Features & Stories

ചാലക്കുടിക്കാരന്‍ ചങ്ങാതി

ജീവചരിത്രസിനിമകള്‍ ലോകത്തിലെ പലഭാഷകളിലും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യം ഇപ്പോഴുണ്ട്. മലയാള സിനിമയ്ക്കും ഇത്  അന്യമൊന്നുമല്ല.ആമിയും ക്യാപ്റ്റനും അടുത്തകാലത്തെ ചില ഉദാഹരണങ്ങളാണ്.  മാധവിക്കുട്ടിയുടെയും വി. പി സത്യന്റെയും ജീവിതങ്ങളാണ് മേല്‍പ്പറഞ്ഞ സിനിമകള്‍ രേഖപ്പെടുത്തിയത്. ആ വഴിതന്നെയാണ് വിനയന്‍ ...

ഓണക്കാലത്തെ ന്യൂജന്‍ സിനിമ; ലവ് ആക്ഷന്‍ ഡ്രാമ

ഓണക്കാലത്ത് നാലു മലയാള സിനിമകളാണ് പുറത്തിറങ്ങിയത്. മോഹന്‍ലാലിന്റെ ഇട്ടിമാണി, പൃഥിരാജിന്റെ ബ്രദേഴ്‌സ് ഡേ, രജീഷ വിജയന്റെ ഫൈനല്‍സ്, നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ.  ആദ്യ രണ്ടു ചിത്രങ്ങളും പരമ്പരാഗത രീതിയിലുള്ളതും ഏകകേന്ദ്രീകൃതമായ പ്രമേയത്താല്‍...

ആത്മവിശ്വാസം എങ്ങനെ മെച്ചപ്പെടുത്താം?

തങ്ങളുടെ കഴിവും സാമർത്ഥ്യവും തിരിച്ചറിയുന്നവർ ആത്മവിശ്വാസമുള്ള വ്യക്തികളായിരിക്കും.  സ്വന്തം ജീവിതത്തിന്റെ നിയന്ത്രണവും അവരിൽതന്നെയായിരിക്കും. മാത്രവുമല്ല അവർ തങ്ങളുടെ കഴിവു മാത്രമല്ല കഴിവുകേടുകളും മനസിലാക്കിയിട്ടുണ്ടാവും. ഇങ്ങനെയൊക്കെയാണെങ്കിലും ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് പലരും.  എങ്ങനെയാണ് ആത്മവിശ്വാസം...

കയ്യക്ഷരം എങ്ങനെയുണ്ട് ?

ലാപ്പ്‌ടോപ്പും ടാബും മൊബൈലും വന്നതിൽ പിന്നെ കൂടുതൽ എഴുത്തും ആ വഴിക്കായി എന്നത്  സത്യം തന്നെ. എങ്കിലും കയ്യക്ഷരത്തിന്റെ പ്രസക്തി ഇല്ലാതാവുന്നില്ലല്ലോ? എഴുതാതിരുന്നപ്പോൾ കയ്യക്ഷരം വികൃതമായിട്ടുണ്ടാവാം. പക്ഷേ ആദ്യം എഴുതിത്തുടങ്ങിയപ്പോൾ മുതൽ നമ്മുടെ...

എന്താണ് എന്റെ വില?

പൊതു ഇടങ്ങളിൽ നില്ക്കുമ്പോൾ, മറ്റുളളവരുമായി ഇടപെടുമ്പോൾ അപ്പോഴെല്ലാം അപകർഷത അനുഭവിക്കുന്നവർ ധാരാളം.  മറ്റുള്ളവരുടെ ജോലി, വസ്ത്രം, ശാരീരിക ക്ഷമത, സൗന്ദര്യം, സമ്പത്ത്.. ഇങ്ങനെ പലപല കാരണങ്ങൾ കൊണ്ടാണ് മറ്റൊരാൾക്ക് മുമ്പിൽ നില്ക്കുമ്പോൾ നമുക്ക്...

പക്വതയുള്ളവർ

യൗവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പംഅവിവേകമിതു കണ്ടാലറിവുള്ളവർപരിഹസിക്കും ചിലർ പഴിക്കുംവഴി പിഴയ്ക്കും തവ നിനയ്ക്കുമ്പോൾ -ഉണ്ണായിവാര്യർ (നളചരിതം) 'എന്തൊരു എടുത്തുച്ചാട്ടം, പക്വതയില്ലായ്മയുടെയാണ്' ചിലരെ നോക്കി  നാം ഇങ്ങനെ പറഞ്ഞിട്ടില്ലേ? അതുപോലെ ചിലരെ നോക്കി മറ്റുചില അഭിപ്രായപ്രകടനങ്ങളും നടത്താറുണ്ട്.'മിടുക്കൻ/മിടുക്കി...

