പർവതത്തിന്റെ മുകളിലെത്തിയപ്പോൾ ബെല്ല, അമ്മയുടെ മുഖത്തേക്ക് നോക്കി. ആ മുഖം വികാരവിക്ഷുബ്ധമായിരിക്കുന്നതായി ബെല്ലയ്ക്ക് മനസ്സിലായി. അമ്മയുടെ മനസ്സിലൂടെ ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ചിന്തകളും വികാരങ്ങളും എന്തെല്ലാമാണെന്നും. ഈ ലോകത്തിൽ അമ്മയെ പോലെ കരുത്തുറ്റ ഒരു...
നമുക്കയാളെ മോഹനൻ എന്ന് വിളിക്കാം. ലോഡിങ് തൊഴിലാളി. ഭാര്യയും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബം. നല്ലതുപോലെ മദ്യപിക്കുന്ന വ്യക്തിയാണ് അയാൾ. അതുകൊണ്ടു ജോലി കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോകാൻ അയാൾക്ക് അധികമൊന്നും കയ്യിൽ ഉണ്ടായിരുന്നില്ല....
പുതിയ കാലത്തെ പ്രണയങ്ങള്‍ കൂടുതല്‍ റൊമാന്റിക്കായിരിക്കാം. എന്നാല്‍ അവയ്ക്ക് എത്രത്തോളം ഊഷ്മളതയും ആത്മാവും ഉണ്ട് എന്ന കാര്യം കണ്ടറിയണം. ഏറെ നാളത്തെ പ്രണയം കഴിഞ്ഞ് വിവാഹിതരായിട്ടും നിസ്സാരകാര്യങ്ങളുടെ പേരില്‍ വിവാഹമോചനം നേടുന്നവരുടെ എണ്ണം...
മറ്റുള്ളവരെ വെല്ലുവിളിക്കാൻ എളുപ്പമാണ്.. 'നിന്നെ ഞാൻ കാണിച്ചുതരാമെടാ' ചില പോർവിളികൾ മുഴക്കുന്നത് അങ്ങനെയാണല്ലോ. തിരിച്ചടിയോ പ്രതികാരമോ ഒക്കെയായിരിക്കും അവർ ഉദ്ദേശിക്കുന്നത്. എന്നാൽ മറ്റുള്ളവരോട് വെല്ലുവിളി ഉയർത്തുന്നതിന് പകരം അവരവരോട് തന്നെ വെല്ലുവിളിയുയർത്തിയാലോ.. നിനക്കൊരിക്കലും...
എല്ലാം സ്നേഹമാണോ? ഒരിക്കലുമല്ല, എല്ലാം സ്നേഹമല്ല. സ്നേഹം പോലെ തോന്നിക്കുന്നുവെന്നേയുള്ളൂ. സ്നേഹം എന്നു പറയുമ്പോഴും സ്നേഹത്തിനുതന്നെ എത്രയെത്ര രൂപഭാവങ്ങളാണ് ഉള്ളത്! വെള്ളം എന്ന് പറയുമ്പോൾ കടലിലെ വെള്ളവും പുഴയിലെ വെള്ളവും ഗ്ലാസിലെ വെള്ളവും...
മനുഷ്യൻ ഒരു സാമൂഹികജീവിയായതുകൊണ്ട് പലതരം ആളുകളുമായി സഹവസിക്കുകയും ഇടപെടുകയും ചെയ്യേണ്ടതായിവരും. അതിൽ ചിലരെ നമുക്ക് ഇഷ്ടമാകും. മറ്റു ചിലരെ നമുക്ക് ഇഷ്ടമാകുകയില്ല. വേറെ ചിലരുമായി ഒത്തുപോകാൻ ശ്രമിക്കും. മറ്റുചിലരെ പൂർണ്ണമായും അവഗണിച്ചുകളയും. ആരെ...
എത്രയോ നാടകങ്ങൾ ഇതിനകം കണ്ടിട്ടുള്ളവരാണ് മലയാളികൾ. പക്ഷേ അവർ ഇന്നുവരെ കണ്ടിട്ടില്ലാത്തവിധത്തിലുള്ള പുതിയൊരു നാടകത്തിന് ഇതാ തിരശ്ശീല ഉയരുന്നു. നാടകസങ്കല്പങ്ങളുടെ എല്ലാ ചിട്ടവട്ടങ്ങളും പുലർത്തുകയും എന്നാൽ അരങ്ങുകൾക്ക് ഇതുവരെ പരിചയമില്ലാത്ത ഏതാനും അഭിനേതാക്കളെ...
നമ്മുടെ മനസ്സമാധാനം കെടുത്തുന്നവയിൽ ഒരു പ്രധാനപങ്കുവഹിക്കുന്ന ഘടകം മറ്റുള്ളവർ എന്നെക്കുറിച്ച് എന്തു ചിന്തിക്കും/വിചാരിക്കും എന്നതാണ്. ഞാൻ എന്തായിരിക്കുന്നുവോ അതുപോലെ ചിന്തിച്ചോട്ടെ എന്നതല്ല ഞാൻ ആഗ്രഹിക്കുന്നതുപോലെ എന്നെക്കുറിച്ച് മറ്റുളളവർ ചിന്തിക്കണം എന്ന ചിന്തയാണ് ഇതിന്റെ...
ഈ ലോകത്തിന് ദൈവം നല്കിയിരിക്കുന്ന ഏറ്റവും വലിയ സമ്മാനം എന്താണ്? അനുകരിക്കാന്‍ എളുപ്പമായ ഏററവും മഹത്തായ കല ഏതാണ്? രണ്ടിനും സ്‌നേഹം എന്നാണ് മറുപടി. സ്‌നേഹിക്കാന്‍ കഴിയുക എന്നത് ദൈവത്തിന്റെ ഏറ്റവും വലിയ...
വേനൽക്കാലം ഒരു അവസ്ഥയാണ്, മഞ്ഞുകാലം മറ്റൊരു അവസ്ഥയും. അവസ്ഥകൾ മാറിമറിഞ്ഞുവരും. ഓരോ അവസ്ഥയ്ക്കും അനുസരിച്ചുള്ള മുൻകരുതലുകളും അതിജീവനങ്ങളും സ്വീകരിക്കുന്നത് പ്രായോഗികതയുടെ ഭാഗമാണ്. അവസ്ഥകൾ വ്യത്യസ്തമായിരിക്കുമ്പോഴും അതിനെ നേരിടുന്നവർ, അതിലൂടെ കടന്നുപോകുന്നവർ ഓരോരുത്തർ തന്നെയായിരിക്കും....
വ്യക്തിത്വവികസനത്തിന് കൃത്യമായ പ്രായമുണ്ടോ? ഇന്ന പ്രായം മുതൽ ഇന്ന പ്രായം വരെ എന്ന്? ഒരിക്കലുമില്ല. ഏതു പ്രായത്തിലും മനസ്സ് വച്ചാൽ, തീരുമാനം നടപ്പിലാക്കിയാൽ വ്യക്തിത്വം വികസിപ്പിക്കാം. എങ്ങനെയാണ് വ്യക്തിത്വവികാസം സാധ്യമാക്കേണ്ടത് എന്ന് ചോദിച്ചാൽ...