Inspiration & Motivation

ചിന്തകളെ മാറ്റൂ, ലോകത്തെ മാറ്റൂ

നിന്റെ ചിന്തകളെ മാറ്റൂ, അതുവഴി ലോകത്തെ തന്നെ മാറ്റൂ. വിഖ്യാതനായ നോർമ്മൻ വിൻസെന്റ് പീലിന്റെ വാക്കുകളാണ് ഇത്.  ഒരുവൻ സ്വയം ചിന്തിച്ചുകൂട്ടുന്ന കാര്യങ്ങൾക്ക് അവന്റെ ജീവിതത്തെ പ്രതികൂലമോ അനുകൂലമോ ആയി മാറ്റിയെടുക്കാൻ സഹായിക്കും...

സ്‌നേഹമേ..സ്‌നേഹമേ

ഈ ലോകത്തിന് ദൈവം നല്കിയിരിക്കുന്ന ഏറ്റവും വലിയ സമ്മാനം എന്താണ്? അനുകരിക്കാന്‍ എളുപ്പമായ ഏററവും മഹത്തായ കല ഏതാണ്? രണ്ടിനും സ്‌നേഹം എന്നാണ് മറുപടി. സ്‌നേഹിക്കാന്‍ കഴിയുക എന്നത് ദൈവത്തിന്റെ ഏറ്റവും വലിയ...

അരങ്ങ്

ജീവിതം ഒരു നാടക വേദിയാണെന്ന് ആരോ പണ്ടേ പറഞ്ഞുവച്ചിട്ടുണ്ട്. ആലോചിക്കുമ്പോൾ ശരിയുമാണ്. എത്രയെത്ര വേഷങ്ങളാണ് ഇതിനകം നാം ആടിയിട്ടുള്ളത്. ഇനിയും എത്രയെത്ര വേഷങ്ങളാണ് അഭിനയിച്ചു ഫലിപ്പിക്കാൻ ബാക്കിയുള്ളത്. സഹനടീനടന്മാരായി എത്രയോ പേർ വന്നു.....

അകലം

മുമ്പൊക്കെ അകലങ്ങൾ നമ്മെ അരക്ഷിതരാക്കിയിരുന്നു. അകന്നുപോകുന്നതൊക്കെ തിരിച്ചുപിടിക്കാൻ കഴിയില്ലെന്നോ നഷ്ടപ്പെടുകയാണെന്നോ ഉള്ള പേടി നമ്മെ പിടികൂടിയിരുന്നു. അകലങ്ങൾ നമ്മെ പരിഭ്രാന്തരാക്കിയിരുന്നു. അകന്നിരിക്കാനല്ല ചേർന്നിരിക്കാനായിരുന്നു നമുക്ക് താല്പര്യം. അകന്നുപോകുമ്പോൾ സ്നേഹം തണുത്തുറയുന്നുവെന്നും കാണാതാകുമ്പോൾ  അടുപ്പം...

വിശേഷണം

ചില  വിശേഷണങ്ങൾ  നമ്മെ  വല്ലാതെ  നടുക്കിക്കളയും. പിന്നെ ആ വിശേഷങ്ങൾക്കനുസരിച്ച് ജീവിക്കാൻ  നിർബന്ധിക്കപ്പെടും. പ്രത്യേകിച്ച് നാലാൾ കൂടുന്നിടത്ത് പരസ്യമായിട്ടുളള വിശേഷണങ്ങൾ. ഒരാൾ നിങ്ങളെ നോക്കി മറ്റുള്ള വരോട് പറയുകയാണ് 'ഇതാ ഇയാളൊരു നല്ല...

ഇനി ഈ ജപ്പാൻ ടെക്‌നിക്ക് പരീക്ഷിച്ചാലോ?

ഇക്കിഗായ്  ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്തുക. അതാണ് അമിതമായ സ്ട്രസിൽ നിന്നും മുക്തമാകാനുള്ള ഒരു മാർഗം. നിഷേധാത്മകമായ ചിന്തകളിൽ നിന്ന് മനസ്സ് മുക്തമാക്കുകയും ചിന്തകളെയും വിചാരങ്ങളെയും അർത്ഥസമ്പൂർണ്ണതയിലേക്ക് നയിക്കുകയും ചെയ്യണമെങ്കിൽ നമുക്ക് വേണ്ടത് ജീവിതത്തിന് അർത്ഥം...