ഞാൻ മുന്നോട്ട്…

സന്തോഷിക്കണോ, സ്വാധീനശേഷിയുണ്ടാകണോ, നല്ല തീരുമാനങ്ങളെടുക്കുന്ന വ്യക്തിയാകണോ, കാര്യക്ഷമതയുളള നേതാവാകണോ എല്ലാറ്റിനും ഒന്നേയുള്ളൂ മാർഗ്ഗം. സ്വയാവബോധമുള്ള വ്യക്തിയാവുക. ഒരു വ്യക്തിക്ക് വളരാനും  ഉയർച്ച  പ്രാപിക്കാനുമുള്ള ഏറ്റവും പ്ര ധാനപ്പെട്ട വഴിയാണത്. സ്വന്തം പ്രവൃത്തികളെയും ചിന്തകളെയും വൈകാരികതയെും...

സ്വപ്നത്തെക്കാൾ വലുത്

സ്വപ്നം പോലും ഇതുപോലെയാവില്ല. അല്ലെങ്കിൽ ഇത് സ്വപ്നത്തെക്കാൾ വലുതാണ്. ഒന്നുമല്ലാതിരുന്ന ഒരു അവസ്ഥയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അവസ്ഥയിലേക്ക് പെട്ടെന്നൊരു നിമിഷം കൊണ്ട് ഉയരുക. ഇന്നലെവരെ സകലരാലും അവഗണിക്കപ്പെടുകയും...

മന്ദാരം

 തീവ്രവും തീക്ഷ്ണവുമായ വികാരങ്ങളിലൊന്നാണ് പ്രണയം. ജീവിതത്തില്‍ എന്തിനോടെങ്കിലുമൊക്കെയുള്ള പ്രണയം ഉള്ളില്‍ കൊണ്ടുനടക്കാത്തവരായി ആരും തന്നെയുണ്ടെന്നും തോന്നുന്നില്ല. കാരണം പ്രണയം ഇല്ലാതെ ജീവിക്കാനാവില്ല. എന്നിട്ടും പ്രണയം എന്ന വാക്കിനെ സ്ത്രീപുരുഷ ബന്ധത്തോട് ചേര്‍ത്തുവച്ചുമാത്രമാണ് നാം...

തീരുമാനം

തീരുമാനമെടുക്കൽ ഒരു കലയാണ്. ഒരാൾ ഒരു തീരുമാനമെടുക്കുമ്പോൾ അതിന്റെ നന്മയും തിന്മയും അയാളുടെ പിന്നാലെ വരുന്നു. ജീവിതത്തെ മുഴുവൻ സമഗ്രമായി ബാധിക്കുന്ന ഒരു നിർണ്ണായക നിമിഷമാണ് തീരുമാനമെടുക്കൽ എന്ന് പറയുന്നത് അതുകൊണ്ടാണ്. അതായത് ഒരു...

എന്റെ ഉമ്മാന്റെ പേര്

രക്തബന്ധങ്ങളെക്കാള്‍ ശക്തവും തീവ്രവുമാണ് ഹൃദയബന്ധങ്ങള്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്തരം ചില ഹൃദയബന്ധങ്ങള്‍ കൂടെയുള്ളതുകൊണ്ടാവും അങ്ങനെയൊരു വിശ്വാസം ബലപ്പെട്ടിരിക്കുന്നതും.  പേരു കേള്‍ക്കുമ്പോള്‍ തന്നെ പുതുമ തോന്നിക്കുന്ന  എന്റെ ഉമ്മാന്റെ പേര് എന്ന സിനിമ...

സ്‌നേഹമേ വറ്റാത്ത സ്‌നേഹമേ..

കിണർ കുഴിക്കുന്നതുപോലെയാണ് സ്‌നേഹമെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഒരുപാടു കുഴിച്ചുചെല്ലുമ്പോൾ കാണുന്ന ഇത്തിരി നനവുപോലെയാണ് ആദ്യസ്‌നേഹം. വീണ്ടും താഴ്ത്തി ചെല്ലുമ്പോഴാണ് നനവ് ഉറവയായി മാറുന്നത്. പിന്നീട് അത് പ്രവാഹമാകുന്നു. കോരാനും കുടിക്കാനും നനയാനും മാത്രം സമൃദ്ധമാകുന്നു.