Literary World

സൈബർ ഗൃഹം

സ്വീകരണ മുറിയിൽ   രണ്ടുപേരൽപനേരം  ഐ-പാഡ് നോക്കിഅനോന്യം  ഔപചാരികത ഭാവിച്ചിരുന്നു.പുച്ഛം പുഞ്ചിരിയായി കൈമാറിയവർഅനോന്യം മൊഴിഞ്ഞു.മുന്നിലെ ആപ്പിൾ ലാപ്‌ടോപ്പിനെ  ആതിഥേയൻ പ്രശംസിക്കേആപ്പിൾ വെറുമൊരുഫലവർഗമല്ലായെന്നോർത്ത്ആഗതനൊരു നീണ്ട നെടുവീർപ്പിട്ടു.ഒടുവിൽ വിടപറയാൻ നേരംവൈഫ്  എവിടെയെന്ന ചോദ്യത്തിന്   വൈഫൈയെ  കുറിച്ച്ആതിഥേയൻദീർഘമായി പറയുമ്പോൾഅടുക്കളയിലെ...

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തെക്കോട്ടോഴുകൂ നീ ഗംഗേ!

ഭാഗീരഥീ നീയിനിദക്ഷിണദിക്കിലേക്ക് തിരിയുകഅറബിക്കടലിലെയശാന്തിയുടെതുരുത്തു നോക്കിയലയുകകാത്തിരിപ്പുണ്ടവിടെ ഭഗ്‌നജന്മങ്ങൾമുക്തിനേടുവാൻ! ഹിമവാഹിനീ നീയിനികിഴക്കുനോക്കിയുണരേണ്ടനിന്നിൽ തർപ്പണംചെയ്യാനുദിക്കില്ല സൂര്യൻപത്മയായ് നീയൊഴുകേണ്ടിനികാത്തിരിക്കില്ലബംഗാൾതീരവും ആര്യാവർത്തവുംപൂർവദിക്കിൽ നിനക്കായിനി ഗംഗേ... തിരയുന്നതെന്തേ ജഡങ്ങളേയോമുക്തി യാചിക്കുവാനിനിപിതൃക്കളില്ല മഗധയിൽനിന്റെ വിശപ്പൊടുങ്ങുവാൻപാപനാശിനീതെക്കോട്ടൊഴുകുക നീ!മുല വറ്റിയുണങ്ങിയപേരാറും പെരിയാറുംകാത്തിരിക്കുന്നു നിന്നെ!പാഴായ ജന്മങ്ങളടിഞ്ഞു കൂടിയപവിഴങ്ങളേറെയുണ്ടീദ്രാവിഡവർത്തത്തിലേതുരുത്തുകളിൽനിസ്സഹായമൊരുമൈതൃകവുമതിൻതുടകൾകീറിപ്പിറന്നചാപ്പിള്ളകളുമവർ വളർത്തിയസംസ്‌കാരങ്ങളുമിനികാത്തിരിക്കുന്നതു നിന്നിൽവിലയിക്കുവാൻ...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത് എന്ന് പ്രണയ ചുംബനങ്ങളെ 'സഞ്ചാരിയുടെ ദൈവത്തിൽ' വിവരിക്കുന്നുണ്ടല്ലോ. ചുംബനങ്ങൾ പ്രണയത്തിന് മാത്രം പേറ്റന്റ് ഉള്ള ഒന്നല്ല. അമ്മയുടെ, അച്ഛന്റെ, സുഹൃത്തിന്റെ,...

തുമ്പപ്പീടിക

പാടത്തിന്റെ ഒരു അരികിൽ വച്ചിരുന്ന ടീപ്പോയിയുടെ മുന്നിൽ പടിഞ്ഞാക്കര കൗസല്യ വല്യമ്മ കാലുനീട്ടി ഇരിപ്പുറപ്പിച്ചു. വരണ്ടുണങ്ങിയ പാടം വല്യമ്മയുടെ മുഖം പോലെ തന്നെ ചുക്കിച്ചുളിഞ്ഞിരുന്നു. കുട്ടികൾ നാടൻ പന്ത് കളിക്കുന്ന ഒരു തൊട്ടിയൊഴികെ...

കറുപ്പ് ഇരുട്ടല്ല, വെളുപ്പ് വെളിച്ചവുമല്ല

ഭൂമിയിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുകയെന്നതാണ് മനുഷ്യന്റെ ഏറ്റവും അടുത്ത അതിജീവന മാർഗ്ഗം എന്നു ചിന്തിക്കുന്നവരുടെ എണ്ണം ഏറി വരുന്ന ഒരു കാലത്തിരുന്നാണ് 'കറുപ്പ് ഇരുട്ടല്ല വെളുപ്പ് വെളിച്ചവുമല്ല' എന്ന കൽപ്പറ്റ നാരായണന്റെ ഏറ്റവും...

ആത്മാവിൽ നിന്ന് ജീവിതത്തിലേക്ക്

ആത്മാവിൽ നിന്നു തുറന്ന ജീവിതത്തിലേക്ക് തെളിമയുള്ള ഒരു മനുഷ്യന്റെ  യാത്രയാണ് ഈ പുസ്തകം. ഇക്കാലമത്രയും ആത്മവും ശരീരവും രണ്ടു വിഘടിത തുരുത്തിലായവർക്കും ഉൾപ്രേരണയ്ക്കനുസൃതമായി ഇനിയും സഞ്ചരിക്കാൻ കഴിയാതെ പോയവർക്കും വല്ലാത്ത ഒരു പ്രചോദനമാണ്...

