നീ വിലയുള്ളവനാണ്

Share post:

വ്യക്തിപരമായി മെച്ചപ്പെടാനും വളരാനും ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും ഒരു കാര്യം നിങ്ങൾ പരിശോധിക്കേണ്ടതുണ്ട്. നിങ്ങൾ എന്തുമാത്രം മൂല്യങ്ങൾക്ക് വില കല്പിക്കുന്നുണ്ട്? ഒരു പക്ഷേ നിങ്ങൾ മറ്റുള്ളവരുടെ നോട്ടത്തിൽ ജീവിതത്തിൽ വലിയ വിജയങ്ങൾ സ്വന്തമാക്കിയ വ്യക്തിയോ നേട്ടങ്ങൾ കൊയ്തെടുത്തെ ആളോ ആയിരിക്കണമെന്നില്ല.  ഒരു സാധാരണക്കാരൻ മാത്രമായിരിക്കാം. ആയിരങ്ങളിലും പതിനായിരങ്ങളിലും പ്രത്യേകമായ ശ്രദ്ധ ലഭിക്കാത്ത ഒരാൾ. പക്ഷേ നിങ്ങൾ മൂല്യങ്ങൾക്ക് വിലകല്പിക്കുന്ന വ്യക്തിയാണെങ്കിൽ അതുതന്നെയാണ് നിങ്ങളുടെ നേട്ടം, വിജയം.  മൂല്യങ്ങളിൽ വിശ്വസിക്കുകയോ മൂല്യങ്ങൾ പുലർത്തുകയോ ചെയ്യാതെ വൻവിജയങ്ങൾ നേടി ഒരു സമൂഹത്തിന്റെ മുഴുവൻ കൈയടിവാങ്ങിനില്ക്കുന്ന ഒരാളെക്കാൾ ഉയരത്തിലാണ് നിങ്ങൾ. കൈക്കൂലി വാങ്ങാനും കോപ്പിയടിക്കാനും പിൻവാതിലിലൂടെ നിയമനങ്ങൾ സ്വന്തമാക്കാനും പണം നല്കിയും സ്വാധീനിച്ചും പദവികൾ നേടാനും സാഹചര്യവും അവസരവുമുണ്ടെങ്കിലും മൂല്യബോധം നിങ്ങളെ അതിനൊന്നിനും അനുവദിക്കുന്നില്ലെങ്കിൽ നിങ്ങളെന്തൊരു മഹാനാണ്!

വഴിയരികിൽ  വീണുപോയ ലക്ഷക്കണക്കിന് രൂപ ആരും അറിയാതെ കൈവശപ്പെടുത്താൻ എല്ലാ  സാഹചര്യങ്ങളും സാധ്യതകളും ഉണ്ടായിരുന്നിട്ടും അത് വേണ്ടെന്ന് വച്ച് യഥാർത്ഥ ഉടമയെ തേടിപ്പിടിച്ച് പണം തിരിച്ചേല്പിക്കുന്ന നിങ്ങളെന്തൊരു മനുഷ്യനാണ്!  വല്ലപ്പോഴുമെങ്കിലും പത്രങ്ങളിൽ ഇത്തരം സുവാർത്തകളുടെ തിളക്കം കാണാൻ അസുലഭ ഭാഗ്യംലഭിച്ചിട്ടുള്ളവരല്ലേ നമ്മൾ? അവരുടെ ഫോട്ടോകളിൽ അവരുടെ ശിരസിന് പിന്നിൽ പ്രകാശവലയമുളളതുപോലെ തോന്നിയിട്ടില്ലേ. വെറും സാധാരണക്കാരാണ് അവർ. ഒരുപക്ഷേ നിത്യവൃത്തിക്ക് കഷ്ടപ്പെടുന്നവർ. ഈ പണം കൊണ്ട് ബാധ്യത തീർക്കാനും ഭാവിയിലേക്ക് നീക്കിയിരുപ്പ് വരുത്താനും അവർക്ക് സാധിക്കുമായിരുന്നു. എന്നിട്ടും അതൊന്നും അവർ വേണ്ടെന്ന് വയ്ക്കുന്നു. പത്രങ്ങളിൽ ഫോട്ടോ വരാൻവേണ്ടിയല്ല, ഉള്ളിലെ ധാർമ്മികബോധവും മൂല്യചിന്തയുമാണ് അവരെ അതിന് പ്രേരിപ്പിച്ചത്.

വ്യക്തികളിലെ മൂല്യബോധം അവരിലെ ലക്ഷ്യം പോലെ പരിശോധിച്ചറിയാവുന്നതല്ല. സാഹചര്യമാണ് പലപ്പോഴും  വ്യക്തികളിലെ മൂല്യബോധം പുറത്തേക്ക് കൊണ്ടുവരുന്നത്. ഉറവ കണക്കെയാണ് അത് പ്രവഹിക്കുന്നത്. മൂല്യബോധം വ്യക്തി യുടെ ക്യാരക്ടറിന് സംഭാവന നല്കുന്നുണ്ട്. ലോകം കൊതിക്കുന്നതുപോലെ  വലിയ നേട്ടങ്ങൾ കൊയ്തെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും പ്രശസ്തനോ സമ്പന്നനോ ആയിത്തീർന്നില്ലെങ്കിലും ഓരോരുത്തരുടെയും ഉളളിലെ ധാർമികചിന്തയും മൂല്യബോധവും ഓരോരുത്തരെയും വലിയവനാക്കുകതന്നെ ചെയ്യും.

