നല്ലവരായ മനുഷ്യരുടെ ജീവിതത്തിൽ ദുരന്തങ്ങളുണ്ടാകുന്നത് ഒരു സമസ്യയാണ്...
മറ്റുളളവരെ ഓടിനടന്ന് സഹായിക്കുകയും ഏതൊരാവശ്യത്തിനും ഒപ്പമുണ്ടായിരിക്കുകയും ചെയ്യുന്ന മനുഷ്യരെ ആരും സഹായിക്കാനില്ലാതെ വരുന്ന അവസ്ഥയുണ്ടാകുന്നത് ഒരു സമസ്യയാണ്...
അർഹതയുണ്ടായിട്ടും കഴിവുണ്ടായിട്ടും അംഗീകരിക്കപ്പെടാതെ പോകുന്നതും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയാത്തതും ഒരു സമസ്യയാണ്..
ഉന്നതവിദ്യാഭ്യാസം ഉണ്ടായിട്ടും മികച്ച ജോലിയോ ശമ്പളമോ ഇല്ലാതെ ജീവിക്കേണ്ടിവരുന്നത് ഒരു സമസ്യയാണ്...
കഠിനാധ്വാനമാണ് ജീവിതവിജയത്തിന്റെ അടിസ്ഥാനമെന്ന് മനസ്സിലാക്കി രാപകൽ അധ്വാനിച്ചിട്ടും മിച്ചംപിടിക്കാനൊന്നും ഇല്ലാതെ പോകുന്നത് ഒരു സമസ്യയാണ്...
മറ്റുള്ളവരെ പരിഗണിച്ചിട്ടും പരിഗണിക്കപ്പെടാതെ പോകുന്നത് ഒരു സമസ്യയാണ്...
നിങ്ങളുടെ വിജയങ്ങളിൽ ആത്മാർത്ഥമായി സന്തോഷിക്കാനും കൂടെ നില്ക്കാനും ഒരു ആത്മാർത്ഥസുഹൃത്തുപോലും ഇല്ലാതെ വരുന്നത് ഒരു സമസ്യയാണ്...
നല്ലതിനുവേണ്ടി പറഞ്ഞിട്ടും തെറ്റിദ്ധരിക്കപ്പെടുന്നത് ഒരു സമസ്യയാണ്...
ചങ്കുപറിച്ച്...