Social

മധുവും അജേഷും, വിലയില്ലാതാകുന്ന ജീവനുകളുടെ തുടര്‍ക്കഥകള്‍

മൊബൈലിന് എന്തുമാത്രം വിലയുണ്ടാകും? വില കൂടിയ പലതരം മൊബൈലുകള്‍ വിപണിയിലുള്ളപ്പോള്‍ അവയുടെ വിലയെക്കുറിച്ച് കൃത്യതയില്ല. പക്ഷേ ഒന്നറിയാം എന്തായാലും മൊബൈലിനെക്കാള്‍ വിലയുണ്ട് മനുഷ്യന്..അവന്റെ ജീവന്.. അവന്റെ സ്വപ്‌നങ്ങള്‍ക്ക്.. പക്ഷേ വര്‍ത്തമാനകാലം നമ്മോട് പറഞ്ഞത്...

അമ്മേ നീ നിശ്ശബ്ദയാകരുതേ

വീട്ടിൽ കോഴിക്കുഞ്ഞുങ്ങളെ വളർത്തിയിട്ടുള്ളവർക്കറിയാം തള്ളക്കോഴിയും കുഞ്ഞുങ്ങളും തീറ്റ തേടി പറമ്പിൽ ചികഞ്ഞ് നടക്കുമ്പോൾ ഒരുകാക്കയുടെയോ കഴുകന്റെയോ ചിറകിന്റെ നിഴൽ കാണുന്ന മാത്രയിൽ തള്ളക്കോഴിയുടെ മുന്നറിയിപ്പ്. കോഴിക്കുഞ്ഞുങ്ങൾ അതു കേൾക്കുന്ന മാത്രയിൽ ഒന്നുകിൽ തള്ളക്കോഴിയുടെ...

കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന വാര്‍ത്തകള്‍…

കേരളത്തില്‍  ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ആദ്യമായി ഫ്ലാറ്റുകൾ പൊളിച്ചുനീക്കുന്നത് കാണാന്‍ തലേന്നേ വിവിധഭാഗങ്ങളില്‍ നിന്ന് ആളുകള്‍ എത്തുകയും പൊളിഞ്ഞുവീഴുന്ന ഫ്ലാറ്റുകൾക്ക് മുമ്പില്‍ നിന്ന് സെല്‍ഫി എടുക്കുകയും ചെയ്തത്  വാര്‍ത്തയായിരുന്നുവല്ലോ. അതിന് സാധിക്കാത്തവര്‍ വീടുകളിലെയും...

മതം തെരുവിലിറങ്ങുമ്പോള്‍

മതം എന്നും തര്‍ക്കവിഷയമായിരുന്നു. മതം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ അഭിപ്രായം എന്നാകുമ്പോള്‍ അത് സ്വഭാവികവുമാണല്ലോ? ഏതൊരു വിഷയത്തെക്കുറിച്ചും എനിക്കുള്ള അഭിപ്രായമായിരിക്കണമെന്നില്ല നിങ്ങള്‍ക്കുണ്ടായിരിക്കുന്നത്. നിങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായിരിക്കും നിങ്ങളുടെ പ്രിയപ്പെട്ടവരുടേത്. പക്ഷേ അതിന്റെ...

ആരാധകര്‍ എന്ന വിഡ്ഢികള്‍

ആരാധകര്‍ വിഡ്ഢികളാണെന്ന് ആദ്യം തുറന്നു സമ്മതിച്ചത് നമ്മുടെ സരോജ് കുമാറാണ്.( ഉദയനാണ് താരത്തിലെ ശ്രീനിവാസന്റെ കഥാപാത്രം) . ആരാധനാമൂര്‍ത്തികളോട് ആരാധകര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കാണുമ്പോള്‍   സൂക്ഷ്മബുദ്ധികളായ ഏതൊരാളും സരോജ് കുമാറിന്റെ അഭിപ്രായത്തോട്...

‘സ്വവർഗ’ത്തെ സ്നേഹിക്കുമ്പോൾ…

സ്വവർഗ ലൈംഗികത ഒടുവിൽ കുറ്റകൃത്യമല്ലാതായി. നാട്ടുകാർക്കു മുന്നിൽ അഭിമാനത്തോടെ പറയാവുന്ന കൃത്യമായി മാറാൻ പക്ഷേ, ഇത്തിരി വൈകും. എങ്കിലും 2018  സെപ്റ്റംബർ ആറാം തിയതി സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയോടെ ലോകത്ത് സ്വവർഗരതി...

