവും അടുപ്പവും പ്രകടിപ്പിക്കാൻ മത്സരിക്കുന്നവർ ധാരാളമുണ്ട്. സമ്മാനങ്ങൾ നല്കേണ്ടതുതന്നെയാണ്. അക്കാര്യത്തിൽ തർക്കമൊന്നുമില്ല. എന്നാൽ...
മാർച്ച് എട്ട് അന്താരാഷ്ട വനിതാദിനം
ദേഷ്യപ്പെട്ടുനില്ക്കുകയാണോ ഭാര്യ, കഠിനമായ വാക്കുകൾ അവൾ പുറത്തേക്ക് തള്ളുന്നുണ്ടോ അവളെ ശാന്തമാക്കാൻ ഒരു മാർഗമേയുള്ളൂ, ഒരു ആശ്ലേഷം, ആലിംഗനം. കോപാകുലയായ സ്ത്രീ പറയുന്ന വാക്കുകളുടെ മേൽ അവൾക്ക് നിയന്ത്രണമില്ല....
എത്രയെത്ര അനുഭവങ്ങളിലൂടെ കടന്നുപോയതിനു ശേഷമാണ് നമ്മൾ ഒടുവിൽ ഒരു തിരിച്ചറിവിലെത്തുന്നത്. പല കാര്യങ്ങളും ചെയ്യുന്നതിന് മുമ്പല്ല ചെയ്തുകഴിഞ്ഞതിനു ശേഷമാണ് വേണ്ടിയിരുന്നില്ലെന്ന ഇച്ഛാഭംഗം നമ്മിൽ രൂപപ്പെടുന്നത്. ഒരുപക്ഷേ നേരത്തെ മനസ്സിലാക്കിയിരുന്നുവെങ്കിൽ നാം അത് ഒരു...
നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ നിയന്ത്രിക്കുക എന്നതാണ്. കർക്കശക്കാരനായ ഒരു കണക്ക് അധ്യാപകനെപോലെ വടിയും പിടിച്ച് വിറപ്പിച്ചും ഭയപ്പെടുത്തിയും സ്‌കൂളിനെ മുഴുവൻ നിയന്ത്രിക്കുന്ന രീതിയാണ് നിയന്ത്രണം...
മറ്റൊരാളുടെ തോൽവിയിലാണ് നമ്മുടെ വിജയമെന്നതാണ് പരമ്പരാഗതമായി നാം പഠിച്ചുവച്ചിരിക്കുന്ന സൂത്രവാക്യം. എനിക്ക് വിജയിക്കണമെങ്കിൽ നീ തോറ്റിരിക്കണം. എനിക്ക് മുമ്പിലെത്തണമെങ്കിൽ നിന്നെ പിന്നിലാക്കിയേ തീരൂ. അതുകൊണ്ടാണ് മത്സരങ്ങൾ നടത്തി നാം വിജയികളെ കണ്ടെത്തുന്നതും പ്രഖ്യാപിക്കുന്നതും. പണം,...
ബോധം വേണമെടാ ബോധം' ജീവിതത്തിൽ ഒരു വട്ടമെങ്കിലും ആരോടെങ്കിലുമൊക്കെ പറഞ്ഞിട്ടുള്ള ഡയലോഗായിരിക്കും ഇത്. ബോധം എന്നത് മനുഷ്യനെ മനുഷ്യനാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഗുണമാമെന്നും consiounsess മനുഷ്യന് മാത്രം ഉള്ളതാണെന്നുമാണ് നാം കരുതിപ്പോരുന്നത്. എന്നാൽ...
ഹൃദയം കൊടുത്തുസ്നേഹിച്ചിട്ടും ഫ്രണ്ട് അതിനൊത്തവിധം സ്നേഹിക്കാത്തതും മനസ്സിലാക്കാത്തതും മാത്രമല്ല നമ്മളുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതും മറ്റ് ചില കൂട്ടുകെട്ടുകൾ ആരംഭിക്കുന്നതും എത്രയോ ഹൃദയഭേദകമാണ്! കൂട്ടത്തിൽ ചേർക്കാത്തവനായി സുഹൃത്ത് നമ്മെ ഒഴിവാക്കുമ്പോഴും ഇതേ വേദനയിലൂടെയാണ്...
ബഹുമാനം മറ്റുള്ളവർക്കു കൊടുക്കേണ്ടതുമാത്രമല്ല അവരവരോടു തന്നെ കാണിക്കേണ്ടതുകൂടിയാണ്. നമ്മുടെ ധാരണ നാം ബഹുമാനം കൊടുക്കാൻ വിധിക്കപ്പെടുന്നവരാണെന്നാണ്. മറ്റുള്ളവരെ ബഹുമാനിക്കേണ്ടത് നല്ലതുതന്നെ എന്നാൽ അതിനൊപ്പം പ്രധാനപ്പെട്ടതാണ് അവനവരെ തന്നെ ബഹുമാനിക്കുക എന്നതും. ഇതിനായി നമുക്കെന്താണ്...
ആർത്തവ വിരാമം അഥവാ മെനോപ്പോസ് എത്തിയാൽ ശരീരത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ മുമ്പത്തെക്കാൾ കൂടുതലായി സ്ത്രീകൾ വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഹോർമോൺ നിലകളിൽ മാറ്റംവരുന്നതോടെ പ്രത്യേകിച്ച് ഈസ്ട്രജൻ കുറയുന്നതോടെ, മസിൽ മാസ്, എല്ലുകളുടെ...
വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.