സൗന്ദര്യത്തിന്റെ ടിപ്‌സ്

Share post:


സൗന്ദര്യം വ്യക്തിനിഷ്ഠമാണ്.  കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം എന്ന് അതുകൊണ്ടാണ് പറയുന്നത്. എങ്കിലും സൗന്ദര്യം പോരാപോരാ എന്ന മട്ടാണ് പൊതുവെയുള്ളത്.സൗന്ദര്യം മാത്രം മതിയെന്ന് ആരും പറയുകയുമില്ല. ഓരോരുത്തരെയും ആശങ്കപ്പെടുത്തുന്നത് ഓരോ തരത്തിലുള്ള സൗന്ദര്യപ്രശ്നങ്ങളായിരിക്കും. ചിലർക്ക് താരൻ, വേറെ ചിലർക്ക് ചുണങ്ങ്.. ഇനിയും ചിലർക്ക് കണ്ണിന് താഴെയുള്ള കറുത്ത പാട്. ഇത്തരം  പ്രശ്നങ്ങൾ പരിഹരിക്കാൻ മാർഗ്ഗങ്ങളുമുണ്ട് പൊതുവായ ചില സൗന്ദര്യപ്രശ്നങ്ങളെയും അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങളെയും കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

നല്ലെണ്ണയിൽ നാരങ്ങ പിഴിഞ്ഞ് വെയിലത്ത്  ചൂടാക്കി ചുണങ്ങുള്ള ഭാഗത്ത് പുരട്ടുന്നതും തുളസിനീരീൽ രക്തചന്ദനം അരച്ചു ചേർത്തു പുരട്ടുന്നതും ചൂണങ്ങ് കുറയ്ക്കും.

ആവണക്കെണ്ണയിൽ  ചെമ്പരത്തിയില അരിഞ്ഞിട്ട് വെയിലത്ത് വച്ചു ചൂടാക്കി ആറിയതിന് ശേഷം പുരികങ്ങളിൽ രണ്ടുനേരം മസാജ് ചെയ്യുന്നത് പുരികരോമങ്ങളുടെ കുറവ് പരിഹരിക്കാൻ സഹായകമാണ്.

ചുണ്ടിലെ കറുപ്പു നിറം പരിഹരിക്കാൻ ആദ്യം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുകയും എരിവും പുളിയുമുള്ള ആഹാരസാധനങ്ങൾ ഒഴിവാക്കുകയുമാണ്.

ധാരാളം വെള്ളം കുടിക്കുന്നതും മസാലചേർന്ന ഭക്ഷണം ഒഴിവാക്കുന്നതും അമിത വിയർപ്പിന് പരിഹാരമാണ്. ഇതിന് പുറമെ ചന്ദനാദി തൈലം പുരട്ടി കുളിക്കുന്നതും രാമച്ചമോ നാൽപ്പാമരപ്പട്ടയോ ഇട്ട് തിളപ്പിച്ച വെള്ളം കുളിക്കാൻ ഉപയോഗിക്കുകയും ചെയ്യുക.

ച്യവനപ്രാശം ഒരു സ്പൂൺവീതം കഴിച്ചാൽ മുടികൊഴിച്ചിലിന് ശമനമുണ്ടാകും.
ഏലാദിചൂർണ്ണം തൈരിൽ യോജിപ്പിച്ച് മുഖത്ത് പുരട്ടുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പുനിറം മാറ്റാൻ സഹായിക്കും.കുങ്കുമാദി തൈലം മുഖത്ത് പുരട്ടി ആവി പിടിക്കുന്നതും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം കുറയ്ക്കും.

താടിയും മീശയും  സൗന്ദര്യത്തിന്റെ ലക്ഷണമായി കരുതുന്നവരാണെങ്കിൽ അതിന്റെ കുറവു പരിഹരിക്കാൻ ബാലാരിഷ്ടം മുപ്പതു മില്ലി ലിറ്റർ വീതം ദിവസം രണ്ടു നേരം കഴിച്ചാൽ രോമങ്ങളുടെ വളർച്ച വർദ്ധിക്കും. ഇലക്കറികൾ, ചെറിയ മത്സ്യങ്ങൾ, പാട നീക്കിയ പാൽ എന്നിവ കഴിക്കുന്നതും രോമവർദ്ധനവിന് ഗുണം ചെയ്യും.

