Tag: Startup

മുപ്പതിലെങ്കിലും മെച്ചപ്പെടണം…

മുപ്പതുവയസ് ഇന്നത്തെ കാലത്ത് വലിയ പ്രായമേ അല്ല. പലരുടെയും ജീവിതം സെറ്റിൽഡാകുന്നത് ഏകദേശം ഇതേ പ്രായത്തിലാണ്. അതുകൊണ്ട് സ്വാഭാവികമായും ജീവിതത്തിലെ വളരെ തിരക്കേറിയ സമയവും അതുതന്നെയാണ്. കരിയർ, കുടുംബം, സാമ്പത്തിക ഉത്തരവാദിത്തങ്ങൾ എന്നിവയെല്ലാം ഈ പ്രായത്തിന്റെ പ്രത്യേകതകളാണ്.  ഈ തിരക്കിനിടയിൽ പലപ്പോഴും അവഗണിക്കപ്പെടുന്നത് ആരോഗ്യമാണ്. ചെറുപ്പമല്ലേ യൗവനമല്ലേ ഇങ്ങനെയങ്ങ് ഓടിക്കോളും എന്നാണ് ചിന്ത.ഇഷ്ടമുള്ളതെല്ലാം കഴിച്ചും ഇഷ്ടമുള്ളതുപോലെയെല്ലാം ജീവിച്ചും മുന്നോട്ടുപോകുന്നതിനിടയിൽ ശരീരം ചില അപായസൂചനകൾ നല്കുന്നതുപോലും ശ്രദ്ധിക്കുകയോ ഗൗരവമായി കാണുകയോ ചെയ്യാറില്ല. ഇത് അപ്പോൾ ദോഷമുണ്ടാക്കുന്നില്ല എങ്കിലും ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ വഴിയൊരുക്കിയേക്കാം. അതുകൊണ്ട് ആരോഗ്യകാര്യങ്ങളിൽ ദീർഘവീക്ഷണത്തോടെയുളള ശ്രദ്ധ മുപ്പതുവയസിൽ...

കേരളത്തിൽ പകർച്ചവ്യാധി തരംഗം

കേരളത്തെ വീണ്ടും പകർച്ചവ്യാധികൾ പിടിമുറുക്കിയിരിക്കുകയാണ്. നിപ്പമുതൽ ഷിഗെല്ലവരെ. പലതരം പനികളുടെ രൂക്ഷമുഖങ്ങളെയാണ് നാം ഇപ്പോൾ നിത്യവും കണ്ടുകൊണ്ടിരിക്കുന്നത്. ഇതിലേറ്റവും പേടിപ്പെടുത്തുന്ന രീതിയിലുള്ളത് ഷിഗെല്ലയാണ്. പ്രസ്തുതരോഗം മൂലം ഈ കുറിപ്പ് തയ്യാറാക്കുന്ന നിമിഷം വരെ ഏഴു പേർ മരിച്ചുകഴിഞ്ഞു. കൊച്ചുകുട്ടികൾ ഉൾപ്പടെ. കോഴിക്കോട് ജില്ലയിൽ നിന്ന് ആരംഭിച്ച ഷിഗെല്ല മറ്റ് ജില്ലകളിലേക്കും സാവധാനം വ്യാപിച്ചുകൊണ്ടിരിക്കുന്നു. നേരത്തെ ഷിഗെല്ല രോഗം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും മരണം സംഭവിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ ഇതാദ്യമായി ഷിഗെല്ല നമുക്കിടയിൽ മരണവും വിതച്ചിരിക്കുന്നു. എന്താണ് ഷിഗെല്ല ഗുരുതരമായ വയറിളക്കരോഗമാണ് ഷിഗെല്ലോസിസ് എന്ന ഷിഗെല്ല. ഷിഗെല്ല എന്ന ബാക്ടീരിയായാണ് ഇവിടെ രോഗകാരണം. നൂറ്റാണ്ടുകളായി ലോകത്തിന്റെ...

No posts to display