Literary World

മറന്ന് മറന്ന്…

"Man is a bundle of Memories' -  ഒരു കൂട്ടം ഓർമ്മകളുടെ ആകെത്തുകയാണ് മനുഷ്യൻ ജ്ഞാനഭാരം : ഇ സന്തോഷ് കുമാർ. ഗൃഹാതുരത്വത്തിന്റെ ഓട്ടോഗ്രാഫ് പേജുകളിൽ 90കളുടെ അവസാനം വരെ യൗവനം  നൊമ്പരപ്പെട്ടു....

നെരൂദ തുറന്ന ആകാശം

പറഞ്ഞറിയിക്കാനാകാത്ത ഒരു ഭാഷയുടെ പേരാണല്ലോ കവിത. ഹൃദയത്തിന്റെ ഭാഷ. അത്തരത്തിൽ ഒരു ഭാഷയെ അതിന്റെ എല്ലാ തീവ്രതയോടും തീഷ്ണതയോടും കൂടി വരച്ചിട്ട  വിശ്വപ്രസിദ്ധ ചിലിയൻ കവിയാണ് പബ്ലോ നെരൂദ. തന്റെ വാക്കുകൾക്കൊണ്ട് വായനക്കാരന്റെ...

തുമ്പപ്പീടിക

പാടത്തിന്റെ ഒരു അരികിൽ വച്ചിരുന്ന ടീപ്പോയിയുടെ മുന്നിൽ പടിഞ്ഞാക്കര കൗസല്യ വല്യമ്മ കാലുനീട്ടി ഇരിപ്പുറപ്പിച്ചു. വരണ്ടുണങ്ങിയ പാടം വല്യമ്മയുടെ മുഖം പോലെ തന്നെ ചുക്കിച്ചുളിഞ്ഞിരുന്നു. കുട്ടികൾ നാടൻ പന്ത് കളിക്കുന്ന ഒരു തൊട്ടിയൊഴികെ...

കൃഷിക്കാരൻ

യശ്ശ:ശരീരനാം കർഷകൻ നട്ടൊരുതണലൊരുക്കുന്ന പൂമരച്ചില്ലയിൽകയറുടക്കി കുരുക്കു മുറുക്കുന്നചെളിനിറഞ്ഞ കൃഷിക്കാരനാണിയാൾ!തലതിരിഞ്ഞോരു കാലക്രമങ്ങളിൽമഴപെറുക്കി കുടഞ്ഞ നിലങ്ങളിൽവിളയിറക്കി തകർന്ന ശിഷ്ടങ്ങളേ...പരിതപിക്കുന്ന പരാതിയാണിന്നയാൾകരുതലില്ലാത്ത കാറ്റിന്റെ കൈകളാൽകുലതരാതെ പിടഞ്ഞ തൈവാഴകൾജലനിരപ്പിന്റെ നീണ്ട സമാധിയിൽവേരുനീറി തളർന്നോരു വിത്തുകൾ!പുരനിറച്ചും കടംകൊണ്ട തുണ്ടുകൾപണിമടുത്തോരടുപ്പിൽ ചിലന്തികൾഅനുഗ്രഹം...

രണ്ടുതുരുത്തിലുള്ള മനുഷ്യർ

നമ്മുടെ ജീവിതങ്ങളെ വെല്ലുവിളിക്കുന്ന, ജീവിക്കുക എന്നതിൽ കവിഞ്ഞ് യാതൊരു ലക്ഷ്യവും ജീവിതത്തിനില്ലെന്നുറക്കെ പറഞ്ഞ് വായനക്കാരന്റെ ഉള്ളിൽ വാസമുറപ്പിക്കുകയും ചെയ്യുന്ന നോവലാണ് നിക്കോസ് കസൻദ്‌സാകീസിന്റെ 1946ൽ പ്രസിദ്ധീകൃതമായ ദീൃയമ വേല ഏൃലലസ. സോർബ, എത്ര...

മഴത്തുള്ളി പഠിപ്പിക്കുന്നത്

ഭൂമിയുടെ മാറിലേക്ക് പാഞ്ഞുവരുന്നഒരു മഴത്തുള്ളിയുടെ ജീവിതത്തെയൊന്നു വിലയിരുത്തിയിട്ടുണ്ടോ നമ്മളാരെങ്കിലും ? മേഘക്കൂട്ടിൽ നിന്നും സ്വതന്ത്രമായിതാഴേക്ക് പറക്കുമ്പോൾ തൊട്ട്,എന്തൊരു ആവേശമാണതിന്. അതിനെ കാത്തിരിക്കുന്ന ഓരോരോ ജീവിതങ്ങളേയും കൃത്യമായി അറിയുന്നുണ്ടത്. ദാഹിച്ചു വലഞ്ഞിരിക്കുന്നഒരു കിളിക്കുഞ്ഞിന്റെ തൊണ്ടയിലത്കുടിനീരാവുംചുട്ടുപൊള്ളിക്കിടക്കുന്നഒരു മണൽത്തരിയുടെ നെഞ്ചിൽ കുളിർജലംതളർന്നു കിടക്കുന്നഒരു കുഞ്ഞു ചെടിയുടെ വേരിൽ അമൃതകണമാവും...

