ആൺ മേൽക്കോയ്മയുടെ കോട്ടകൊത്തളങ്ങളെയും അധികാരപ്രമത്തതയുടെ രാജകൊട്ടാരങ്ങളെയും ഉള്ളിലെ നന്മ കൊണ്ടും സത്യം കൊണ്ടും വെല്ലുവിളിച്ച ഒരു ശബ്ദം അടുത്തയിടെ ഉയർന്നുകേട്ടിരുന്നു. ഡോ . രേണുരാജ് എന്ന സബ് കലക്ടറുടെ ശബ്ദം.
കൊടിയുടെ നിറമോ...
ഏറെ അടുക്കുമ്പോഴും ഇത്തിരി അകലമാവാം. മറ്റൊന്നിനുമല്ല ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള ചില പ്രശ്നങ്ങളെ ഒഴിവാക്കാൻ വേണ്ടിയാണ് ഈ അകലം. ബോധപൂർവ്വമായ അകലംപാലിക്കലാണ് ഇത്. ആരോഗ്യപരമായ അകലം പ്രധാനപ്പെട്ടതാകുന്നത് ബന്ധങ്ങളുടെ സൗന്ദര്യം നിലനിർത്തുകയും ആയുസ്...
വായനയുടെ ലോകത്തും വായനക്കാരുടെ ഹൃദയങ്ങളിലും കഴിഞ്ഞ ഏഴു മാസങ്ങൾക്കുള്ളിൽ സവിശേഷമായ രീതിയിൽ ഇടം നേടാൻ ഒപ്പം മാസികയ്ക്ക് സാധിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഒപ്പത്തിന്റെ ഫേസ്ബുക്ക് പേജിന് ഇതിനകം നാലായിരത്തോളം ലൈക്കും ഫോളോ വേഴ്സും...
നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം, ജോലി നഷ്ടപ്പെടാം, വീടു നഷ്ടപ്പെടാം, പ്രിയപ്പെട്ടവരെ നഷ്ടപ്പെടാം, ജീവൻ നഷ്ടപ്പെടാം. നഷ്ടങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോഴെല്ലാം പെട്ടെന്ന് മനസ്സിലേക്ക് കടന്നുവരുന്നത് ധനനഷ്ടവും ജോലിനഷ്ടവുമൊക്കെയായിരിക്കും....
ഒരു കാര്യം സമ്മതിക്കാതെ നിവൃത്തിയില്ല. സെലിബ്രിറ്റികൾ സവിശേഷരാണ്. മനുഷ്യരായിരിക്കെ തന്നെ അവർ തങ്ങളുടെ മേഖലകളിൽ നിന്നു ആർജ്ജിച്ചെടുത്ത വിശ്വാസവും സ്നേഹവും കൊണ്ടാണ് പൊതുസമൂഹത്തിൽ ഇടപെടലുകൾ നടത്തുന്നത്. അതുതന്നെയാണ് അവരുടെ മൂലധനവും.
ഇക്കാരണത്താൽ അവ പരക്കെ...
"New Year is not just about changing the calendar, but about resetting the mindset.'' പുതുവർഷത്തെ വരവേൽക്കുവാനായി പുതിയ തീരുമാനങ്ങൾ, പുതിയ പ്രതീക്ഷകൾ അങ്ങനെ എന്തെല്ലാമാണ് നമ്മുടെ മനസ്സുകളിൽ....
മകന്റെ വർഷാവസാന പരീക്ഷയുടെ മാർക്ക്‌ലിസ്റ്റിൽ ഒപ്പിടാൻപോയ ഒരു അപ്പൻ. എല്ലാ വിഷയത്തിലും അ+ വേണമെന്ന് ആഗ്രഹിക്കുന്ന ഭൂരിപക്ഷം പേരന്റിനെയും പോലെയായിരുന്നു അയാളും. പക്ഷേ താൻ പ്രതീക്ഷിച്ചതുപോലെയോ മുൻ എക്സാമുകളിലേതുപോലെയോ മാർക്ക് മകനില്ലെന്നറിഞ്ഞപ്പോൾ അയാളുടെ...
കാലിഫോർണിയായിലെ ജില്ലാകോടതിയുടെ പുതിയ ജഡ്ജിയായി നിയമിതയായത് ഇന്ത്യൻ - അമേരിക്കൻ വനിത ഷിറിൻ മാത്യു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് നിയമനം നടത്തിയത്. ഇൗ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ പസിഫിക് അമേരിക്കൻ വനിതയും...
ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടയിൽ കഴിഞ്ഞദിവസം ചങ്ങാതി വിളിച്ചിരുന്നു. അവൻ പങ്കുവച്ച ആശങ്കകൾ ഇങ്ങനെയായിരുന്നു. ' ഇനിയൊരിക്കലും നമുക്ക് പഴയതുപോലെയാകാനാവില്ല. ഒന്നും പഴയതുപോലെയാക്കപ്പെടുന്നില്ല.'അതെ. ലോകം പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വസ്ത്രം പോലെ മാസ്‌ക്കും...
തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു.
'നിനക്ക് ഈ കാർട്ടൂൺ അല്ലാതെ മറ്റൊന്നും ടിവിയിൽ കാണാനില്ലേ? ന്യൂസ് കാണ്.. ലോകവിവരം കിട്ടുമല്ലോ' ഉടനെ വന്നു അവന്റെ മറുപടി'എന്തിനാ ടിവി?. വെട്ടും...
'ഞാൻ'ചിന്ത അപകടം പിടിച്ചതാണെന്നാണ് പൊതുവെയൊരു ധാരണ. ഞാൻ മുഴച്ചുനില്ക്കുന്നതാണ് ബന്ധങ്ങൾക്കിടയിലെ പ്രധാന പ്രശ്നമെന്നാണ് ഇതിനുള്ള ന്യായീകരണം. പക്ഷേ എവിടെയാണ് ഞാൻ പ്രശ്നക്കാരനാകുന്നത്? സത്യത്തിൽ ഞാൻ അത്ര കുഴപ്പക്കാരനാണോ? ഞാൻ എന്നെ എന്റേതായ രീതിയിൽ...
ഭയം എന്ന വികാരം എത്രത്തോളം ശക്തവും വ്യാപനശക്തിയുള്ളതുമാണ് എന്ന് ലോകമെങ്ങും പ്രകടമായ അടയാളങ്ങളോടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമയത്താണ് ഈ ചെറുകുറിപ്പെഴുതുന്നത്. മറ്റൊന്നുമല്ല കോവിഡ് 19 തന്നെ. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഒറ്റയ്ക്കൊറ്റയ്ക്ക് പല ദുരന്തങ്ങൾ...