Social & Culture

എന്തിന് വോട്ടു ചെയ്യണം?

വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാലം. ഇലക്ഷൻ ബൂത്തിലേക്ക് നടക്കാനും ക്യൂ നില്ക്കാനും നമുക്കിനി അധികദിവസങ്ങളൊന്നുമില്ല. പക്ഷേ എത്ര പേർ വോട്ടു ചെയ്യാൻ പോകും? എന്താണ് ഇലക്ഷനെക്കുറിച്ചും വോട്ടിംങിനെക്കുറിച്ചുമുള്ള പ്രതികരണം? പ്രത്യേകിച്ച് യുവജനങ്ങൾക്ക്?വോട്ടവകാശം രേഖപ്പെടുത്താനുള്ള  നിയമപരമായ...

കര്‍ഷകരുടെ നിലവിളികള്‍ കേള്‍ക്കുന്നില്ലേ?

കര്‍ഷകരുടെ നിലവിളികള്‍ നമ്മുക്ക് ചുറ്റിനും ഉയരുന്നുണ്ട്, ശ്രദ്ധിച്ച് ഒന്ന് കാതോര്‍ക്കണമെന്ന് മാത്രമേയുള്ളൂ.  കാര്‍ഷികസമ്പദ് ഘടന അമ്പേ തകര്‍ന്നതും ഉല്പന്നങ്ങള്‍ക്ക് വിലയിടിവു സംഭവിച്ചതുമാണ് ഈ വിലാപങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. പക്ഷേ ഈ വിലാപങ്ങള്‍ പലപ്പോഴും വനരോദനങ്ങള്‍...

സ്നേഹത്തിന്റെ സന്തോഷങ്ങൾ

സ്നേഹിക്കാനാണോ സ്നേഹിക്കപ്പെടാനാണോ ഇഷ്ടം? എല്ലാവരും ആഗ്രഹിക്കുന്നത് സ്നേഹിക്കപ്പെടണമെന്നാണ്. സ്നേഹിക്കുന്നുവെന്ന് പറയുമ്പോഴും അവിടെ സ്നേഹിക്കപ്പെടുന്നതിനോടാണ് കൂടുതൽ ചായ്‌വ്. സ്നേഹിക്കുക, സ്നേഹിക്കപ്പെടുക. എന്താണ് ഈ രണ്ടുവാക്കുകൾതമ്മിൽ വ്യത്യാസം.  പ്രകടമായ അന്തരം പെട്ടെന്ന് തോന്നുന്നില്ല എങ്കിൽ തന്നെയും...

ലോക്ക് ഡോണ്‍, ഈ നന്ദി എങ്ങനെ പറഞ്ഞുതീര്‍ക്കും

ജനങ്ങളെ  വീട്ടിലിരുത്തിയ ലോക്ക് ഡൗണ്‍ ദിവസങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് ഇന്ന്‌ പൂര്‍ത്തിയാകുകയാണ്. പക്ഷേ സാഹചര്യങ്ങള്‍ നല്കുന്ന സൂചന ഇനിയും ലോക്ക് ഡൗണ്‍ തുടരും എന്നുതന്നെയാണ്.  കാരണം പലയിടത്തു നിന്നും ഇപ്പോഴും കോവിഡ് 19...

ചെമ്പരത്തിച്ചെടികള്‍ക്കിടയിലെ പെണ്‍കുട്ടി

അവധിക്ക് വീട്ടിലെത്തിയപ്പോള്‍ അമ്മ പറഞ്ഞു, ''എടാ റീനാ ഗര്‍ഭിണിയാണ് കേട്ടോ...'' ''ഏതു റീന'' എന്ന് എനിക്കാദ്യം മനസ്സിലായില്ല. വീട്ടില്‍ നിന്നും ഓര്‍മ്മകളില്‍ നിന്നും അകന്നുനില്ക്കുന്ന ആളായതുകൊണ്ടാവാം; അമ്മ അതിന് വിശദീകരണം നല്കി. ''കുട്ടിയമ്മേടെ റീന...'' കുട്ടിയമ്മയുടെ റീന. ഓര്‍മ്മകളുടെ...

ഇപ്പോഴും എപ്പോഴും സൗഹൃദം

കുട്ടിക്കാലത്തും കോളേജ്-ജോലി കാലത്തുമാണ് നമുക്കേറെ സൗഹൃദങ്ങളുള്ളത്. ആരും നടാതെയും വളമേകാതെയും വളർന്നുപന്തലിക്കുന്ന ചില ചെടികളെപോലെയാണ് അത്തരത്തിലുള്ള സൗഹൃദങ്ങൾ. അതിനുവേണ്ടി നാം ബോധപൂർവമായ ശ്രമങ്ങൾ നടത്തുന്നില്ല. കാരണം ബാല്യകൗമാരയൗവനങ്ങളിലെ സൗഹൃദങ്ങൾ എളുപ്പത്തിൽ വളരുന്നവയാണ്.  പുതിയ...

