ലൈംഗികതാല്പര്യം കുറയുന്നുണ്ടോ

Date:

പുരുഷന്മാരിൽ ലൈംഗിക പ്രശ്നങ്ങളും തകരാറുകളും സർവ്വസാധാരണമാണ്. ഏതു പ്രായത്തിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അവരെ ബാധിച്ചേക്കാം.  പക്ഷേ ഭൂരിപക്ഷം പുരുഷന്മാരും ഇക്കാര്യങ്ങളെക്കുറിച്ച് തുറന്നു  സംസാരിക്കാൻ ഇന്നത്തെകാലത്തും മടിക്കുന്നു. പലരും മാസങ്ങളോ വർഷങ്ങളോ ഇക്കാര്യം ഉള്ളിൽ കൊണ്ടുനടന്നതിന് ശേഷമാണ് ഡോക്ടേഴ്സിന്റെ അടുക്കൽ ചികിത്സയ്ക്കെത്തുന്നത്. ഈ  സാഹചര്യത്തിൽ എല്ലാ പുരുഷന്മാരും ചില കാര്യങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്.

 താല്പര്യമില്ലായ്മ, ഉദ്ധാരണപ്രശ്നങ്ങൾ, ശീഘ്രസ്ഖലനം തുടങ്ങിയവയാണ് പുരുഷന്മാരിൽ കാണുന്ന പൊതുവായ ലൈംഗികപ്രശ്നങ്ങൾ.പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തരം അവസ്ഥകളിലൂടെ ഒരു പുരുഷൻ കടന്നുപോകേണ്ടിവന്നാൽ അവർ എത്രയും വേഗം തന്നെ ഒരു ഡോക്ടറെ കാണേണ്ടതുണ്ട്. കാരണം ഉദ്ധാരണവൈകല്യങ്ങളും ലൈംഗിക താല്പര്യമില്ലായ്മയും പ്രമേഹത്തിന്റെ തുടക്കമായി കണ്ടുവരാറുണ്ട്. ഞരമ്പുകൾക്ക് സംഭവിച്ച ക്ഷതമോ യൂറിനറി സംബന്ധമായ അവസ്ഥകളോ ശീഘ്രസ്ഖലനത്തിനും കണ്ടുവരാറുണ്ട്.  ഹോർമോൺ അസന്തുലിതാവസ്ഥ, ഹൃദ്രോഗം, പ്രോസ്റ്ററേറ്റ്  കാൻസർ തുടങ്ങിയവയ്ക്കും  സമാനമായ ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. മാനസികാരോഗ്യവും ലൈംഗികാരോഗ്യവും തമ്മിൽ ബന്ധപ്പെട്ടാണിരിക്കുന്നത്. വിഷാദം, ഉത്കണ്ഠ, മാനസിക രോഗങ്ങൾ തുടങ്ങിയവയെല്ലാം വിവിധ തരത്തിലുള്ള ലൈംഗിക ക്രമക്കേടുകൾക്ക് കാരണമാകാറുണ്ട്.

വിഷാദവും ഉത്കണ്ഠയും മൂലം ലൈംഗികജീവിതം താറുമാറാകുമ്പോൾ അതിന് പരിഹാരമായി നിരവധി തെറാപ്പികൾ നിലവിലുണ്ട്. റിലാക്സേഷൻ തെറാപ്പി, കോഗ്‌നിറ്റീവ് ബിഹേവിയറൽ തെറാപ്പി എന്നിവ അവയിൽ ചിലതാണ്. ഇവയുടെ സാധ്യതയിലൂടെ ലൈംഗികജീവിതം തിരികെ പിടിക്കാവുന്നതാണ്.

മാനസികരോഗങ്ങൾക്ക് കഴിക്കുന്ന മരുന്നുകളും ലൈംഗികപ്രശ്നങ്ങൾക്ക് കാരണമായി കണ്ടുവരുന്നു. ലൈംഗികതൃഷ്ണ, പ്രവർത്തനം പെർ
ഫോമൻസ് എന്നിവയിൽ മാറ്റം വരുന്നതിന് പ്രായവും ഒരു കാരണമാണ്. അക്കാര്യവും മനസ്സിലാക്കിയിരിക്കണം. മേൽപ്പറഞ്ഞ ഏതു കാരണം കൊണ്ടാണ് നിങ്ങളുടെ ലൈംഗികജീവിതം താറുമാറായിരിക്കുന്നത് എന്ന് കണ്ടെത്തുക.  ഓർമ്മിക്കുക, ശരീരത്തിന്റെ പൊതുവായ ആരോഗ്യാവസ്ഥയാണ് ഏറ്റവും പ്രധാനം. ശരീരം ആരോഗ്യമുള്ളതാകുമ്പോൾ മനസ്സും ആരോഗ്യമുളളതാകും. സ്വാഭാവികമായി ലൈംഗികതയും. അതുകൊണ്ട് എല്ലാരീതിയിലും ആരോഗ്യം മെച്ചപ്പെടുത്താൻ ശ്രമിക്കുക.
(അവലംബം :ഇന്റർനെറ്റ് സ്രോതസുകൾ)

