തൃപ്തി

Date:

വിഭവസമൃദ്ധമായ സദ്യകഴിഞ്ഞ് ഏമ്പക്കം വിട്ടെണീല്ക്കുമ്പോൾ അനുഭവപ്പെടുന്നതല്ല തൃപ്തി. മതിമറന്ന് ഉറങ്ങിയെണീല്ക്കുമ്പോൾ കിട്ടുന്ന സുഖവുമല്ല തൃപ്തി. ബാങ്ക് ബാലൻസിൽ സംഖ്യകൾ പെരുകുമ്പോൾ ഉണ്ടാകുന്നതുമല്ല തൃപ്തി. പടർന്നുനില്ക്കുന്ന വൃക്ഷത്തിന്റെ വേരുകൾ മണ്ണിനടിയിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുന്നതുപോലെ ഒരാളുടെ ആത്മാവിന്റെയും ജീവിതത്തിന്റെയും ആഴങ്ങളിലേക്ക് കടന്നുചെല്ലുന്ന, അയാളെ സ്വസ്ഥപ്പെടുത്തുകയും രേഖപ്പെടുത്തുകയും ചെയ്യുന്നതാണ് തൃപ്തി. തൃപ്തിയുള്ള മനുഷ്യന് ഇൗ ലോകം വിശാലവും വൈവിധ്യം നിറഞ്ഞതുമാണ്.  അയാൾ എവിടെയും സ്നേഹം അനുഭവിക്കുന്നു. അയാൾക്ക് എല്ലാം സംഗീതമായി മാറുന്നു. പുഴ കാണുമ്പോഴും മഴ നനയുമ്പോഴും സന്തോഷം . മഴവില്ലിനെയോർത്ത് അത്ഭുതം. കുഞ്ഞുമകന്റെ നിഷ്ക്കളങ്കതയിൽ ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങൾ അയാൾ മറന്നുപോകും. വൃദ്ധരായ മാതാപിതാക്കൾക്ക് സംരക്ഷണവും സ്നേഹവും നല്കുമ്പോൾ അയാൾ കൊണ്ടുവന്നുകൊടുക്കുന്നവ അവർ ഭക്ഷിക്കുന്നതുകാണുമ്പോൾ അപ്പോഴെല്ലാം അയാളൊരു അമ്മയെപോലെയാകും.
ജീവിതത്തിന്റെ അർത്ഥം കണ്ടെത്തിയവർക്കേ അയാൾ ആയിരിക്കുന്ന അവസ്ഥയിൽ തൃപ്തിയുള്ളവനാകാൻ കഴിയൂ. ജീവിതം എല്ലാവരോടും ഒരേരീതിയിൽ പെരുമാറാതെ വരുമ്പോഴും  ആയിരിക്കുന്ന വേളയിലെ ആനന്ദത്തിന്റെ പേരിൽ, അയാളുടെ ഉള്ളിൽ സംഗീതം നിറയും.

പറയത്തക്കതായി നേട്ടങ്ങളോ മേന്മകളോ അവകാശപ്പെടാൻ ഇല്ലാതെവരുമ്പോഴും അമിതമായോ അനർഹമായോ ഒന്നും നേടാനില്ലെന്ന് തീരുമാനിക്കുമ്പോഴും ഉള്ളിൽ ഉണരുന്ന സ്വച്ഛവും ശാന്തവുമായ വികാരമുണ്ടല്ലോ അതാണ് തൃപ്തി. ചിലതിനോടൊക്കെ മതി എന്ന് പറയുന്നതാണ് തൃപ്തി. ചിലതൊക്കെ വേണ്ട എന്ന് വയ്ക്കുന്നതാണ് തൃപ്തി. എനിക്കിത്രയും മതിയെന്നും എനിക്കത് ആവശ്യമില്ല എന്ന് തീരുമാനിക്കുന്നതുമാണ് തൃപ്തി.

വലിയ വീടുകൾ ഇല്ലാത്തപ്പോഴും സുഖസൗകര്യങ്ങളുള്ള വാഹനങ്ങൾ സ്വന്തമാക്കാത്തപ്പോഴും ഇല്ലാത്തവയോർത്ത് മനസ്സ് അസ്വസ്ഥപ്പെടാത്ത അവസ്ഥയിലൂടെയാണ് നിങ്ങൾ കടന്നുപോകുന്നതെങ്കിൽ നിങ്ങളെ ആർക്കും തോല്പിക്കാനാവില്ല. ജീവിതത്തിൽ തോറ്റുപോകുന്നത് തൃപ്തിയില്ലാത്തമനുഷ്യരാണ്.  തൃപ്തിയില്ലാത്ത മനുഷ്യരെ തൃപ്തി പ്പെടുത്താൻ ഒരാൾക്കും കഴിയില്ല. അവർ ഏതിനോടെങ്കിലുമൊക്കെ എപ്പോഴെല്ലാമോ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടേയിരിക്കും.