അവൾ

ഋതുക്കളെ ഉള്ളിലൊളിപ്പിച്ചവൾപച്ചപ്പിന്റെ കുളിർമയുംമരുഭൂമിയുടെ ഊഷരതയുംഉള്ളിലൊളിപ്പിച്ച സമസ്യകണ്ണുകളിൽ വർഷം ഒളിപ്പിച്ചുചുണ്ടുകളിൽ വസന്തംവിരിയിക്കുന്ന മാസ്മരികതവിത്തിനു മുളയ്ക്കാൻനിലമാകുന്നവൾസ്വയം തളിർത്ത്, പൂവിട്ട്,ഫലമാകുന്നവൾ.അവളൊരു ഉർവര ഭൂവാണ്വൻ വൃക്ഷങ്ങളുടെവേരിന്നാഴങ്ങളെതന്റെ ഉള്ളിലൊളിപ്പിച്ചവൾ. നിഥിലാ എസ്. ബാബു

ബുദ്ധന്റെ ത്രാസിൽ ഗാന്ധിക്കും അംബേദ്ക്കറിനും ഒരേ തൂക്കമാണോ?

കൂറ്റൻ മച്ചോടുകൂടിയ ആശ്രമത്തിന്റെ അർദ്ധവൃത്താകൃതിയിലുള്ള പ്രവേശന കവാടത്തിലൂടെ ഇടനാഴിയിലേക്ക് പ്രവേശിച്ചപ്പോയാണ് ഗാന്ധിയും ഭീമും ആലോചനയിൽ കയറിയ കാലം മുതൽ പരതി കൊണ്ടിരുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം ഭാഗികമായെങ്കിലും കിട്ടിയത്. 'എത്രയോ പാടുപെട്ടാണ് ഞാൻ...

മറന്ന് മറന്ന്…

"Man is a bundle of Memories' -  ഒരു കൂട്ടം ഓർമ്മകളുടെ ആകെത്തുകയാണ് മനുഷ്യൻ ജ്ഞാനഭാരം : ഇ സന്തോഷ് കുമാർ. ഗൃഹാതുരത്വത്തിന്റെ ഓട്ടോഗ്രാഫ് പേജുകളിൽ 90കളുടെ അവസാനം വരെ യൗവനം  നൊമ്പരപ്പെട്ടു....

ഏഞ്ചൽ

അപ്പായീടെ മാലാഖേ...ആവർത്തിയ്ക്കുന്നരാത്രികളിൽ...തുടർക്കഥയാകുന്ന സ്വപ്‌നങ്ങളിൽചിറക് കുടഞ്ഞുംകിന്നരിത്തൊപ്പിയിളക്കിയുംചിറകരികിലെ കുഞ്ഞുതൂവലനക്കിനീ പറന്നകലുന്നത്ഏതു മുഹൂർത്തങ്ങളിലേയ്ക്കാണ്...?പളളിനടയുടെ പതിനാലാം പടിയിൽകഴുന്നുമേന്തി മമ്മ കരഞ്ഞത്മാമോഗ്രാം റിസൽട്ട് കണ്ടിട്ടല്ല;മാലാഖയുടെ വരവ് പ്രതീക്ഷിച്ചാണ്.കൊഴുത്തുപോയ സങ്കടങ്ങളിൽ മുങ്ങിഅയഞ്ഞുപോയ കിനാവള്ളികളെകടുങ്കെട്ട് വീഴാതെ മമ്മ സൂക്ഷിക്കുന്നത്ഞങ്ങളുടെ മാലാഖയ്ക്ക് വേണ്ടിയല്ലേ ?പാൽമണത്തിന്റെ...

മരിച്ചവന്റെ ഫേസ്ബുക്ക്

മരിച്ച സുഹൃത്തിന്റെ ഫേസ്ബുക്ക്ഇപ്പോഴും ചിരിച്ചു കിടക്കുന്നു!ഫേസ്ബുക്കിനറിയുമോഅതിന്റെ ഉടമ ജീവിച്ചിരിപ്പില്ല എന്ന്?ചിരിച്ചിത്രങ്ങൾ നിരത്തി വച്ച്അത് പുതിയ സൗഹൃദങ്ങളെസ്വാഗതം ചെയ്യുന്നു...ആഘോഷ രാവുകളെആൽബത്തിൽ നിറച്ച്ജീവന്റെ നാടകംവൃഥാ കെട്ടിയാടുന്നു!പ്രതികരണങ്ങളുടെ,ആഹ്‌ളാദ നിമിഷങ്ങളുടെ,രോഷത്തിന്റെ,പ്രണയത്തിന്റെപൂമാലകൾ കോർത്ത്ഭിത്തിയിൽ തൂക്കിയിടുന്നു...നിശ്ചലചിത്രങ്ങളുംചലനചിത്രങ്ങളുംപ്രദർശനശാലയൊരുക്കിയമുഖപ്പുസ്തക ഭിത്തിയിൽമരണവാർത്ത അറിഞ്ഞവഴിപോക്കന്റെ നെടുവീർപ്പ്!സുഹൃത്തിന്റെനിശബ്ദമായ തേങ്ങൽ...മരിച്ച...