Editorial

ചിറകുവിരിച്ച് പറക്കാം

ആത്മവിശ്വാസം തല ഉയർത്തിപ്പിടിക്കലാണ്, ലോകത്തെ നോക്കിയുള്ള സൗമ്യമായ പുഞ്ചിരിയാണ്, ഏതൊന്നിനോടും ക്രിയാത്മകമായി  പ്രതികരിക്കാനുള്ള സന്നദ്ധതയാണ്. നിരാശയോ അപകർഷതയോ ഇത്തരക്കാരിൽ കാണുകയില്ല.  ഭാവിയെ സ്വപ്നം കാണാൻ കഴിയുന്നത് ആത്മവിശ്വാസമുള്ളവർക്കാണ്. ആത്മവിശ്വാസമുള്ള വ്യക്തി ആന്തരികമായി കരുത്തനാണ്.മറ്റുള്ളവരിലുളള വിശ്വാസത്തിന്...

പുഞ്ചിരികൾ വാടാതിരിക്കട്ടെ

സ്വാതന്ത്ര്യത്തിന്റെ വിലയറിഞ്ഞ മാസങ്ങളാണ് കടന്നുപോയിരിക്കുന്നത്.  ഇതുപോലൊരു അസ്വാതന്ത്ര്യം ഇതിനു മുമ്പ് ഒരിക്കൽ പോലും നാം അറിഞ്ഞിട്ടുണ്ടായിരുന്നില്ല.  കൂടിച്ചേരലുകളില്ലാതെ, പുറത്തേയ്ക്ക് ധൈര്യമായി ഇറങ്ങാൻ കഴിയാതെ, മാസ്‌ക്കുകളും സാനിറ്റൈസറുകളും സാമൂഹിക അകലങ്ങളുമായി നാം നമ്മോട് തന്നെ...

പരസ്നേഹത്തിന്റെ ഉദാഹരണങ്ങൾ

പ്രളയം കുത്തിയൊലിക്കുമ്പോൾ നഷ്ടപ്പെട്ടുപോകുന്നത് ഒരു  ജീവിതകാലം മുഴുവൻ കെട്ടിപ്പടുത്തുണ്ടാക്കിയ സർവ്വതുമാണ്. അതിലേറെ  നെഞ്ചോടു ചേർത്തുപിടിച്ച ചില പ്രിയപ്പെട്ടവരെയും. ദു:ഖങ്ങളും നഷ്ടങ്ങളും വിലാപങ്ങളും ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത ഒരു ഭൂമിയുടെ വിദൂരക്കാഴ്ച ഇതെഴുതുമ്പോൾ കണ്ണിൽ തെളിയുന്നുണ്ട്....

ഇനിയുണ്ടാവേണ്ടത് സ്വപ്നങ്ങൾ

ചൈനയിൽ നിന്ന് പൊട്ടിപുറപ്പെട്ട വുഹാനിൽ നിന്നുള്ള കൊറോണ കാറ്റിൽ ആദ്യം ആടിയുലഞ്ഞത് ഇറ്റലിയായിരുന്നു. ചൈനയിലേതിനെക്കാൾ കൂടുതൽ മരണങ്ങളും ദുരന്തങ്ങളും ഇറ്റലിയിലൂടെയാണ് കടന്നുപോയത്. കൂടാതെ സ്പെയ്നും അമേരിക്കയും ബ്രിട്ടനുമെല്ലാം കൊറോണയെന്ന ദുരന്തത്തിന്റെ ഇരകളായി മാറിയ...

വീണ്ടെടുപ്പുകൾ

പോയ വർഷം കണക്കെടുപ്പുകളുടേതായിരുന്നുവെങ്കിൽ പുതിയ വർഷം വീണ്ടെടുപ്പുകളുടേതായിരിക്കണം. വീണ്ടെടുക്കാനും കൂട്ടിയോജിപ്പിക്കാനും വിട്ടുപോയവ അന്വേഷിച്ച് കണ്ടെത്താനും നമുക്ക് വീണ്ടും ഒരു അവസരം കൂടി കിട്ടിയിരിക്കുന്നു. അവസരങ്ങൾ ഒരിക്കൽ മാത്രം ലഭിക്കുന്നതാണ്. ഇന്ന് ഈ നിമിഷം...