Related articles

സ്വയം തിരുത്തിയെഴുതൂ…

നമ്മളെക്കുറിച്ച് നാം വിശ്വസിക്കുന്ന കാര്യങ്ങളാണ് നമ്മെ രൂപപ്പെടുത്തുന്നത്.'എനിക്ക് ഇത് ചെയ്യാൻ കഴിയില്ല', 'ഞാൻ പരാജയമാണ്', 'മറ്റുള്ളവരെക്കാൾ ഞാൻ പിന്നിലാണ്' തുടങ്ങിയ ചിന്തകൾ നമ്മുടെ തീരുമാനങ്ങളെയും...

അവരവരോട് നുണ പറയാറുണ്ടോ?

എന്തൊരു ചോദ്യം അല്ലേ? നാം നുണ പറയുന്നത് മുഴുവൻ മറ്റുള്ളവരോടാണ്. സ്വന്തം നേട്ടങ്ങൾക്കുവേണ്ടി, സ്വന്തം കാര്യം നേടാൻ വേണ്ടി... ആത്മാഭിമാനം സംരക്ഷിക്കാൻ വേണ്ടി.. അങ്ങനെ...

അവനവനിൽ നിക്ഷേപിക്കുക

ഏറ്റവും വലിയ നിക്ഷേപം അവനവൻ തന്നെയാണ്. അതുകൊണ്ട് മറ്റിടങ്ങളിലോ മറ്റുള്ളവരിലോ അല്ല  അവനവരിൽതന്നെയാണ് നിക്ഷേപിക്കേണ്ടത്. നിക്ഷേപിക്കുക എന്നു പറയുമ്പോൾ ചിലപ്പോൾ ചിലർക്കെങ്കിലും ആശയക്കുഴപ്പം ഉണ്ടാകാം....

നീ നിന്നെ ബഹുമാനിക്കുക

ബഹുമാനം മറ്റുള്ളവർക്കു കൊടുക്കേണ്ടതുമാത്രമല്ല അവരവരോടു തന്നെ കാണിക്കേണ്ടതുകൂടിയാണ്. നമ്മുടെ ധാരണ നാം ബഹുമാനം കൊടുക്കാൻ വിധിക്കപ്പെടുന്നവരാണെന്നാണ്. മറ്റുള്ളവരെ ബഹുമാനിക്കേണ്ടത് നല്ലതുതന്നെ എന്നാൽ അതിനൊപ്പം പ്രധാനപ്പെട്ടതാണ്...

അന്തർമുഖനായിരിക്കുക എന്നത് കുറ്റമാണോ?

'ഓ അവനൊരു അന്തർമുഖനാണ്...' ചിലരെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായം അങ്ങനെയാണ്. ആ പ്രതികരണത്തിൽ തന്നെ അന്തർമുഖനായിരിക്കുക എന്നത് ഒരു കുറവാണെന്നും തെറ്റാണെന്നുമുള്ള ധ്വനിയുണ്ട്. പൊതുസമൂഹവുമായി യാതൊരുബന്ധവുമില്ലാത്ത,...

തനിച്ചായിരിക്കുന്നത് ആസ്വദിക്കൂ

കൂട്ടില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്തവരും മനസ്സില്ലാത്തവരും നമുക്കിടയിൽ ധാരാളമുണ്ട്.  ഒരു സിനിമകാണാനോ യാത്രപോകാനോ ഭക്ഷണം കഴിക്കാനോ എല്ലാത്തിനും ഒരാളും കൂടി ഉണ്ടെങ്കിലേ അവർക്ക് സന്തോഷമുള്ളൂ....

സംസാരം വ്യക്തമാക്കുന്ന നയങ്ങൾ

മറ്റുള്ളവരുമായുള്ള സംഭാഷണത്തിലും ഇടപെടലുകളിലും നമ്മൾ പുലർത്തുന്ന ശാരീരികനില വ്യക്തിത്വത്തിന്റെ അനാവരണംകൂടിയാണ്. വ്യക്തികൾ സംസാരിക്കുന്ന രീതിയും കൈകളുടെ ചലനങ്ങളും  അറിഞ്ഞോ അറിയാതെയോ അവരവരെ തന്നെ പ്രകാശിപ്പിക്കുകയും...

സെൽഫ് കെയർ അത്യാവശ്യമാണോ?

അവനവനെ പരിഗണിക്കുക, അവനവന്റെ സന്തോഷം കണ്ടെത്തുക എന്നിങ്ങനെയാണ്  പുതിയകാലത്തിന്റെ ചില മുദ്രാവാക്യങ്ങൾ.  അത്യധികം പ്രചരിപ്പിക്കപ്പെടുന്ന ഒരു വാക്കായി അതു മാറിയിട്ടുമുണ്ട്. ഇഷ്ടമുള്ളതു ചെയ്യുക, ഇഷ്ടപ്പെട്ട...