അനുകരിക്കാം ജപ്പാൻശൈലി

Share post:

ആരോഗ്യകരമായ ജീവിതത്തിന്റെയും പ്രസാദപൂർണ്ണമായ വാർദ്ധക്യത്തിന്റെയും മികച്ച ഉദാഹരണമായി എല്ലാവരും ഒന്നുപോലെ അംഗീകരിക്കുന്ന ഒരു രാജ്യമാണ് ജപ്പാൻ. തങ്ങളുടെ തൊണ്ണൂറുകളിൽ പോലും സ്വതന്ത്രമായും ആരോഗ്യപ്രദമായും ജീവിക്കുന്നതിൽ ജപ്പാൻകാർ പുറകിലല്ല. എന്താണ് ജപ്പാൻകാരുടെ സന്തോഷത്തിന്റെയും ദീർഘായുസിന്റെയും ആരോഗ്യത്തിന്റെയും രഹസ്യം? ജപ്പാൻകാരിൽനിന്ന് പഠിക്കാവുന്ന ആദ്യത്തെ പാഠം ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ടായിരിക്കണമെന്നതാണ്. പലർക്കും അറിയാവുന്ന ഒരു ആശയമാണ് ജപ്പാൻ സംസ്‌കാരത്തിലെ ഇകിഗായ്.  എന്താണ് ഇകിഗായ് എന്നുചോദിച്ചാൽ ചെറിയ കാര്യങ്ങൾ ഏറ്റവും മനോഹരമായും ആസ്വദിച്ചും ചെയ്യുക എന്നതാണെന്ന് പറയാം.  ഉദാഹരണത്തിന്   ചെടികൾക്ക് വെള്ളമൊഴിക്കുക, കൊച്ചുമക്കളോടൊപ്പം സമയം ചെലവഴിക്കുക, പ്രാർത്ഥിക്കുക, സുഹൃത്തുക്കളെ സന്ദർശിക്കുക, കുടുംബത്തിനായി ഭക്ഷണം പാകം ചെയ്യുക, സമൂഹത്തിന് ഉപകാരപ്പെടുന്ന ഒരു പ്രവൃത്തി ചെയ്യുക  മുതലായവ. ഇതൊക്കെ എല്ലാവരും ചെയ്യുന്നതല്ലേ എന്നു ചോദിച്ചാൽ  നമ്മളിൽ ഭൂരിപക്ഷവും അങ്ങനെ ചെയ്യുന്നത് അർത്ഥരഹിതമായും അനുദിനജീവിതത്തിന്റെ ഭാഗമായിട്ടുമാണ്. അതിൽ സന്തോഷമോ സംതൃപ്തിയോ അനുഭവിച്ചുകൊണ്ടല്ല. ജപ്പാൻകാരുടെ കാഴ്ചപ്പാടും ജീവിതസമീപനവും വ്യത്യസ്തമാണ്.  അവർ തങ്ങളുടെ തീരെ ചെറിയപ്രവൃത്തികളിൽ പോലും  ലക്ഷ്യം കാണുന്നവരും  അവയെല്ലാം ആസ്വദിക്കുന്നവരുമാണ്.് വലിയ നേട്ടമോ സമ്പത്തോ പ്രശസ്തിയോ ഇല്ലെങ്കിൽ പോലും തീരെ ചെറിയ കാര്യങ്ങളിൽ ജീവിതത്തിന് അർത്ഥമുണ്ടെന്ന് കണ്ടെത്തുന്നവർ സന്തുഷ്ടരായിരിക്കും. റിട്ടയർമെന്റ് എന്നാൽ ജീവിതത്തിൽ നിന്നുള്ള എക്സിറ്റ് എന്നു കരുതുന്നവർ ധാരാളമുണ്ട്. പക്ഷേ ജപ്പാൻകാരെ സംബന്ധിച്ചിടത്തോളം ജോലിയിൽനിന്നുള്ള വിരമിക്കൽ ജീവിതത്തിൽ നിന്നുള്ള വിരമിക്കലല്ല. ഔദ്യോഗിക ജോലിയിൽ നിന്ന് വിരമിച്ചാലും ജീവിതം പിന്നെയും ബാക്കിനില്ക്കുന്നു എന്ന് വിശ്വസിക്കുന്നവരാണ് അവർ. പഠിക്കാനും പഠിപ്പിക്കാനും സ്‌നേഹിക്കാനും  സേവിക്കാനും പുതിയ താല്പര്യങ്ങൾ കണ്ടെത്താനും അവർക്ക് കഴിയും. എന്റെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നുണ്ടെന്ന ആഴമായ ബോധ്യവും വിശ്വാസവും ജീവിതത്തിൽ സന്തോഷം നിറയ്ക്കുന്നു. അതിനുപകരം എന്റെ ജീവിതം നിരർത്ഥകമാണ് എന്നെ ആർ്ക്കും ആവശ്യമില്ല എന്ന് ചിന്തിക്കുന്നവർക്ക് ജീവിതം ഭാരം നിറഞ്ഞതാകും.

