ഷാമ്പൂ ചെയ്യുമ്പോള്‍

Date:

ഷാമ്പൂ പുരട്ടി മുടിയെല്ലാം പൊഴിഞ്ഞു എന്ന പരാതി പലപ്പോഴും കേള്‍ക്കാറുണ്ട്. പരസ്യങ്ങളില്‍ കാണുന്ന എല്ലാ ഷാമ്പൂവും മാറി മാറി പരീക്ഷിക്കുന്നവര്‍ക്കാണ് ഈ അബദ്ധം സാധാരണ സംഭവിക്കുന്നത്. മുടിയുടെ സ്വഭാവം തിരിച്ചറിഞ്ഞ് ഷാമ്പൂ ഉപയോഗിക്കുകയാണ് വേണ്ടത്.

ചര്‍മ്മം പോലെതന്നെ മുടിയുടെയും സ്വഭാവം മൂന്നു തരത്തിലാണ്. എണ്ണമയം കൂടുതലുള്ള മുടി, സാധാരണ മുടി, വരണ്ട മുടി.

എണ്ണമയം കൂടുതലുള്ള മുടി

എണ്ണമയം കൂടുതലുള്ള മുടിയാണെങ്കില്‍ ഷാമ്പൂ പുരട്ടി കുളിച്ചാലും ഒറ്റ ദിവസംകൊണ്ട് മുടിയില്‍ എണ്ണമെഴുക്കുള്ള അവസ്ഥയിലാവും. മുടി പരസ്പരം ഒട്ടിക്കിടക്കും. അഴുക്കുകള്‍ പെട്ടെന്ന് മുടിയില്‍ അടിയും. ഇത്തരക്കാര്‍ക്ക് ഡൈലി ഷാമ്പൂ ആണ് ഇണങ്ങുക. വീര്യം കുറഞ്ഞതും, നാരങ്ങ ചേര്‍ന്നതുമായ ഡെയ്ലി ഷാമ്പൂ തെരഞ്ഞെടുക്കാം. ദിവസവും പുരട്ടാന്‍ കഴിഞ്ഞില്ലെങ്കിലും ആഴ്ചയില്‍ നാല്, അഞ്ചു ദിവസമെങ്കിലും എണ്ണമയമുള്ള മുടിയില്‍ ഷാമ്പൂ പുരട്ടി കഴുകി വൃത്തിയാക്കണം. കുളിക്കും മുമ്പായി എണ്ണ പുരട്ടേണ്ട ആവശ്യമേയില്ല. എന്നാല്‍ കുളിക്കും മുമ്പ് തലമുടി പലപ്രാവശ്യം ചീകുന്നത് തലയോട്ടിയിലെ എണ്ണമയം മുടിയുടെ അറ്റംവരെ എത്തിക്കും.

സാധാരണ മുടി

സാധാരണ മുടിയാണെങ്കില്‍ തലയോട്ടിയില്‍ എണ്ണമയം ഉണ്ടാവുകയും, മുടിയുടെ അറ്റം വരണ്ടിരിക്കുകയും ചെയ്യും. അതുകൊണ്ട് ഷാമ്പൂ പുരട്ടി കുളിക്കും മുമ്പ് മുടിയുടെ അഗ്രഭാഗത്ത് എണ്ണ പുരട്ടുകയും, കുളി കഴിഞ്ഞു കണ്ടീഷണര്‍ പുരട്ടുകയും വേണം. ഇത്തരം മുടി കെട്ടുപിണയാന്‍ സാധ്യത ഏറും. അകന്ന പല്ലുള്ള ചീപ്പ് കൊണ്ട് ചീവി ഇത് ഒഴിവാക്കാം.