ഏതൊരാളുടെയും കൂടെ നമുക്ക് എത്രകാലം വേണമെങ്കിലും ജീവിക്കാം, തൃപ്തിയില്ലാത്ത ആളുടെ കൂടെയൊഴികെ. തൃപ്തിയില്ലാത്തവർ ജീവിതത്തിന്റെ സൗന്ദര്യങ്ങൾ കണ്ടിട്ടില്ലാത്തവരാണ്. മനുഷ്യരുടെ നന്മകൾ തിരിച്ചറിയാതെ പോകുന്നവരാണ്.  വിളമ്പികിട്ടുന്ന  അന്നം മുതൽ  ആശിച്ചു കിട്ടിയ ജോലിയിലും ജീവിതാവസാനം വരെ കൊണ്ടുപോകേണ്ടതെന്ന് വിശ്വസിക്കുന്ന ദാമ്പത്യബന്ധത്തിലെ പങ്കാളിയിലും വരെ തൃപ്തിയില്ലാത്തവരായി മാറുന്നവർ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. തൃപ്തിയില്ലാത്തവർ സ്വയം അസ്വസ്ഥത അനുഭവിക്കുക മാത്രമല്ല മറ്റുള്ളവരുടെ ജീവിതങ്ങളെ കൂടി അസ്വസ്ഥരാക്കിക്കൊണ്ടേയിരിക്കും. നിങ്ങൾക്ക് ജീവിതത്തിൽ ഒന്നിലും തൃപ്തി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ അത് മറ്റാരുടെയും കുറവല്ല നിങ്ങളുടെ മാത്രം പോരായ്മയാണ്. കാരണം നിങ്ങൾക്ക് നിങ്ങളിൽ തന്നെ തൃപ്തി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിങ്ങൾ നിങ്ങളിൽ തന്നെ സന്തുഷ്ടരല്ല.

More like this
Related

ലൈംഗികാരോഗ്യം വീണ്ടെടുക്കാം

ശാരീരികാരോഗ്യവും മാനസികാരോഗ്യവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലൈംഗികാരോഗ്യം. മനുഷ്യജീവിതത്തിന്റെ സമഗ്രതയിൽ ലൈംഗികാരോഗ്യം...

ദിവസം മുഴുവൻ സന്തോഷമാക്കാം

വളരെ വൈകി ഉറങ്ങാൻപോവുകയും വളരെ വൈകി മാത്രം ഉറക്കമുണരുകയും ചെയ്യുന്ന ഒരു...

ശാന്തമാകാം, ശാന്തരാകാം…

മനസ്സമാധാനമുള്ള ജീവിതമാണ് എല്ലാവരുടെയും ലക്ഷ്യവും ആഗ്രഹവും. എന്നാൽ എങ്ങനെയൊക്കെ സമാധാനം പ്രാപിക്കാം...

മനസ്സമാധാനത്തിന്…

ആന്തരികസമാധാനം അനുഭവിക്കാൻ കഴിയാത്ത മനുഷ്യരാണ് കൂടുതലും.  ബാഹ്യമായി നോക്കുമ്പോൾ ചിലപ്പോൾ പലതുംകാണും,...

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി...

ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ...

സന്തോഷം പണിതുയർത്തുന്ന തൂണുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണക്കാർ മറ്റുളളവരാണെന്ന് കരുതരുത്. തീർച്ചയായും മറ്റുള്ളവർക്ക് നമ്മുടെ...

മനസ്സേ ശാന്തമാകാം

ടെൻഷൻ കൊണ്ട് ജീവിക്കാൻ വയ്യാതായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികൾ...

തേടിവരുന്നതല്ല, സ്വയം സൃഷ്ടിക്കുന്നതാണ് സന്തോഷം

'ഇതാ കുറച്ച് സന്തോഷം, ഞാൻ ഉപയോഗിച്ചതിന് ശേഷം ബാക്കി വന്നതാണ്'  എന്ന്...

ജീവിതത്തിൽ വിജയിക്കണോ?

വിജയിച്ചവരുടെ രഹസ്യങ്ങൾ അറിയാൻ എ ല്ലാവർക്കും ആഗ്രഹമുണ്ട്. ഏതു രീതിയിൽ പ്രവർത്തിച്ചതുകൊണ്ടാണ്...

സോറി പറയും മുമ്പ്…

തകർന്ന ബന്ധങ്ങളെ എങ്ങനെയാണ് റിപ്പയർ ചെയ്യാൻ കഴിയുന്നത്? ഒറ്റ വഴിയേയുള്ളൂ. ആത്മാർത്ഥമായി...

ജീവിതം ഒരു റോളർ കോസ്റ്ററാണോ?

ജീവിതം ചിലപ്പോഴെങ്കിലും റോളർ കോസ്റ്റർ പോലെ തോന്നിയിട്ടില്ലേ? ചില നേരങ്ങളിൽ സന്തോഷത്തിന്റെയും...