Informative & Miscellaneous

വാക്ക്

വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും കയ്ച്ചുംവക്കോളംനിറയുന്ന വാക്കുകൾവരിതെറ്റി തെളിയുന്ന വൻകരകൾവാക്കിൽ തട്ടിയും മുട്ടിയും ചോരവാർത്തുംവക്കുപൊട്ടിയ പാത്രങ്ങൾ നാംവാക്കുമുട്ടിയ നേരങ്ങൾവഴുതിവീണ കാലങ്ങൾവലിച്ചെറിഞ്ഞൊരു വാക്കിന്റെമൂർച്ചകൊണ്ടെന്റെ നെഞ്ചുമുറിഞ്ഞു വിനായക് നിർമ്മൽ

പരിഗണന

പലരും ജീവിതത്തിരക്കുകൾക്കിടയിൽ മറന്നുപോകുന്ന ഒന്നാണ് മറ്റുള്ളവരെ പരിഗണിക്കുക എന്നത്. എന്നാൽ ഭൂരിപക്ഷവും എത്രവർഷം കഴിഞ്ഞാലും മറക്കാതിരിക്കുന്ന കാര്യമാണ് തങ്ങൾ  പരിഗണിക്കപ്പെട്ടിരുന്നില്ല എന്നത്. മറ്റുള്ളവരെ പരിഗണിക്കാത്തവർ പോലും തങ്ങൾ പരിഗണിക്കപ്പെടാത്തതിൽ അസ്വസ്ഥരാകുന്നു, പിറുപിറുക്കുന്നു. ജീവിതകാലം...

മുടിക്കുവേണ്ടിയും മ്യൂസിയം!

ലോകത്തിലെ ഏറ്റവും വിചിത്രമായ മ്യൂസിയമാണ് തുർക്കി  കപ്പഡോഷ്യയിലെ അവാനോസ് ഹെയർ മ്യൂസിയം. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ മുടി മ്യൂസിയമാണ് ഇത്. അവാനോസിലെ മുടി മ്യൂസിയത്തിന്റെ  കഥയ്ക്ക് 35 ൽ അധികം വർഷങ്ങളുടെ പഴക്കമേയുള്ളൂ....

ഇത് പെൺകുട്ടികളുടെ മാത്രം പ്രശ്നമാണോ?

മകളെ കോളജിലേക്കൊക്കെ അയ യ്ക്കാൻ പേടിയാകുന്നു. ഓരോ ദിവസവും കേൾക്കുന്ന വാർത്തകൾ...പാലാ സെന്റ് തോമസ് കോളജിൽ സഹപാഠി കൊലപ്പെടുത്തിയ പെൺകുട്ടിയെക്കുറിച്ചുള്ള വാർത്ത വന്ന ദിവസങ്ങളിലായിരുന്നു ഒരു അമ്മ തന്റെ ആശങ്ക പങ്കുവച്ചത്. പ്രണയത്തിന്റെയും...

വഴി…

എല്ലാവരും യാത്ര ചെയ്യുന്നവരാണ്. ഹ്രസ്വയാത്രകൾ മുതൽ ദീർഘദൂരയാത്രകൾ വരെ. ചില യാത്രകൾ വാഹനങ്ങളിൽ... മറ്റ് ചില യാത്രകൾ കാൽനടയായി... എങ്ങനെ യാത്ര ചെയ്താലും ആഗ്രഹം ഒന്നുമാത്രമായിരിക്കും. യാത്ര എളുപ്പമായിരിക്കണം. വഴി സുഗമമായിരിക്കണം. നല്ലതായിരിക്കണം....

ജന്തുലോകത്തെ കൗതുകങ്ങള്‍

ജന്തുക്കളുടെ ലോകം ഏറെ കൗതുകകാരമാണ്. മനുഷ്യരെ അപേക്ഷിച്ച് പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന അവയില്‍ ഓരോന്നിന്റെയും ജീവിതശൈലി നിരീക്ഷിച്ചാല്‍ വളരെയേറെ കൗതുകങ്ങള്‍ കണ്ടെത്താന്‍ സാധിക്കും.

