Tag: healthy eating habits

ഇനി സ്‌കൂളിലേക്ക്… 

വീണ്ടും ഒരവധിക്കാലം കഴിഞ്ഞ് നമ്മുടെ കുഞ്ഞുങ്ങൾ സ്‌കൂളിലേക്ക് തിരികെ എത്തുകയാണ്. വേനലവധി ക്യാമ്പുകളും ഫാമിലി ട്രിപ്പും അമ്മവീട്ടിലെ താമസവും കൂട്ടുകാരുടെ കൂടെയുള്ള കറക്കവും ടിവി കാണലും മൊബൈൽ ഗെയിമ്മും ഒക്കെയായി രണ്ടുമാസം കടന്നു പോയത് എത്ര പെട്ടെന്നായിരുന്നു ഇനി വീണ്ടും സ്‌കൂളിലേക്ക്.. ഈ അവസരത്തിൽ പുതിയ പ്രതീക്ഷകളുമായി പള്ളിക്കൂടത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കായി ഒരു മഹാന്റെ ജീവിതവിജയത്തിന്റെ ചില  രഹസ്യങ്ങൾ പങ്കുവയ്ക്കാം... അമേരിക്കൻ ഐക്യനാടുകളുടെ സ്ഥാപകരിൽ ഒരാളും വിശ്വപ്രസിദ്ധ ചിന്തകനും, ഭൗതിക ശാസ്ത്രജ്ഞനും തത്വചിന്തകനും, നയതന്ത്രജ്ഞനും ആയിരുന്ന ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ പതിനെട്ടാം നൂറ്റാണ്ടിൽ അമേരിക്കയിലാണ് ജനിച്ചത്.  അദ്ദേഹം ലോകമറിയുന്ന ബഹുമുഖ പ്രതിഭയായതിന് പിന്നിൽ...

ഞങ്ങൾ വിദേശികളാണേ…

സ്വന്തമെന്ന് നാം കരുതി ഉപയോഗിക്കുന്ന പല ഭക്ഷ്യവിഭവങ്ങളും നമ്മുടെ സ്വന്തമല്ല. കോളനിവാഴ്ചയുടെ ഫലമായി നമ്മുടെ മണ്ണിലേക്ക് ചേക്കേറുകയും  നാം സ്വന്തമായി കരുതി ഉപയോഗിക്കുകയും ചെയ്യുന്ന അത്തരം ഭക്ഷ്യവിഭവങ്ങളിൽ ചിലതിനെ പരിചയപ്പെടാം. മുളക്ഇന്ന് ഇന്ത്യൻ പാചകത്തിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് മുളക്. എന്നാൽ 15-ാം നൂറ്റാണ്ടിന് മുമ്പ് ഇന്ത്യയിൽ കുരുമുളകും മറ്റ് സുഗന്ധവ്യഞ്ജ നങ്ങളുമായിരുന്നു പകരം ഉപയോഗിച്ചിരുന്നത്. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ്  മുളക്  ഇന്ത്യയിലെത്തിച്ചത്. വളരെ വേഗം മുളക് ഇന്ത്യൻ ഭക്ഷണസംസ്‌കാരത്തിന്റെ ഭാഗമായി മാറി. ഉരുളക്കിഴങ്ങ്ദക്ഷിണ അമേരിക്കയിൽ നിന്നാണ്  ഉരുളക്കിഴങ്ങ് ഇന്ത്യയിലെത്തിയത്. പോർച്ചുഗീസുകാരും പിന്നീട് ബ്രിട്ടീഷുകാരും ഇത് ഇന്ത്യയിൽ വ്യാപകമാക്കി. ഇന്ന് സമോസ മുതൽ മസാലദോശ വരെ അനവധി വിഭവങ്ങളിൽ...

No posts to display