സത്യം ചിലപ്പോള്‍ നമ്മെ വേദനിപ്പിച്ചേക്കാം. സങ്കടപ്പെടുത്തിയേക്കാം. മറ്റ് ചിലപ്പോള്‍ തകര്‍ത്തിക്കളയുകയും ചെയ്‌തേക്കാം. എന്നാല്‍ സത്യത്തെക്കാള്‍ ഭയക്കേണ്ട ഒന്നുണ്ട. അതെത്രെ കിംവദന്തികള്‍. സത്യവുമായി പുലബന്ധം പോലുമില്ലാത്തവയാണ് കിംവദന്തികള്‍. പക്ഷേ സത്യം പോലെ തോന്നിക്കുന്നവ അതിലുണ്ട്...
കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന ഒരു ഫോട്ടോയും കുറിപ്പും ഇതിനകം വൈറലായിക്കഴിഞ്ഞു. സ്വത്തിന്റെ പേരില്‍ ഭാര്യയും മക്കളും ഉപേക്ഷിച്ച പാലക്കാട് ചാലിശ്ശേരി അബൂബക്കര്‍ എന്ന എഴുപതുകാരന് പോലീസ് തുണയായതായിരുന്നു ആ കുറിപ്പ്....
അരങ്ങത്ത് ബന്ധുക്കൾ അവർഅണിയറയിൽ ശത്രുക്കൾ...പുറമെ പുഞ്ചിരിയുടെ പൂമാലകൾ എരിയുന്നുഅകലേ കുടിപ്പകയുടെ തീജ്വാലകൾ എരിയുന്നു
ശ്രീകുമാരൻതമ്പി എഴുതിയ ഇൗ ഗാനത്തിലെ വരികൾ വീണ്ടും പാടിപ്പോകുന്നതിന് കാരണം ഒന്നേയുള്ളൂ. കൂടത്തായിയിലെ ജോളിയും ജോളി നടത്തിയ ക്രൂരമായ കൊലപാതകങ്ങളും....
കേരളത്തില്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ആദ്യമായി ഫ്ലാറ്റുകൾ പൊളിച്ചുനീക്കുന്നത് കാണാന്‍ തലേന്നേ വിവിധഭാഗങ്ങളില്‍ നിന്ന് ആളുകള്‍ എത്തുകയും പൊളിഞ്ഞുവീഴുന്ന ഫ്ലാറ്റുകൾക്ക് മുമ്പില്‍ നിന്ന് സെല്‍ഫി എടുക്കുകയും ചെയ്തത് വാര്‍ത്തയായിരുന്നുവല്ലോ. അതിന് സാധിക്കാത്തവര്‍ വീടുകളിലെയും...
ലോകത്തിന് സമാധാനം എത്രത്തോളം ആവശ്യമുണ്ട് എന്ന് കാണിച്ചുകൊടുക്കുക മാത്രമല്ലഅത് സ്വന്തം ജീവിതത്തില്‍ നടപ്പിലാക്കുകയും ചെയ്ത ഒരാളുടെ ജന്മദിനമാണ് ഇന്ന്. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന നമ്മുടെ പ്രിയപ്പെട്ട ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മദിനം.
നൂറ്റിയമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്...
പഴയൊരു നല്ല മലയാളസിനിമയുണ്ട്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ ടീമിന്റെ വരവേല്പ്. നായകൻ ഗൾഫുകാരനാണ്. അവധിക്ക് വരുന്ന അയാളെ സ്വീകരിക്കാനും സൽക്കരിക്കാനും ബന്ധുക്കൾക്ക് വലിയ ആവേശവും സന്തോഷവും ഉത്സാഹവുമാണ്. പക്ഷേ നാട്ടിലെത്തി ഏതാനും...
ഒരു നേരത്തെ ഭക്ഷണത്തിന് രുചി കുറഞ്ഞുപോയാല്‍ കലഹിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്യുന്ന മക്കളും മാതാപിതാക്കളും ഉള്ള കാലത്താണ് നമ്മുടെയൊക്കെ ആഡംബര ജീവിതങ്ങളെ ചോദ്യം ചെയ്യുന്ന വിധത്തില്‍ഭരണസിരാകേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസം ആ വാര്‍ത്ത വന്നത്....
സംസ്ഥാനത്ത് പുതുതായി പത്തു ജയിലുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ അറിയിപ്പ് എന്താണ് വ്യക്തമാക്കുന്നത്? കേരളസമൂഹത്തില്‍ പെരുകിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെയും നമ്മുടെ അപകടകരമായ മാനസികനിലയുടെയും അടയാളങ്ങള്‍ തന്നെയല്ലേ ഇവ എന്ന്...
കുട്ടികളെ നാം വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് നാം അവരുടെ ആത്മാഭിമാനത്തെ പലപ്പോഴും മുറിപ്പെടുത്തുന്നത്. വീട് എന്ന കുട്ടികളുടെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളില്‍ പോലും എത്രയധികമായിട്ടാണ് അവര്‍ക്ക് മുറിവേല്ക്കുന്നത്.! നാളെ അവര്‍ ഈ...
മന:സാക്ഷിയുള്ള ഏതൊരാളുടെയും നെഞ്ചിലെ നീറ്റലും വിങ്ങലുമാണ് വാളയാര്‍ . അടപ്പള്ളത്തു പീഡനത്തിരയായി ദൂരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ സഹോദരിമാരുടെ വേദനയും ആ കുടുംബത്തിന്റെ സങ്കടവും ഏതൊരാളെയും തകര്‍ത്തുകളയുന്നതാണ്. പക്ഷേ നിയമം ആ കണ്ണീരു കാണാതെ പോയി....
എല്ലാ ബന്ധങ്ങള്‍ക്കും ചില അതിരുകള്‍വേണം, അതിര്‍ത്തികളും. ലംഘിക്കാനല്ല ലംഘിക്കപ്പെടാതിരിക്കാന്‍. നീ ഇത്രയുംവരെയെന്നും ഞാന്‍ ഇത്രയും വരെയെന്നുമുള്ള ഉഭയസമ്മതപ്രകാരമായിരിക്കണം ഓരോ ബന്ധങ്ങളും നിര്‍വചിക്കപ്പെടേണ്ടത്. പ്രത്യേകിച്ച് വിവാഹിതരായ സ്ത്രീപുരുഷന്മാര്‍ തങ്ങളുടെ ദാമ്പത്യബന്ധത്തിന് വെളിയില്‍ സ്ഥാപിച്ചെടുക്കുന്ന ബന്ധങ്ങള്‍ക്ക്....