വരണ്ട മുടി

മുടി വരണ്ടതാണെങ്കില്‍ സ്ഥിരമായി ഷാമ്പൂ ഉപയോഗിക്കുന്നത് മുടി പൊട്ടിപ്പോകാന്‍ ഇടയാക്കും. വരണ്ട മുടിക്കാര്‍ ആഴ്ചയില്‍ ഒരുതവണ ഷാമ്പൂ പുരട്ടിയാല്‍ മതിയാവും. ചെറുചൂടുള്ള എണ്ണ പുരട്ടി പതിനഞ്ചു മിനിറ്റ് മസാജ് ചെയ്ത ശേഷം വേണം എണ്ണ പുരട്ടുന്നത്. വെള്ളം തുടച്ചു കളഞ്ഞ ശേഷം അല്പം കണ്ടീഷണര്‍ പുരട്ടി അഞ്ചു മിനിട്ടിനു ശേഷം കഴുകി കളയുക. ഒപ്പം കണ്ടീഷണര്‍ തലയോട്ടിയില്‍ പുരളാതെ സൂക്ഷിക്കുകയും വേണം. കണ്ടീഷണര്‍ തലയോട്ടിയില്‍ പറ്റിപ്പിടിച്ചിരുന്നു താരന്റെ അളവ് കൂട്ടും. കുളി കഴിഞ്ഞാല്‍ ടവ്വല്‍ ചെറുചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞു മുടിയില്‍ ആവി കൊള്ളിക്കണം. ഇത് രക്ത ഓട്ടം കൂട്ടുകയും ചര്‍മ്മത്തിലെ എണ്ണമയം വര്‍ധിപ്പിക്കുകയും ചെയ്യും. മാസത്തില്‍ ഒരിക്കലെങ്കിലും ഹെയര്‍സ്പാ ചെയ്യുന്നത് നല്ലതാണ്.

More like this
Related

ലൈംഗികാരോഗ്യം വീണ്ടെടുക്കാം

ശാരീരികാരോഗ്യവും മാനസികാരോഗ്യവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലൈംഗികാരോഗ്യം. മനുഷ്യജീവിതത്തിന്റെ സമഗ്രതയിൽ ലൈംഗികാരോഗ്യം...

ദിവസം മുഴുവൻ സന്തോഷമാക്കാം

വളരെ വൈകി ഉറങ്ങാൻപോവുകയും വളരെ വൈകി മാത്രം ഉറക്കമുണരുകയും ചെയ്യുന്ന ഒരു...

ശാന്തമാകാം, ശാന്തരാകാം…

മനസ്സമാധാനമുള്ള ജീവിതമാണ് എല്ലാവരുടെയും ലക്ഷ്യവും ആഗ്രഹവും. എന്നാൽ എങ്ങനെയൊക്കെ സമാധാനം പ്രാപിക്കാം...

മനസ്സമാധാനത്തിന്…

ആന്തരികസമാധാനം അനുഭവിക്കാൻ കഴിയാത്ത മനുഷ്യരാണ് കൂടുതലും.  ബാഹ്യമായി നോക്കുമ്പോൾ ചിലപ്പോൾ പലതുംകാണും,...

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി...

ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ...

സന്തോഷം പണിതുയർത്തുന്ന തൂണുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണക്കാർ മറ്റുളളവരാണെന്ന് കരുതരുത്. തീർച്ചയായും മറ്റുള്ളവർക്ക് നമ്മുടെ...

മനസ്സേ ശാന്തമാകാം

ടെൻഷൻ കൊണ്ട് ജീവിക്കാൻ വയ്യാതായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികൾ...

തേടിവരുന്നതല്ല, സ്വയം സൃഷ്ടിക്കുന്നതാണ് സന്തോഷം

'ഇതാ കുറച്ച് സന്തോഷം, ഞാൻ ഉപയോഗിച്ചതിന് ശേഷം ബാക്കി വന്നതാണ്'  എന്ന്...

ജീവിതത്തിൽ വിജയിക്കണോ?

വിജയിച്ചവരുടെ രഹസ്യങ്ങൾ അറിയാൻ എ ല്ലാവർക്കും ആഗ്രഹമുണ്ട്. ഏതു രീതിയിൽ പ്രവർത്തിച്ചതുകൊണ്ടാണ്...

സോറി പറയും മുമ്പ്…

തകർന്ന ബന്ധങ്ങളെ എങ്ങനെയാണ് റിപ്പയർ ചെയ്യാൻ കഴിയുന്നത്? ഒറ്റ വഴിയേയുള്ളൂ. ആത്മാർത്ഥമായി...

ജീവിതം ഒരു റോളർ കോസ്റ്ററാണോ?

ജീവിതം ചിലപ്പോഴെങ്കിലും റോളർ കോസ്റ്റർ പോലെ തോന്നിയിട്ടില്ലേ? ചില നേരങ്ങളിൽ സന്തോഷത്തിന്റെയും...