More like this
Related

ആരോഗ്യമുള്ള കുഞ്ഞുണ്ടാവാൻ പുരുഷനും വേണം ശ്രദ്ധ

ആരോഗ്യമുള്ള കുഞ്ഞിനെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലായ്പ്പോഴും സ്ത്രീയുടെ ആരോഗ്യമാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്....

സ്ത്രീ പുരുഷനിൽ ആകൃഷ്ടയാകുന്നതിന്റെ കാരണം

പരസ്പരാകർഷണത്തിന്റെ കാന്തവലയത്തിൽ കുടുങ്ങുന്നവരാണ് സ്ത്രീപുരുഷന്മാർ. സ്ത്രീപുരുഷന്മാർ തമ്മിലുള്ള താളലയങ്ങളാണ് പ്രകൃതിയുടെ തന്നെ...

നിങ്ങൾ വിശ്വസ്തനായ പങ്കാളിയാണോ?

വിശ്വസ്തത ഒരു ഗുണമാണ്. ആജീവനാന്തമുള്ള ഒരു ഉടമ്പടിയാണ് . പ്രതിബദ്ധതയും സത്യസന്ധതയും...

സ്വന്തം ശരീരത്തെക്കുറിച്ച് മതിപ്പുണ്ടോ? ഇല്ലെങ്കിൽ സംഭവിക്കുന്നത്…

കണ്ണാടിയിൽ നോക്കിനില്ക്കുമ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?  നിറം, രൂപം,...

പുരുഷന്മാരിലും ‘പ്രസവാനന്തര’വിഷാദം!

പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന വാക്ക് ഇന്ന് സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. പ്രസവാനന്തരം സ്ത്രീകളിൽ സംഭവിക്കുന്ന...

എങ്ങനെയുളള പുരുഷന്മാരെയാണ് സ്ത്രീകൾക്ക് ഇഷ്ടം?

ഒരു പുരുഷനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്പം എന്താണ്? ധൈര്യശാലി? കരുത്തൻ? ബുദ്ധിമാൻ? സമ്പന്നൻ?...

പുരുഷൻ സ്നേഹിക്കുന്നുണ്ടോ, എങ്ങനെയറിയാം?

ഒരു പുരുഷൻ നിങ്ങളോട് ഭാവിയെക്കുറിച്ച് സംസാരിക്കാറുണ്ടോ? പ്രത്യേകിച്ച് അയാൾ അവിവാഹിതനും നിങ്ങൾ...

പുരുഷന്മാരിലെ കാൻസർ ലക്ഷണങ്ങൾ

'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട' എന്നല്ലേ ചൊല്ല്. ആരോഗ്യമുൾപ്പടെ പല കാര്യങ്ങളിലും ഇത് പ്രസക്തമാണ്....

പുരുഷൻ ഇരയാകുമ്പോൾ

ബലാത്സംഗത്തിന് ഇരകളാക്കപ്പെടുന്നത് സ്ത്രീകൾ മാത്രമാണോ? അങ്ങനെയൊരു ധാരണ പരക്കെയുണ്ടെങ്കിലും അങ്ങനെയല്ല എന്നതാണ്...

ടെസ്റ്റോസ്റ്റെറോൺ കുറയുമ്പോൾ

പുരുഷന്മാരിലെ പേശി വളർച്ചയെയും ലൈംഗികതയെയും നിയന്ത്രിക്കുന്ന ഒരു ഹോർമോൺ ആണ് ടെസ്റ്റോസ്റ്റെറോൺ....

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്

പുകവലി ഏതു പ്രായത്തിലും  ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ നാല്പതുകളിലെത്തിയിട്ടും ഈ ശീലത്തിൽ...

പ്രമേഹം: അപകടവും പരിഹാരങ്ങളും

രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം എന്ന് നമുക്കറിയാം. ഒരു...