Related articles

ടാറ്റുവിന് പിന്നിലെ അപകടങ്ങൾ

1800കളുടെ പാതി മുതൽ ശരീരത്തിൽ ടാറ്റൂ ചെയ്യുന്ന രീതി നിലവിലുണ്ട്. എങ്കിലും അടുത്തകാലത്താണ് ഈ രീതി വ്യാപകമായിരിക്കുന്നത്.  പല സെലിബ്രിറ്റികളും ടാറ്റൂ ചെയ്തിട്ടുള്ളവരാണ്. അവരോടുള്ള...

നന്നായി കുളിക്കാം

കുളിക്കാതെ കിടന്നുറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ  കഴിയാത്തവരാണ് ഭൂരിപക്ഷം മലയാളികളും. നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നായി കുളി മാറിയിരിക്കുന്നതുകൊണ്ടാണ് അത്. രണ്ടുനേരം കുളിച്ചില്ലെങ്കിലും ഒരുനേരമെങ്കിലും കുളിക്കാത്തവരായി മലയാളികൾ ആരും...

ഗന്ധത്തിലും കാര്യമുണ്ട്

ചില വ്യക്തികളെ ഓർമ്മിക്കുമ്പോൾ തന്നെ മനസ്സിലേക്ക് കടന്നുവരുന്നത് ചില ഗന്ധങ്ങളാണ്.  ആ ഗന്ധം അവർ ഉപയോഗിക്കുന്ന പൗഡറിന്റെയോ പെർഫ്യൂമിന്റെയോ സോപ്പിന്റെയോ ആവാം. സ്നേഹം തോന്നിക്കുന്ന,...

ചിലവില്ലാതെ സൌന്ദര്യസംരക്ഷണം

ഭാരിച്ച പണച്ചിലവോ, കഠിനാധ്വാനമോ ഇല്ലാതെ സൌന്ദര്യം നിലനിര്‍ത്തുന്നതിനുള്ള ചില ലളിതമായ മാര്‍ഗ്ഗങ്ങള്‍ ഇതാ:- ഫേഷ്യല്‍:- ഒരു ടീസ്പൂണ്‍ തൈരില്‍ ഒരു തുള്ളി ചെറുനാരങ്ങാനീരും, ഒരു ടീസ്പൂണ്‍...

ബ്യൂട്ടി ടിപ്സ്

പഴുത്ത പപ്പായ കുഴമ്പാക്കി മുഖത്ത് കട്ടിയില്‍ പുരട്ടിയ ശേഷം പതിനഞ്ചു മിനിറ്റ് കഴിഞ്ഞു ഇളംചൂടുവെള്ളത്തില്‍ കഴുകുക. മൃതകോശങ്ങളും, അഴുക്കുകളും നീങ്ങി മുഖം മൃദുലമാകും.ഒരുപിടി കറുത്ത...

മുഖത്തെ പാടു മാറ്റാന്‍ ചില എളുപ്പവഴികള്‍

മുഖത്തെ പാടുകള്‍ പലരുടെയും മനപ്രയാസത്തിന്റെ കാരണങ്ങളിലൊന്നാണ്. അത് പരിഹരിക്കാന്‍ അവര്‍ തേടുന്നത് കൃത്രിമവും ചെലവു കൂടിയതുമായ മാര്‍ഗ്ഗങ്ങളാണ്. എന്നാല്‍ ചെലവുകുറഞ്ഞതും സ്വഭാവികവുമായ മാര്‍ഗ്ഗങ്ങളിലൂടെ ഇതിന്...

മുഖസൗന്ദര്യം വേണോ?

എന്തൊരു ചോദ്യമാണ് ഇത് അല്ലേ. മുഖസൗന്ദര്യം ആഗ്രഹിക്കാത്തതായി ആരാണുള്ളത്?  ചില പൊടിക്കൈകള്‍ ചെയ്തുനോക്കിയാല്‍ മുഖസൗന്ദര്യം ആര്‍ക്കും ലഭിക്കും. മുഖക്കുരു, കണ്ണിനടിയിലെ കറുത്ത പാട്, ചുണ്ടിന്...

കാരറ്റ് ആരോഗ്യത്തിനും സൗന്ദര്യത്തിനും

കാരറ്റ് കിഴങ്ങ് വര്‍ഗ്ഗത്തിലെ റാണിയാണ്. പോഷകഗുണങ്ങളും, ഔഷധഗുണങ്ങളും നിറഞ്ഞ കാരറ്റ് നിത്യവും കഴിച്ചാല്‍ നല്ല പ്രയോജനം ചെയ്യും. കാരറ്റില്‍ ധാരാളം കരോട്ടിന്‍ അടങ്ങിയിരിക്കുന്നു. കരോട്ടിന്‍ ശരീരത്തില്‍...