Tag: responsibilities of man

ട്രോമയും ഹീലിങ്ങും

തുടർച്ചയായുള്ള നെഞ്ചിടിപ്പ് അനുഭവപ്പെടുന്നുണ്ടോ. എപ്പോഴും തലവേദനയാണോ, ക്ഷീണവും പേശിവേദനയും വിട്ടുമാറാതെയുണ്ടോ, ദഹനപ്രശ്നങ്ങൾ ഇടയ്ക്കിടെ അലട്ടുന്നുണ്ടോ? ചിലപ്പോൾ ഒരു ശാരീരിക അസുഖത്തെക്കാൾ അത് നിങ്ങൾ അനുഭവിക്കുന്ന ട്രോമയുടെ ഫലമല്ല എന്ന് ആരറിഞ്ഞു? ട്രോമ എന്ന വാക്ക് ഇന്ന് സുപരിചിതമായിക്കഴിഞ്ഞു. ഒരു വ്യക്തിയുടെ മനസ്സിനെയോ ശരീരത്തെയോ ആഴത്തിൽ ബാധിക്കുന്ന, അത്യന്തം ഭയാനകമോ വേദനാജനകമോ ആയ സംഭവത്തിൽ നിന്നോ അനുഭവത്തിൽ നിന്നോ ഉണ്ടാകുന്ന മാനസികമോ വൈകാരികമോ ആയ മുറിവാണ് ട്രോമ. ഒരു സംഭവത്തെ തുടർന്ന് മനസ്സിലുണ്ടായ ആഴത്തിലുള്ള മുറിവാണ് ട്രോമ. സംഭവമല്ല അതിന്റെ പ്രതികരണമാണ് ട്രോമ. ഏതൊരു അനുഭവവും ട്രോമയായി മാറുന്നത് വ്യക്തിനിഷ്ഠമായാണ്. ഒരു സംഭവം...

തീരുമാനങ്ങൾ ഭാവിയെപ്രതിയാവട്ടെ

ഏതുതരം ബന്ധങ്ങളുമായിരുന്നുകൊള്ളട്ടെ ഒരു ബന്ധത്തിൽ ഏർപ്പെട്ടു എന്നുകരുതി  തൃപ്തികരമല്ലാതിരുന്നിട്ടുപോലും ജീവിതാവസാനം വരെ അതു തുടർന്നുകൊണ്ടുപോകേണ്ടതുണ്ടോ? പലപ്പോഴും ആളുകളെ തെറ്റായ ബന്ധത്തിൽ കുടുക്കിനിർത്തുന്നത് അവർ കഴിഞ്ഞുപോയ കാലത്തെ പ്രധാനമായും കാണുന്നു എന്നതുകൊണ്ടാണ്. 'ഇത്രയും കാലം ഇതിനായി ചെലവഴിച്ചില്ലേ,' 'ഇത്രയും കാലം ഒരുമിച്ചുജീവിച്ചില്ലേ, ഇനിയും മുന്നോട്ടുപോയേക്കാം' എന്ന മട്ടിലാണ് അവർ കാര്യങ്ങളെ സമീപിക്കുന്നത്. നിലവിലെ ബന്ധം ആരോഗ്യകരമോ സന്തോഷകരമോ അല്ലെങ്കിൽ പോലും  കഴിഞ്ഞുപോയതിനെ പ്രതി അവർ പല വിട്ടുവീഴ്ചകൾക്കും തയ്യാറാവുന്നു.sunk cost fallacy എന്നാണ് മനശ്ശാസ്ത്രം ഇതിനെ വിളിക്കുന്നത്. അതായത് മുമ്പ് നിക്ഷേപിച്ചുപോയതുകൊണ്ട് തുടരാനുള്ള പ്രവണത. വിവാഹബന്ധങ്ങളിൽ മാത്രമല്ല ബിസിനസിലും ഇത് പ്രകടമാണ്. ലാഭകരമല്ലാതിരുന്നിട്ടും നഷ്ടം സഹിച്ചുമൊക്കെ...

No posts to display