 പ്രായം കൂടുമ്പോൾ ശരീരത്തിന്റെ കഴിവുകൾ കുറഞ്ഞേക്കാം സൗന്ദര്യം മങ്ങിയേക്കാം. അവയവങ്ങൾ ഊർജ്ജ്വ്സ്വലമായിരിക്കണമെന്നില്ല എന്നാൽ ജീവിതത്തിന്റെ അർത്ഥം ഇല്ലാതാകുന്നില്ല എന്ന് മനസ്സിലാക്കുക. ജപ്പാനിലെ ചില പ്രായമായവർ ദിവസേന നടക്കുകയും പൂന്തോട്ടപരിപാലനം നടത്തുകയും വീട്ടുജോലികളിൽ ഏർപ്പെടുകയും കൂട്ടമായി വ്യായാമം ചെയ്യുകയും ചെയ്യുന്നു. വ്യായാമം എന്നത് ജിമ്മിൽ പോയി കഠിനമായി പരിശീലിക്കുന്നതുമാത്രമല്ല. വീടിനടുത്തുള്ള വഴിയിലൂടെ നടക്കുക, പടികൾ സുരക്ഷിതമായി കയറുക, ചെടികൾ നട്ടുവളർത്തുക, ചെറിയ വീട്ടുജോലികൾ ചെയ്യുക തുടങ്ങിയവയും ശാരീരിക പ്രവർത്തനങ്ങളുടെ ഭാഗമാണ്.പ്രായം കൂടുമ്പോൾ പേശികളുടെ ശക്തിയും എല്ലുകളുടെ ബലവും ശരീരത്തിന്റെ സന്തുലനശേഷിയും കുറഞ്ഞേക്കാം. ഇത് വീഴ്ചകൾക്കും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നതിനും കാരണമാകാം. അതിനാൽ നടത്തത്തിനൊപ്പം, വ്യക്തിയുടെ ആരോഗ്യസ്ഥിതിക്ക് അനുയോജ്യമായ വ്യായാമങ്ങളും പ്രധാനമാണ്. ആവശ്യമെങ്കിൽ ഡോക്ടറുടെയോ ഫിസിയോതെറാപ്പിസ്റ്റിന്റെയോ നിർദേശപ്രകാരം വ്യായാമം തിരഞ്ഞെടുക്കണം.

ജപ്പാൻകാരുടെ ജീവിതത്തിൽ ശ്രദ്ധിക്കാവുന്ന മറ്റൊരു കാര്യം ചെറിയ കാര്യങ്ങളിലുള്ള സന്തോഷമാണ്. പൂക്കൾ വിരിയുന്നത് കാണുക, കാലാവസ്ഥയിലെ മാറ്റങ്ങൾ ആസ്വദിക്കുക, ഒരു കപ്പ് ചായയുമായി ശാന്തമായി ഇരിക്കുക, പ്രകൃതിയിലൂടെ നടക്കുക, ഇഷ്ടപ്പെട്ട സംഗീതം കേൾക്കുക തുടങ്ങിയവ ജീവിതത്തെ ആസ്വാദ്യകരമാക്കുന്നു. സന്തോഷം വലിയ സമ്പാദ്യത്തിന്റെയോ വിലകൂടിയ വസ്തുക്കളുടെയോ മാത്രം ഫലമല്ലെന്ന് ഈ ശീലങ്ങൾ നമ്മെ പഠിപ്പിക്കുന്നു.

ദീർഘകാലം ജീവിക്കുക എന്നത് മാത്രമല്ല, കഴിയുന്നത്ര കാലം ആരോഗ്യത്തോടെയും ആത്മാഭിമാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കുക എന്നതായിരിക്കണം ലക്ഷ്യം. ഒരാൾക്ക് നൂറു വയസ്സുവരെ ജീവിക്കാൻ കഴിഞ്ഞാലും ജീവിതത്തിന്റെ അവസാന വർഷങ്ങൾ രോഗവും ഏകാന്തതയും നിറഞ്ഞതാണെങ്കിൽ ആ ദീർഘായുസ്സ് പൂർണമായ സംതൃപ്തി നൽകണമെന്നില്ല. അതുപോലെ, എല്ലാ രോഗങ്ങളെയും ഒഴിവാക്കാൻ ഒരാൾക്ക് കഴിയണമെന്നുമില്ല. രോഗങ്ങളും ശാരീരികപരിമിതികളും ഉണ്ടായാലും സ്നേഹവും പരിചരണവും അർത്ഥവത്തായ ബന്ധങ്ങളും ജീവിതത്തിന്റെ ഗുണനിലവാരം ഉയർത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