രാജലക്ഷ്മിയുടെ ഓർമ്മകൾക്ക് മുൻപിൽ

1965 ജനുവരി 18 ന് മലയാളസാഹിത്യത്തെ നടുക്കിക്കൊണ്ട് ഒരു ആത്മഹത്യ നടന്നു. രാജലക്ഷ്മി എന്ന എഴുത്തുകാരി ആത്മസംഘർഷങ്ങളുടെ നെരിപ്പോടിൽ  സ്വയം ജീവിതം അവസാനിപ്പിച്ച് കടന്നുപോയത് അന്നേ ദിവസമായിരുന്നു.നട്ടുച്ചയ്ക്ക് ഇരുട്ട് എന്ന് പറയും പോലെ...

മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍

ഹാന്‍ഡ്ഫ്രീ സെറ്റുകള്‍ റേഡിയേഷന്‍ പ്രശ്നമുണ്ടാക്കില്ലെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇത്തരം ഹാന്‍ഡ്ഫ്രീ സെറ്റുകളിലൂടെയും കുറഞ്ഞ തോതില്‍ റേഡിയേഷന്‍ ശരീരത്തിലേയ്ക്ക് എത്തുന്നുണ്ട്. ഗുണമേന്മയുള്ള ഹാന്‍ഡ് ഫ്രീ സെറ്റുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ബ്ലൂടൂത്ത് ഹെഡ്സെറ്റ് വാങ്ങുമ്പോള്‍ ഇയര്‍പീസും...

ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

വിജയപ്രദമായ കരിയർ, സ്നേഹമുള്ള കുടുംബം, ആരോഗ്യപ്രദമായ സാമൂഹികബന്ധങ്ങൾ... പെർഫെക്ടായ ജീവിതത്തിന്റെ ചില മുഖങ്ങളാണ് ഇവയൊക്കെ. എന്നാൽ ഇവയെല്ലാം ഉണ്ട് എന്നതുകൊണ്ടുമാത്രം ഒരാളുടെ ജീവിതത്തിന് അർത്ഥമുണ്ടാവുമോ? ജീവിതം ലക്ഷ്യം കൈവരിക്കുന്നത് ഇത്തരം ഘടകങ്ങൾ കൊണ്ടുമാത്രമല്ല....

കുരിശും യുദ്ധവും സമാധാനവും

ഭാവിവിചാരപരമായ സാംസ്‌കാരിക ചരിത്രനിരൂപണം കൊണ്ട് ഇതിനകം ശ്രദ്ധേയമായ കൃതി. യേശുവിനെയും ബൈബിളിനെയും ക്രിസ്തുമതത്തെയും പറ്റി മലയാളത്തിൽ ഒരുപക്ഷേ ഇതേവരെ വെളിച്ചം കണ്ടിട്ടില്ലാത്ത വസ്തുതകളും നിഗമനങ്ങളും തിരിച്ചറിവുകളും മുന്നോട്ടുവച്ചുകൊണ്ട് ഒരു പുതിയ അന്വേഷണ പാത...

മക്കൾക്ക് നല്കിയ സ്വത്ത് തിരിച്ചെടുക്കാൻ കഴിയും

സ്വത്തു മക്കൾക്ക് വീതം വച്ചുനല്കിയതിന് ശേഷം മക്കളും മരുമക്കളും ചേർന്ന് വൃദ്ധരായ മാതാപിതാക്കളെ പുറത്താക്കുകയും വീട്ടിനുള്ളിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. മക്കൾക്ക് സ്വത്തിന് മേൽ അവകാശം നിയമപരമായി കൊടുത്തുകഴിയുന്നതോടെ...

അതിർത്തിയിലെ പുളിമരം

ആരും നട്ടുവളർത്താതെ  തന്നെ വളർന്നു വന്നഒരു പുളിമരം ഉണ്ടായിരുന്നുഎന്റേയും  പോളിയുടെയും പറമ്പുകളുടെ   അതിരിൽ.  ഞങ്ങളും  ചേച്ചിമാരും കൂടി  അതിന്റെ  ചോട്ടിലിരുന്നുമണ്ണപ്പം ചുട്ടും കുഞ്ഞിപ്പെര കെട്ടിയും  കളിക്കുമായിരുന്നു അന്ന്.ചാറ്റൽമഴയും വെയിലും കൊള്ളിക്കാതെ  മരം...