സ്വാതന്ത്ര്യത്തിന്റെ സന്തോഷങ്ങൾ

സ്വാതന്ത്ര്യം. വല്ലാതെ തെറ്റിദ്ധരിക്കുകയും തെറ്റായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ഒരു വാക്ക്. എല്ലാവരും അതാഗ്രഹിക്കുന്നുണ്ട്. സ്വാതന്ത്ര്യം. എന്നിട്ടും എത്ര പേർ സ്വാതന്ത്ര്യത്തെ അതിന്റെ ആഴത്തിലും പരപ്പിലും സ്വീകരിക്കുകയും അതിനെ വേണ്ടവിധം തനിക്കും മറ്റുള്ളവർക്കും ഉപകാരപ്പെടുന്ന...

ഒന്നാം പിറന്നാളിന്റെ സന്തോഷം

ഒരു വർഷം മുമ്പാണ് വായനയുടെ ലോകത്ത് ഒപ്പം പിച്ചവച്ചു തുടങ്ങിയത്. വലിയ പിൻബലമോ പിന്തുണയോ അപ്പോൾ ഒപ്പത്തിനുണ്ടായിരുന്നില്ല. പക്ഷേ ഞങ്ങൾ കുറെ സ്വപ്നങ്ങൾ ഉള്ളിൽ സൂക്ഷിച്ചിരുന്നു; പ്രതീക്ഷകളും....

മറക്കാം എല്ലാം മറക്കാം

കഴിഞ്ഞുപോയ വർഷത്തെക്കുറിച്ച് എന്താണ് അഭിപ്രായം? 'ഓ ഇതുപോലൊരു വർഷം. അടുപ്പിച്ചടുപ്പിച്ച് രണ്ട് ലോക്ക് ഡൗൺ. മനുഷ്യന്റെ സകല എടപാടും തീർന്നു' ഇങ്ങനെയാവും ഭൂരിപക്ഷത്തിന്റെയും മറുപടി. കോവിഡും ലോക്ക്ഡൗണും നമ്മെ വല്ലാതെ അസ്വസ്ഥരാക്കിയിട്ടുണ്ട്. സാമ്പത്തികനഷ്ടം,...

നന്മയ്ക്ക് വെള്ളമൊഴിച്ചു കാത്തിരിക്കുക

മനുഷ്യൻ എന്ന പദത്തെ സുന്ദരമാക്കുന്നത് അവനിലുളള നന്മയുടെ അംശവും സ്നേഹിക്കാനും സേവിക്കാനും സഹായിക്കാനുമുള്ള കഴിവുമാണ്. ഇതിൽ തീർച്ചയായും വ്യക്തികളെന്ന നിലയിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടാം. ഈ ഏറ്റക്കുറച്ചിലാണ് അപരനെതിരെയുള്ള പടപ്പുറപ്പാടിനും അങ്കക്കലിക്കും കാരണമാകുന്നത്. ഭൂരിപക്ഷം...

മക്കൾ: യാഥാർത്ഥ്യവും സങ്കല്പങ്ങളും

അശാന്തിയുടെ പുകപടലങ്ങൾ നമ്മുടെ കുടുംബങ്ങളുടെ മേൽ തളംകെട്ടി നില്ക്കുന്നുണ്ട്.  പല സാഹചര്യങ്ങൾ അതിന്റെ പിന്നിലുണ്ടാവാമെങ്കിലും  ഇന്ന് കുടുംബങ്ങളിലെ അസ്വസ്ഥതകൾക്ക് പ്രധാന കാരണമായിരിക്കുന്നത് മക്കൾ തന്നെയാണ്. മക്കളെയോർത്തുള്ള പലവിധ ഉത്കണ്ഠകളുമായി കഴിയുന്ന നിരവധി  മാതാപിതാക്കളെ...

ലതയും ബാബുവും

ഏറെ പ്രചോദനാത്മകമായ രണ്ടുജീവിതങ്ങളെക്കുറിച്ച് എഴുതാമെന്നാണ് വിചാരിക്കുന്നത്. ഒന്ന് ലതയാണ്. നമ്മുടെ സാക്ഷാൽ ലതാ മങ്കേഷ്‌ക്കർ. രണ്ടാമത്തെയാൾ ബാബുവാണ്. പാലക്കാട് മലമ്പുഴയിലെ മലയിൽ കാൽവഴുതി വീണ ബാബു. അമ്പേ വ്യത്യസ്തരായ  ഈ രണ്ടുവ്യക്തികൾ തമ്മിൽ...

ദുഃഖത്തിന്റെ കാരണം

ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു ഒരു കാക്ക. കുയിലുമായി താരതമ്യം നടത്തിയാണ്  കാക്ക വിഷമിച്ചതെല്ലാം. തന്റെ സങ്കടം കുയിലിനോട് പങ്കുവച്ചപ്പോൾ അതേ സങ്കടം കുയിലിനുമുണ്ടായിരുന്നു. തത്തമ്മയുടെ...