സര്‍ട്ടിഫിക്കറ്റുകള്‍ക്ക് എന്തു വില?

ഒരാള്‍ അദ്ധ്വാനിച്ചു നേടിയെടുക്കുന്ന പണവും അതേ സമയം ലോട്ടറിയടിച്ചോ അല്ലെങ്കില്‍ അധാര്‍മ്മികമായോ സമ്പാദിക്കുന്ന പണവും തമ്മില്‍  വ്യത്യാസമുണ്ട്.,ഒരേ വിനിമയമൂല്യം അവയ്ക്ക് രണ്ടിനും ഉള്ളപ്പോഴും.ഒരുപക്ഷേ ആദ്യത്തെയാള്‍ക്ക് തന്റെ എല്ലാ ആവശ്യങ്ങള്‍ നിവര്‍ത്തിക്കപ്പെടാന്‍ കഴിയാതെ പോകുമ്പോഴും...

സത്യത്തെക്കാള്‍ ഭയാനകം കിംവദന്തികള്‍

സത്യം ചിലപ്പോള്‍ നമ്മെ വേദനിപ്പിച്ചേക്കാം. സങ്കടപ്പെടുത്തിയേക്കാം. മറ്റ് ചിലപ്പോള്‍ തകര്‍ത്തിക്കളയുകയും ചെയ്‌തേക്കാം. എന്നാല്‍ സത്യത്തെക്കാള്‍ ഭയക്കേണ്ട ഒന്നുണ്ട. അതെത്രെ കിംവദന്തികള്‍. സത്യവുമായി പുലബന്ധം പോലുമില്ലാത്തവയാണ് കിംവദന്തികള്‍. പക്ഷേ സത്യം പോലെ തോന്നിക്കുന്നവ അതിലുണ്ട്...

കോവിഡ് 19; അഭിമാനിക്കാം ആശങ്കകളോടെ

ലോകം മുഴുവന്‍ ഭയത്തിന്റെ നിഴലിലൂടെയാണ് ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. കാരണം മറ്റൊന്നല്ല കൊറോണ തന്നെ. സമ്പന്നരാഷ്ട്രങ്ങള്‍ പോലും അടിപതറി നില്ക്കുന്ന അവസ്ഥ.  ലോക പോലീസായ രാജ്യങ്ങള്‍ സഹായം തേടിപ്പോകേണ്ട സാഹചര്യം. ജനങ്ങള്‍ ഭക്ഷണത്തിന് വേണ്ടി...

ഹൈദരാബാദില്‍ നിന്നുയര്‍ന്ന വെടിയൊച്ചകളും ബല്‍റാം പറഞ്ഞതും

പലര്‍ക്കും ഇഷ്ടപ്പെടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ ഇതിനെ ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. ആ ക്രിമിനലുകള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്ടായിരിക്കാം. എന്നാല്‍ ആ ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പോലീസല്ല. നീതിപീഠമാണ്. അതില്‍ ഡിലേ ഉണ്ടായേക്കാം. ശക്തമായ...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള വിഷയത്തിന് അവൻ ട്യൂഷന് പോകുന്നുമുണ്ട്. മാസംതോറും മാതാപിതാക്കൾ കൃത്യമായി ട്യൂഷൻ ഫീസ് നല്കിവരുകയുംചെയ്യുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം വളരെ അവിചാരിതമായി...

തീ പിടിക്കുന്ന സ്നേഹങ്ങൾ

നേഴ്സിംങ് കഴിഞ്ഞ് വിദേശത്ത്  ഓൾഡ് ഏയ്ജ് ഹോമിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനെ ഏറെ വർഷങ്ങൾക്ക് ശേഷം നാട്ടിലെ ബസ് യാത്രയ്ക്കിടയിൽ കണ്ടുമുട്ടാനിടയായി. പ്രണയത്തിന്റെയും പ്രണയ നഷ്ടത്തെക്കുറിച്ചുള്ള ഭീതിയുടെയും പേരിൽ ഒരു കൗമാരക്കാരൻ...