അമ്പതുവയസ് ജീവിതത്തിലെ ഒരു നിർണായകഘട്ടമാണ്. യൗവനം മങ്ങിത്തുടങ്ങുകയും വാർദ്ധക്യത്തിന്റെ സൂചനകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങുകയും ചെയ്തിരിക്കുന്ന അതിസങ്കീർണ്ണഘട്ടം. ശരീരത്തിൽ സ്വാഭാവികമായും പലതരം മാറ്റങ്ങൾ സംഭവിക്കുന്ന ഘട്ടം. പേശികളുടെ അളവ് കുറയുക, മെറ്റബോളിസം മന്ദഗതിയിലാകുക, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ എന്നിവയെല്ലാം ഈ ഘട്ടത്തിലെ പ്രത്യേകതകളാണ്. അതുകൊണ്ട് ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധിക്കേണ്ട കാലമാണ് ഈ പ്രായം.. എന്തൊക്കെയാണ് ഈ പ്രായത്തിലുള്ളവർ ശ്രദ്ധിക്കേണ്ടതെന്നു നോക്കാം.
രക്തസമ്മർദ്ദംഉയർന്ന രക്തസമ്മർദ്ദം പലപ്പോഴും വ്യക്തമായ ലക്ഷണങ്ങളില്ലാതെ തന്നെ ഉണ്ടാകാം. എന്നാൽ ദീർഘകാലം നിയന്ത്രണമില്ലാതെ തുടരുമ്പോൾ ഹൃദയം, വൃക്കകൾ, മസ്തിഷ്കം തുടങ്ങിയ അവയവങ്ങളെ ബാധിക്കാം. അതിനാൽ ഇടയ്ക്കിടെ രക്ത സമ്മർദ്ദം...
ചിലർക്ക് ഊണുകഴിഞ്ഞാലുടനെ കിടക്കണം, ഉറങ്ങണം, എന്നാൽ എല്ലാവർക്കും അതിനുള്ള സൗകര്യമോ സാഹചര്യമോ ഇല്ല. പക്ഷേ അത്തരക്കാരെ പോലും ഊണുകഴിഞ്ഞാലുടനെയുളള ഉറക്കം പിടികൂടാറുണ്ട്. ഓഫീസ് ജോലിക്കാരും അധ്യാപകരുമൊക്കെ ഇങ്ങനെ ഉറക്കം തൂങ്ങുന്നത് കണ്ടിട്ടില്ലേ? എന്തുകൊണ്ടാണ് ഇങ്ങനെ ഊണുകഴിഞ്ഞാലുടനെ ഉറക്കം തൂങ്ങുന്നത്?
ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നത് സാധാരണ അനുഭവമാണ്. പലപല കാരണങ്ങൾ കൊണ്ടാണ് ഉച്ചമയക്കംസംഭവിക്കുന്നത്. പ്രധാനപ്പെട്ട ചില കാരണങ്ങൾ താഴെപ്പറയുന്നവയാണ്.
ഉച്ചയ്ക്ക് ഏകദേശം ഒരു മണിമുതൽ മൂന്നു മണിവരെ ശരീരത്തിന്റെ ജാഗ്രത സ്വാഭാവികമായി കുറയുന്ന സമയമാണ്. രാത്രി നന്നായി ഉറങ്ങിയാലും ഈ സമയത്ത് ചെറിയ മന്ദത അനുഭവപ്പെടാം.
അമിതമായ അളവിലുള്ള ഭക്ഷണം ദഹനവ്യവസ്ഥയ്ക്ക് കൂടുതൽ പ്രവർത്തനം...
നിറഞ്ഞ തീയറ്ററിലിരുന്ന് ഒരു സിനിമ കണ്ടതിന്റെ സന്തോഷത്തിലാണ് ഈ കുറിപ്പ്. പല സിനിമകളും നല്ലതെന്ന് പേരുകേള്പ്പിക്കുമ്പോഴും അവയ്ക്കൊന്നും ആളുകളെ കൂട്ടത്തോടെ തീയറ്ററിലേക്ക് ആകര്ഷിക്കാന് സാധിച്ചിരുന്നില്ല. പക്ഷേ തീയറ്ററുകളെ തിരക്കുള്ളതാക്കി മാറ്റാന് സത്യന് അന്തിക്കാട്-...
രക്തബന്ധങ്ങളെക്കാള് ശക്തവും തീവ്രവുമാണ് ഹൃദയബന്ധങ്ങള് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്തരം ചില ഹൃദയബന്ധങ്ങള് കൂടെയുള്ളതുകൊണ്ടാവും അങ്ങനെയൊരു വിശ്വാസം ബലപ്പെട്ടിരിക്കുന്നതും. പേരു കേള്ക്കുമ്പോള് തന്നെ പുതുമ തോന്നിക്കുന്ന എന്റെ ഉമ്മാന്റെ പേര് എന്ന സിനിമ...
അങ്ങനെ ചില കഥാപാത്രങ്ങള് ചുറ്റിനുമുണ്ട്. ചിലപ്പോള് ഇത് വായിക്കുകയും ഈ സിനിമ കാണുകയും ചെയ്യുന്നവരില് തന്നെ അത്തരക്കാരുണ്ട്. പൊതുസമൂഹത്തിന്റെ മുമ്പില് നല്ലപിള്ളമാരായി ചമയുകയും എന്നാല് അതില് നിന്ന് വ്യത്യസ്തമായ ആന്തരികജീവിതം നയിക്കുകയും ചെയ്യുന്നവര്....
