കാ​ലി​ക്ക​റ്റ് യൂണിവേഴ്സിറ്റിയിൽ എം​.ഫി​ല്‍. പ്ര​വേ​ശ​നം

Date:

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2020 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​.ഫി​ല്‍. പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി, ജൂ​ൺ അ​ഞ്ച് ആണ്. ​അപേക്ഷാഫീസ്ജ​ന​റ​ൽ :-555/- രൂ​പ എ​സ് സി/​എ​സ് ടി :-190/- ​രൂപ.

ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യാ​ണ്,
ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത് . ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക്യാപ് ഐ ​ഡി യും ​പാ​സ് വേ​ഡും മൊ​ബൈ​ലി​ൽ ല​ഭ്യ​മാ​കു​ന്ന​താണ്. അതിനു​വേ​ണ്ടി www.cuonline.ac.in -> Registration -> MPhil 2020 Registration -> ‘New User (Create CAPID)’എ​ന്ന ലി​ങ്കി​ല്‍ അ​വ​രു​ടെ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ ന​ൽ​കേ​ണം. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ മൊ​ബൈ​ലി​ൽ ല​ഭി​ച്ച ക്യാ​പ് ഐ​ഡി യും ​പാ​സ് വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ന്‍ ചെ​യ്ത്, അ​പേ​ക്ഷ ഫോം പൂ​ർ​ത്തീ​ക​രി​ക്ക​ണം. അ​പേ​ക്ഷ​യു​ടെ അ​വ​സാ​ന​മാ​ണ് ഫീ​സ് അ​ട​ച്ച് ഫൈ​ന​ലൈ​സ് ചെ​യ്യേ​ണ്ട​ത്. അ​പേ​ക്ഷാ​ഫീ​സ് അ​ട​ച്ച​തി​നു​ശേ​ഷം റീ ​ലോ​ഗി​ന്‍ ചെ​യ്ത് അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ്ഔ​ട്ട് എ​ടു​ക്കേ​ണ്ട​താ​ണ്. പ്രി​ന്‍റ്ഔ​ട്ട് ല​ഭി​ക്കു​ന്ന​തോ​ടെ മാ​ത്ര​മേ അ​പേ​ക്ഷ പൂ​ർ​ണ​മാ​വു​ക​യു​ള്ളൂ. 

അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ്ഔ​ട്ട് പ​ഠ​ന​വ​കു​പ്പു​ക​ളി​ലേ​ക്കോ, റി​സ​ർ​ച്ച് സെ​ന്‍റ​റു​ക​ളി​ലേ​ക്കോ അ​യ​ക്കേ​ണ്ട​തി​ല്ല. പ്ര​വേ​ശ​ന പ​രീ​ക്ഷ​യെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ​ക്ക് എം​ഫി​ല്‍ 2020 വി​ജ്ഞാ​പ​നം കാ​ണു​ക.

എം​.ഫി​ല്‍. റെ​ഗു​ലേ​ഷ​ൻ സം​ബ​ന്ധി​ച്ചും വിവിധ വകുപ്പുകളിലെ ഒ​ഴി​വു​ക​ൾ സം​ബ​ന്ധി​ച്ചു​മു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ൾ www.cuonline.ac.in എ​ന്ന വെ​ബ് സൈ​റ്റി​ല്‍ നിർദ്ദിഷ്ട ലിങ്കിൽ ല​ഭ്യ​മാ​ണ്. 

കൂടുതൽ വിവരങ്ങൾക്ക്;ഫോ​ണ്‍ : 0494 2407016, 2407017.

Dr.Daison Panengaden,
Asst.Professor,
Department of Physics,
St.Thomas’ College,
Thrissur
9497315495

More like this
Related

അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റി പ്രവേശനം

അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിവിധ ഡിഗ്രീ,പിജി, പിജി ഡിപ്ലോമ, മറ്റ് പ്രൊഫെഷണൽ...

വെല്ലൂർ വി.ഐ.ടി.യിൽ ഈ വർഷം യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ ബിരുദാനന്തര ബിരുദ പ്രവേശനം

രാജ്യാന്തര നിലവാരമുള്ള വെ​ല്ലൂ​ര്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ല്‍ (വി​ഐ​ടി) റെഗുലർ എം.​ടെ​ക്,...

ബാംഗ്ലൂരിലെ നാഷണല്‍ ലോ സ്‌കൂളില്‍ വിദൂരപഠന പ്രോഗ്രാം

ബാംഗ്ലൂരിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ(എൻ.എൽ.എസ്.ഐ.യു.)ഡിസ്റ്റൻസ് എജ്യുക്കേഷൻ വകുപ്പ്, വിദൂരപഠനരീതിയിൽ...

Indian Institute of Information Technology and Management, Kerala

Application are called for various programs at Indian Institute of...

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്‌നിക്കൽ...

മലയാളം സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദം

2012 ൽ മലപ്പുറം -തിരൂരിൽ സ്ഥാപിതമായ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല 2020-21...

നാഷണൽ സെന്റർ ഫോർ സെൽ സയൻസിൽ ഗവേഷണം

പൂനെയിലെ നാഷണൽ സെന്റർ ഫോർ സെൽ സയൻസിൽ ബയോളജിയിൽ ഗവേഷണത്തിന് അപേക്ഷ...

എങ്ങിനെ പൈലറ്റാകാം

സാമൂഹിക അംഗീകാരവും അന്താരാഷ്ട്ര നിലവാരവും അവകാശപ്പെടാവുന്ന ഒരു ഉന്നതജോലിയാണ് പൈലറ്റിന്റേത്. നല്ല...

എങ്ങിനെ കമ്പനി സെക്രട്ടറിയാകാം?

കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനികളിലെ, ഒഴിവാക്കാൻ പറ്റാത്ത ഒരു...

നൈസറിൽ (NlSER) ഇന്റഗ്രേറ്റഡ് എം. എസ് സി.

രാജ്യത്തെ സുപ്രസിദ്ധ ശാസ്ത്ര സ്ഥാപനങ്ങളായ നൈസറിലും (NlSER,Bhubaneswar) മുംബൈയിലെ സെന്റർ ഫോർ എക്സലൻസ്ക്...