സന്തോഷം എവിടെ നിന്നാണ് വരുന്നത്?

ആദ്യം തന്നെ പറയട്ടെ സന്തോഷം ഒരിക്കലും പുറമേ നിന്നല്ല  അകമേ നിന്നാണ് വരുന്നത്. ചിന്തയും ബന്ധവും ആത്മീയതയും നന്മയും തമ്മിൽ അതിനു ബന്ധമുണ്ട്.  എന്നാൽ ഭൗതികമായ നന്മകൾ സന്തോഷം തരുന്നുണ്ട് എന്ന കാര്യവും...

ബന്ധം മെച്ചപ്പെടുത്താൻ ആത്മീയതയും

ഇന്ന് ഭൂരിപക്ഷ ബന്ധങ്ങളും ഗീവ് ആന്റ് ടേക്ക് ബാർട്ടർ വ്യവസ്ഥയിലുള്ളവയാണ്. എനിക്ക് ലഭിക്കുന്നത് എന്തോ അത് തിരിച്ചുകൊടുക്കുക. അല്ലെങ്കിൽ എനിക്കാവശ്യമുള്ളത് ആവശ്യമായ അളവിൽ കൊടുക്കുകയും വാങ്ങുകയും ചെയ്യുക. ഇതിനപ്പുറത്തേക്ക് വളരുന്നില്ല പല ബന്ധങ്ങളും....

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്.  ഒരു കുട്ടിയെ വളർത്തിയെടുക്കുമ്പോൾ, അവന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ അവനെ നേർവഴിക്ക് നയിക്കാനും നല്ലതു പറഞ്ഞുകൊടുക്കാനും  മാതാപിതാക്കൾക്ക് കഴിയും....

ഗാന്ധിയെ മറന്ന് ഗോഡ്‌സെയെ വാഴ്ത്തുമ്പോള്‍

ലോകത്തിന് സമാധാനം എത്രത്തോളം ആവശ്യമുണ്ട് എന്ന് കാണിച്ചുകൊടുക്കുക മാത്രമല്ലഅത് സ്വന്തം ജീവിതത്തില്‍ നടപ്പിലാക്കുകയും ചെയ്ത ഒരാളുടെ ജന്മദിനമാണ് ഇന്ന്. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന നമ്മുടെ പ്രിയപ്പെട്ട ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മദിനം. നൂറ്റിയമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്...

കാഴ്ചക്കാരുടെ ശ്രദ്ധയ്ക്ക്.. ഒരു ക്യാമറാമാൻ കൂടി…

കോട്ടയം ജില്ലയിൽ മലയോരഗ്രാമമായ ഈരാറ്റുപേട്ടയോട് ചേർന്ന് മാളികയിലാണ് ഷിനൂബ് ചാക്കോയെന്ന യുവഛായാഗ്രാഹകന്റെ ജനനം. ചെറുപ്പം മുതൽ പള്ളിയും പള്ളിക്കൂടവും നാട്ടിൻപുറവുമായി നടന്നവന്റെ ചിത്രമെഴുത്തുകളിലും മനസ്സിലും നിറയെ സിനിമയുടെ ദൃശ്യഭംഗികളായിരുന്നു. കാഴ്ചകളുടെ ചന്തം പകർത്താൻ...

ചിന്തകൾ അധികമായാൽ

ചിന്തിക്കാത്തവൻ മനുഷ്യനല്ല. ചിന്തിക്കുന്നതുകൊണ്ടാണ് ജീവിച്ചിരിക്കുന്നുവെന്ന തിരിച്ചറിയുന്നത്. മനസ്സ് വഴിതെറ്റുകയും ചിന്തകൾ കാടുകയറുകയുംചെയ്യുമ്പോഴാണ് അമിതചിന്തകൾ തലയിൽ കൂടുകൂട്ടുന്നത്. മനുഷ്യന് ചിന്തിക്കാതിരിക്കാൻ കഴിയില്ലെന്നറിയാം. പക്ഷേ ചിന്തകൾ നിയന്ത്രണവിധേയമല്ലാതിരിക്കുകയും ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങൾ തലയിൽ കയറിക്കൂടുകയും ചെയ്യുമ്പോഴാണ് ചിന്തകൾ...