ജീവചരിത്രസിനിമകള് ലോകത്തിലെ പലഭാഷകളിലും ആവര്ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യം ഇപ്പോഴുണ്ട്. മലയാള സിനിമയ്ക്കും ഇത് അന്യമൊന്നുമല്ല.ആമിയും ക്യാപ്റ്റനും അടുത്തകാലത്തെ ചില ഉദാഹരണങ്ങളാണ്. മാധവിക്കുട്ടിയുടെയും വി. പി സത്യന്റെയും ജീവിതങ്ങളാണ് മേല്പ്പറഞ്ഞ സിനിമകള് രേഖപ്പെടുത്തിയത്.
ആ വഴിതന്നെയാണ് വിനയന് ...
ഭരതന്റെ ഒരു സായാഹ്നത്തിന്റെ സ്വപ്നം, പത്മകുമാറിന്റെ അമ്മക്കിളിക്കൂട്.. വൃദ്ധരായ അമ്മമാരുടെ ജീവിതങ്ങളെ പകര്ത്തിയ മലയാള സിനിമകളെക്കുറിച്ച് ഓര്മ്മിക്കുമ്പോള് പെട്ടെന്ന് മനസ്സിലേക്ക് കടന്നുവരുന്ന ചിത്രങ്ങള് ഇവയാണ്. വാര്ദ്ധക്യത്തിന്റെ വേദനകളും ഒറ്റപ്പെടലിന്റെ സങ്കടങ്ങളും പേറുന്ന പാവം...
ഓര്മ്മകളെ പൂരിപ്പിക്കുന്ന ചിത്രമാണ് 96. വിട്ടുപോയ ഓര്മ്മകളെയും നഷ്ടമായ പ്രണയങ്ങളെയും മറവിയുടെ ജാലകത്തിരശ്ശീലകള്നീക്കി അത് പുറത്തേക്ക് കൊണ്ടുവരികയും കൂടെ നടക്കാന് പ്രേരണ നല്കുകയും ചെയ്യുന്നു. ഒരിക്കലെങ്കിലും ഏതെങ്കിലും പ്രണയങ്ങളെ ഉള്ളില്കൊണ്ടു നടക്കുകയും എന്നാല്...
നാട്ടിന്പ്പുറം നന്മകളാല് സമൃദ്ധം എന്ന് കവി പാടിയിട്ടുണ്ട്. അത് പണ്ടത്തെ കാര്യം. ഇന്ന് ആ നാട്ടിന്പ്പുറം അത്ര മേല് നന്മകളാല് സമൃദ്ധമല്ല എന്നു തന്നെയാണ് അമല് നീരദ്- ഫഹദ് ഫാസില് ചിത്രമായ വരത്തന്...
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര് എന്ന് സലീം കുമാറിന്റെ പ്രശസ്തമായ ഒരു ഡയലോഗുണ്ട്. ഒരു കുട്ടനാടന് ബ്ലോഗ് കണ്ടിറങ്ങിയപ്പോള്തോന്നിയതും അതു തന്നെ. എന്തിനോ വേണ്ടിയുള്ള ഒരു സിനിമ. രണ്ടേ കാല് മണിക്കൂറും പണവും...
മദ്യപാനത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് വിവരിക്കുന്ന ചിത്രങ്ങള് മലയാളത്തില് ഇതിനകം പുറത്തുവന്നിട്ടുണ്ട്. രഞ്ജിത്തിന്റെ സ്പരിറ്റും മാര്ത്താണ്ഡന്റെ പാവാടയും ഈ ഗണത്തില് പെടുന്ന ചിത്രങ്ങളായിരുന്നു. എന്നാല് പുകവലി കേന്ദ്രപ്രമേയമാകുന്ന ഒരു ചിത്രം മലയാളത്തില് ഇറങ്ങിയിട്ടില്ല. അവിടെയാണ് നവാഗതനായ...
രോഹിത് എന്ന സംവിധായകന്റെ പേര് ശ്രദ്ധിച്ചത് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. പടം കാണണം എന്ന് ആഗ്രഹമുള്ളവര് ഇന്ന്തന്നെ പോയി തീയറ്ററില് കണ്ടോളൂ. പടം നാളെ മാറും എന്ന് അര്ത്ഥം വരുന്ന ഒരു വാചകമായിരുന്നു...
കാലം മാറുന്നതിന് അനുസരിച്ച് പ്രേതങ്ങളും രൂപവുംഭാവവും മാറുമോ? രഞ്ജിത് ശങ്കറിന്റെ പ്രേതം സിനിമയില് പരമ്പരാഗതമായി പ്രേതങ്ങള് സ്വീകരിച്ചുപോന്നിരുന്ന ഡ്രസ് പാറ്റേണ് ഉപേക്ഷിച്ചത് അതിന്റെ ചെറിയൊരു തുടക്കമായിരുന്നുവെന്ന് വേണം കരുതാന്. അതുപോലെ പ്രേതങ്ങള് രക്തദാഹികളും...