ചിറ്റാട

മക്കളില്ലെന്ന കുറ്റപത്രംകേട്ട്ഇന്നലെയും അഭിനയിച്ച് ചിരിച്ചു..അവളുടെ കണ്ണുനിറയുന്നതിന് പകരംഗർഭപാത്രം നിറഞ്ഞിരുന്നെങ്കിൽ..?'സ്തന്യ'മെന്ന സാഹിത്യം വായിച്ച്കുഞ്ഞിച്ചുണ്ട് ചേരാത്ത മുലകൾ കാണുമ്പോൾപാൽഞരമ്പുകളിലെ വേനലിനെമനസ്സിൽ തെറി പറഞ്ഞു..എന്നാണ് കുഞ്ഞുടുപ്പുകൾമഴയ്ക്കുമുമ്പേ കുടഞ്ഞെടുക്കുന്നത്?വേതിട്ടു കുളിച്ചവളുടെപതിഞ്ഞ സ്വരം കൊണ്ട്നീലാംബരി കേൾക്കുന്നത്?മച്ചനെന്ന പരിഹാസ വിളികളിൽപൊട്ടിയ കളിപ്പാട്ടം...

അച്ഛന്റെ സൈക്കിൾ

അമ്മയ്ക്കും എനിക്കും തോന്നിയിരുന്നു അന്ന്, അച്ഛന് ഞങ്ങളേക്കാളിഷ്ടം ആ ഹീറോ സൈക്കിളിനോടായിരുന്നുവെന്ന് എനിക്ക് ഓർമ്മവച്ച നാൾമുതൽ  അച്ഛന്റെ  യാത്രകൾക്കൊപ്പം തന്നെ അവനുമുണ്ടായിരുന്നു  ഏത് മഞ്ഞിലും മഴയിലും  രാവിലെത്തന്നെയവനെ  അണിയിച്ചൊരുക്കിയിട്ടേ  അച്ഛൻ ഒരു കാലിച്ചായ പോലും കുടിക്കാറുള്ളൂമുന്നിലെ കുഞ്ഞുസീറ്റിൽ എന്നേയും പിന്നിലെ കാരിയറിൽ...

അസ്വസ്ഥം

ഉള്ളിലെനിക്കും,സദാചാരപ്പോലീസി-ലുള്ളൊരാൾ പാർപ്പുണ്ട്;നെറ്റിചുളിച്ചു ഞാൻചുറ്റും പരതുന്നു-ണ്ടാ,ണൊരു പെണ്ണിനോ-ടൊച്ചകുറച്ചെങ്ങാൻമിണ്ടുന്നുവോ?, പെണ്ണ്,തൊട്ടുചേർന്നെങ്ങാ-നിരിക്കുന്നുവോ?, തിക്കു-മുട്ടലുണ്ടേറെയെ-നിക്കെന്നറിയുക.ഞാൻ, മലയാളി, ശുഭകരമായതിൽമാനസമെത്താതലഞ്ഞു തീർക്കുന്നവൻ;ദോഷം തിരഞ്ഞു,സദാഗതിക്കൊപ്പമീദേശങ്ങളെല്ലാമളന്നു നടക്കുവോൻ.(ഉള്ളിലെപ്പോലീസിനെന്നുമീ ദുർവിധിനല്ലതു കാണാതുതിർന്നുപോം ജീവിതം...) ചാക്കോ സി. പൊരിയത്ത്

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ പല്ലുകൾക്കെല്ലാം വലിയ പോടുകളും കേടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്ക് എന്നും പല്ലുവേദനയായിരുന്നു. പല്ലുകൾ വല്ലാതെ പുറത്തേയ്ക്ക് തള്ളി നിൽക്കുന്നതുകൊണ്ട് അവനെപ്പോഴും...

എം.ടിയും എൻ.പി മുഹമ്മദും എഴുതിയ ബൈബിൾ കഥകൾ

ബൈബിൾ ഒരു മതഗ്രന്ഥം മാത്രമല്ല.  സാഹിത്യകൃതികൂടിയാണ്. ആസ്വാദനത്തിന്റെ വിവിധ തലങ്ങൾ ബൈബിൾ കൈവരിക്കുന്നത് ഇത്തരമൊരു  സാഹചര്യത്തിൽ നിന്നു കൊണ്ടാണ്. നിരവധി എഴുത്തുകാരെയും കലാകാരന്മാരെയും ബൈബിൾ എന്നും പ്രചോദിപ്പിച്ചിട്ടുണ്ട്. ക്രൈസ്തവരായ എഴുത്തുകാരെക്കാൾ ചിലപ്പോഴെങ്കിലും വിശുദ്ധ ഗ്രന്ഥം...

ബുദ്ധന്റെ ത്രാസിൽ ഗാന്ധിക്കും അംബേദ്ക്കറിനും ഒരേ തൂക്കമാണോ?

കൂറ്റൻ മച്ചോടുകൂടിയ ആശ്രമത്തിന്റെ അർദ്ധവൃത്താകൃതിയിലുള്ള പ്രവേശന കവാടത്തിലൂടെ ഇടനാഴിയിലേക്ക് പ്രവേശിച്ചപ്പോയാണ് ഗാന്ധിയും ഭീമും ആലോചനയിൽ കയറിയ കാലം മുതൽ പരതി കൊണ്ടിരുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം ഭാഗികമായെങ്കിലും കിട്ടിയത്. 'എത്രയോ പാടുപെട്ടാണ് ഞാൻ...