Tag: ധനകാര്യ നിയന്ത്രണം

യാത്ര

പരിഹരിക്കപ്പെടാൻ കഴിയാത്ത ഒരേയൊരു പ്രശ്നമേയുളളൂ. മരണം. മറ്റെല്ലാ പ്രശ്‌നങ്ങൾക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ പരിഹാരമുണ്ട്. എന്നാൽ മരണത്തിന് മാത്രം പരിഹാരമില്ല. അതുകൊണ്ടാവാം മരണം എന്നുകേൾക്കുമ്പോൾ നാം പതറിപ്പോകുന്നത്.  പരിഹരിക്കപ്പെടാൻ കഴിയാത്ത സമസ്യകൾ ഒരേ സമയം ജീവിതത്തെ ത്രില്ലടിപ്പിക്കേണ്ടതാണ്. ഉത്തരം കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് ജീവൻ നല്കേണ്ടതുമാണ്. പക്ഷേ നമ്മെ സംബന്ധിച്ചിടത്തോളം അതിന് ഉത്തരമില്ല എന്നതാണ് മരണത്തെ ഭയപ്പാടിന്റെ നിഴലിൽ നിർത്തുന്നത്. സത്യത്തിൽ ജനിച്ചുവീണ നിമിഷം മുതൽ നമുക്കൊപ്പം മരണവും പിറക്കുകയാണ്. നമുക്കൊപ്പം മരണവും  സഞ്ചരിക്കുകയാണ്. നമുക്കൊപ്പം മരണവും വളരുകയാണ്. ചിലരുടെ വളർച്ച അമ്പതിൽ നില്ക്കുന്നു വേറെ ചിലരുടേത് എൺപതിലും നൂറിലും.  മരണമില്ലായിരുന്നുവെങ്കിൽ.....

മായൈ

ഒക്കിനാവയിലെ പരമ്പരാഗത സമൂഹങ്ങളിൽ മോയൈ  (Moai) എന്നറിയപ്പെടുന്ന ദീർഘകാല സൗഹൃദസഹായ കൂട്ടായ്മകൾ നിലവിലുണ്ട്. പരസ്പരം പിന്തുണയ്ക്കുകയും ആവശ്യസമയത്ത് സഹായിക്കുകയും സന്തോഷവും ദുഃഖവും പങ്കിടുകയും ചെയ്യുന്ന ഇത്തരം കൂട്ടായ്മകൾ വ്യക്തിക്ക് സുരക്ഷിതത്വബോധം നൽകുന്നു. പ്രായമാകുമ്പോൾ മക്കൾ ജോലിക്കായി അകലങ്ങളിലേക്ക് പോകാം. ജീവിതപങ്കാളി മരിച്ചേക്കാം. സുഹൃത്തുക്കളുടെ എണ്ണം കുറഞ്ഞേക്കാം. വിരമിച്ചതോടെ ജോലിസ്ഥലത്തെ ബന്ധങ്ങളും നഷ്ടപ്പെടാം. ഈ സാഹചര്യങ്ങളിൽ ഏകാന്തത പലരുടെയും ജീവിതത്തിലേക്ക് കടന്നുവരുന്നു. സാമ്പത്തികമായി സുരക്ഷിതരായിരുന്നാലും സംസാരിക്കാൻ ഒരാളില്ലാത്തതും അനുഭവങ്ങൾ പങ്കുവയ്ക്കാൻ ആരുമില്ലാത്തതും മനസ്സിനെ വേദനിപ്പിക്കും.ഇതിന് പരിഹാരമായി കുടുംബബന്ധങ്ങൾ നിലനിർത്തുന്നതിനൊപ്പം സുഹൃത്തുക്കളുമായും അയൽക്കാരുമായും ബന്ധം പുലർത്തണം.  ഒരേ വീട്ടിൽ നിരവധി പേർ താമസിക്കുന്നുണ്ടെങ്കിലും പ്രായമായ...

No posts to display