അടുക്കള നന്നാകാൻ ചില നിയന്ത്രണങ്ങൾ

തലക്കെട്ട് വായിച്ചിട്ട് തെറ്റിദ്ധരിക്കണ്ടാ. കോടികൾ വിലമതിക്കുന്ന പുതിയ വീടിന്റെ അടുക്കളയെക്കുറിച്ചോ ഏതെങ്കിലും പുതിയ മോഡലിലുള്ള അടുക്കളയെക്കുറിച്ചോ അല്ല ഇവിടെ പറയാൻ പോകുന്നത്. മറിച്ച് ഓരോ...

സീരിയസാകണ്ടാന്നേ..

കളിയായിത്തുടങ്ങുന്ന കാര്യങ്ങൾ എത്രപെട്ടെന്നാണ് സീരിയസായി അവസാനിക്കുന്നത്! നിസ്സാരമായിട്ടെടുക്കേണ്ട പലതിലും എത്ര പെട്ടെന്നാണ് നിറം ചോരുന്നത്. നിർദ്ദോഷമായ ചില തമാശകൾ ജീവൻ വരെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലെത്താറുണ്ട്....

ദിവസം ഫലപ്രദമാക്കാൻ എന്താണ് മാർഗം?

'സമയമില്ല', 'സമയം പോയതറിഞ്ഞില്ല', 'ഈ ദിവസം ഒന്നും ചെയ്യാൻ കഴിഞ്ഞില്ല'... ഇങ്ങനെ പരിതപിക്കുന്നവരെ നാം പലപ്പോഴും കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ചിലർക്ക് അവരുടെ ദിവസം ഫലപ്രദമായി...

ലൈംഗികാരോഗ്യം വീണ്ടെടുക്കാം

ശാരീരികാരോഗ്യവും മാനസികാരോഗ്യവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലൈംഗികാരോഗ്യം. മനുഷ്യജീവിതത്തിന്റെ സമഗ്രതയിൽ ലൈംഗികാരോഗ്യം പ്രധാനപങ്കുവഹിക്കുന്നുണ്ട്. എന്നാൽ ഇന്ന് ചെറുപ്പക്കാർക്കിടയിൽ പോലും അവരുടെ ലൈംഗികജീവിതം അത്ര ആരോഗ്യപ്രദമോ...

ദിവസം മുഴുവൻ സന്തോഷമാക്കാം

വളരെ വൈകി ഉറങ്ങാൻപോവുകയും വളരെ വൈകി മാത്രം ഉറക്കമുണരുകയും ചെയ്യുന്ന ഒരു രീതിയിലേക്ക് നമ്മുടെ കാലവും പ്രത്യേകിച്ച് യുവജനങ്ങളും മാറിയിരിക്കുന്നു. വൈകി ഉണരുന്നതുകൊണ്ട് ഒരു...

ശാന്തമാകാം, ശാന്തരാകാം…

മനസ്സമാധാനമുള്ള ജീവിതമാണ് എല്ലാവരുടെയും ലക്ഷ്യവും ആഗ്രഹവും. എന്നാൽ എങ്ങനെയൊക്കെ സമാധാനം പ്രാപിക്കാം എന്നതിനെക്കുറിച്ച് പലർക്കും വേണ്ടത്രധാരണയുമില്ല. ചെറിയ ചെറിയ ശ്രമങ്ങളിലൂടെ സമാധാനം ആർജിക്കാൻ കഴിയുമെന്നാണ്...

മനസ്സമാധാനത്തിന്…

ആന്തരികസമാധാനം അനുഭവിക്കാൻ കഴിയാത്ത മനുഷ്യരാണ് കൂടുതലും.  ബാഹ്യമായി നോക്കുമ്പോൾ ചിലപ്പോൾ പലതുംകാണും, സന്തോഷിക്കാനും അഭിമാനിക്കാനും കഴിയുന്നവിധത്തിലെന്ന മറ്റുളളവർക്ക് തോന്നുന്ന വിധത്തിലുള്ള പലതും. എന്നാൽ അവരോട്...

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി അസ്വസ്ഥത അനുഭവിക്കുന്നുണ്ടാവും എന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഡിജിറ്റൽ ഡിവൈസുകളുമായുള്ള അധികസമ്പർക്കം നെഗറ്റീവ്...