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം എന്നതു  പണം മാത്രമാണ് എന്നതാണു പ്രബലമായ ചിന്ത. സൂക്ഷിച്ചുപയോഗിച്ചു 'സേവ്' ചെയ്യേണ്ടതായ മറ്റുനിരവധി കാര്യങ്ങൾ ജീവിതത്തിലുണ്ട്. പണത്തെക്കാൾ പ്രധാനമായതാണ് ഇവ...

പോസിറ്റീവാകാം, പോസിറ്റീവ് വഴികളിലൂടെ

ജീവിതത്തിലെ വലിയ നിക്ഷേപങ്ങളിലൊന്നാണ് പോസിറ്റീവ് ചിന്തകളും കാഴ്ചപ്പാടുകളും. ജീവിതത്തോടും ഭാവിയോടും വളരെ നിരാശാഭരിതമായ വീക്ഷണം വച്ചുപുലർത്തുന്ന ഒരാളുമായി തട്ടിച്ചുനോക്കുമ്പോൾ പോസിറ്റീവായി ചിന്തിക്കുന്ന ആളുടെ ആയുർദൈർഘ്യംപോലും കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് സമ്മർദ്ദം കുറയ്ക്കണമെന്നും സന്തോഷം...

സ്‌നേഹം തിരിച്ചറിയുക

സ്നേഹം  ചിലപ്പോഴെങ്കിലും ഒരു അനുഭവത്തെക്കാൾ ബോധ്യമാണ്.  ബോധ്യമുണ്ടാവുമ്പോഴാണ് സ്നേഹം അനുഭവമായി മാറുന്നത്. നീയെന്നെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് ബോധ്യമാവുമ്പോഴാണ് നിന്നെക്കുറിച്ചോർമ്മിക്കുമ്പോൾ എനിക്ക് സമാധാനവും ശാന്തതയും അനുഭവിക്കാൻ കഴിയുന്നത്.  എന്നെ സ്നേഹിക്കാൻ നീയുണ്ടല്ലോയെന്നും നിനക്ക്...

‘ചിതൽ’ തിന്നാത്ത ജീവിതം

സിഫിയ എന്ന പേരു കേട്ടിട്ടില്ലാത്തവർ പോലും സോഷ്യൽമീഡിയായിലൂടെ ചിതൽ എന്ന വാക്ക് കേട്ടിട്ടുണ്ടാകും. ചിതൽ തിന്നുന്ന ജീവിതങ്ങൾക്കൊരു മോചനം എന്ന നിലയിൽ വിധവകളുടെയും അനാഥരുടെ ക്ഷേമത്തിനായി സിഫിയ എന്ന യുവവിധവ ആരംഭിച്ച പ്രസ്ഥാനമാണ് ഇത്. പതിനാറാം...

പങ്ച്വല്‍ ആകൂ, ജീവിതം സന്തോഷകരമാക്കൂ

ചിലര്‍ അങ്ങനെയാണ്, ജീവിതത്തില്‍ കൃത്യനിഷ്ഠ പാലിക്കാന്‍ അവര്‍ക്കൊരിക്കലും കഴിയാറില്ല. കൃത്യനിഷ്ഠ പാലിക്കാന്‍ കഴിയാത്തതുകൊണ്ട് അവര്‍ പലപ്പോഴും സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെട്ടുപോകും. ജീവിതത്തില്‍ മുഴുവന്‍ സ്‌ട്രെസ്. തങ്ങള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളും ടെന്‍ഷനുകളും അവര്‍ ചുറ്റുമുള്ളവരിലേക്കും പ്രസരിപ്പിക്കും....

ഉത്കണ്ഠയോർത്ത് ഉത്കണ്ഠപ്പെടണ്ട…

സാമൂഹ്യ ചുറ്റുപാടുകളിൽ ഉത്കണ്ഠ മൂലം നേരേ ചൊവ്വേ പെരുമാറാനോ സംസാരിക്കാനോ കഴിയാത്ത ഒരുപാടു പേരുണ്ട്. ഒരു പക്ഷേ ഇത് വായിക്കുന്നവരിലും അത്തരമൊരു ബുദ്ധിമുട്ട് കണ്ടേക്കാം. ഒരു സദസിനെ നോക്കി സംസാരിക്കാൻ, ക്ലാസ് എടുക്കാൻ,...