Books

നന്മയുടെ വെളിച്ചം 

ജീവിതത്തിന് ഊടും പാവും നൽകുന്ന അനേകം ചെറിയ കാര്യങ്ങളുണ്ട്. മനുഷ്യജീവിതത്തിന് സന്തോഷവും സമാധാനവും നല്കുന്നത് ഈ ചെറിയ കാര്യങ്ങൾ കൂടിയാണ്. നമ്മെ സ്പർശിച്ചുകടന്നുപോകുന്ന എല്ലാ അനുഭവങ്ങളിൽ നിന്നും നമുക്ക് ചിലതൊക്കെ പഠിക്കാനുണ്ട്. ചെറുതിൽ...

മണ്ണുടൽ

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ വ്യത്യസ്തമായ രണ്ടു ഭൂമികയിൽ നിന്ന്  നോക്കിക്കാണുന്ന നോവൽ. മണ്ണും വനവും കടലും വാനവും ചേർന്ന് ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളിലേക്ക് ധ്യാനപൂർവ്വം പ്രവേശിക്കാനുളള ക്ഷണം കൂടിയാണ് ഈ കൃതി നോവൽ, സിബി ജോൺ...

വാക്ക് കടയുമ്പോൾ

സാഹിത്യസംബന്ധമായ ചെറിയ കുറിപ്പുകൾ. വ്യത്യസ്തമായ വീക്ഷണകോണിൽ നമുക്ക് അറിവുള്ളതും അറിഞ്ഞുകൂടാത്തതുമായ എഴുത്തുകാരുടെയും പ്രതിഭാധനന്മാരുടെയും ജീവിതത്തിലൂടെയാണ് ഗ്രന്ഥകാരൻ നമ്മെ ഈ പുസ്തകത്തിലൂടെ കൊണ്ടുപോകുന്നത്. മലയാളത്തിലെ എഴുത്തുകാർ മുതൽ അന്യഭാഷാ എഴുത്തുകാർവരെ ഓരോരോ അവസരങ്ങളിലായി ഇതിലൂടെ...

ആദിമുതൽ എന്നേക്കും

കഥകളിയിൽ കഥ മുഴുവനറിയുന്നതും ആട്ടം മുഴുവൻ കാണുന്നതും ആട്ടവിളക്കാണ്. എല്ലാ നല്ല കഥകളിലും അദൃശ്യമായൊരു ആട്ടവിളക്കിന്റെ വെളിച്ചം വീഴുന്നുണ്ട്. അതു ജീവിതത്തിന്റെ പ്രകാശമാണ്. കണ്ടറിയുന്നതും കാണാതറിയുന്നതുമായ ജീവിതാനുഭവങ്ങളിൽ നിന്ന് കഥയെഴുത്തുകാരന് അനുവദിച്ചുകിട്ടുന്ന അസുലഭമായൊരു...

സ്നേഹത്തിന് ഒരു ആമുഖം

സ്നേഹം എന്നത് ഒരു പഴയ വാക്കാണ്. എന്നാൽ ഒരിക്കലും പുതുമ നശിക്കാത്തതും. സ്നേഹം എന്ന വാക്കിന്റെ അർത്ഥം നമുക്ക് വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. അത് അനുഭവിക്കാനും അറിയാനുമുള്ളതാണ്. സ്നേഹം മനസ്സിൽ...

നവോദയം

വിശുദ്ധ ബൈബിൾ ടിവി സീരിയലാക്കാൻ നവോദയ തീരുമാനിച്ചപ്പോൾ ക്രിസ്തുവിന്റെ വേഷം അഭിനയിക്കാനായി ആൽബം നിറയെ ക്രിസ്തുവേഷത്തിന്റെ ചിത്രങ്ങളുമായി അപ്പച്ചനെ സമീപിച്ച വി ഗാർഡ് സ്ഥാപനത്തിന്റെ ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെക്കുറിച്ച് അറിയാമോ? പൂർണിമ ജയറാം...

100 കബീർ കവിതകൾ

നമ്മുടെ കാലത്തിന് കാതലായ ചിലതെല്ലാം നഷ്ടമായിരിക്കുന്നു. ഭൗതികതയുടെ ആഘോഷത്തിമിർപ്പുകൾക്കിടയിൽ ആത്മാവാണ് നഷ്ടപ്പെടുന്നത്. എല്ലാ പ്രസ്ഥാനങ്ങളും വിപണിക്ക് കീഴടങ്ങിയിരിക്കുന്നു. ആത്മശൂന്യമായ യാത്രയായി മാറുമ്പോൾ ജീവിതം അശാന്തിപർവ്വമാകും. ഈ സന്ദർഭത്തിൽ ചില നീരുറവകൾ നമ്മെ...

വിശുദ്ധിയുടെ സങ്കീർത്തനങ്ങൾ

മനുഷ്യജീവിതത്തിന്റെ വ്യത്യസ്തതലങ്ങളെ സ്പർശിക്കുന്ന വിശുദ്ധവിചാരങ്ങളുടെ പ്രസന്നചിന്തകൾ. ഹൃദയനൈർമ്മല്യങ്ങൾക്കൊരു വാഴ്ത്താണ് ഈ കൃതി.  ഓരോ വായനക്കാരനെയും കുറെക്കൂടി നല്ലവനാക്കാനുള്ള പ്രചോദനം  ഇതിലെ വരികൾക്കുണ്ട് എന്നത് നിശ്ചയം.റവ. ബിൻസു ഫിലിപ്പ്പ്രസാധനം: സി. എസ്. എസ് ബുക്സ്വില...

തുറന്ന ആകാശങ്ങൾ

ഒരു കാലത്ത് ആകാശം തുറന്നുകിടക്കുകയായിരുന്നു. ഇന്ന് ആകാശം അടഞ്ഞടഞ്ഞുവരികയാണ്. ഓരോരുത്തരും പരമാവധി ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ജാതിയുടെ, മതത്തിന്റെ, വിശ്വാസത്തിന്റെ, ഭാഷയുടെ, വംശത്തിന്റെ വേലിക്കെട്ടുകൾ നമ്മെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്നു. അങ്ങനെ നമ്മുടെ ആകാശങ്ങൾ ചെറുതായിവരുന്നു. 'ഒടിച്ചുമടക്കിയ' ആകാശത്തിനു...

മുഹമ്മദ് അലി, ഒരു മുഷ്ടിയുദ്ധക്കാരന്റെ ജീവിതം

കറുത്തവന്റെ ഇതിഹാസമാണ് മുഹമ്മദ് അലി. കാഷ്യസ് ക്ലേ, മുഹമ്മദ് അലിയായി മാറുകയായിരുന്നു. ആഫ്രിക്കയിൽ നിന്ന് അമേരിക്കയിലേക്ക് കൊണ്ടുവന്ന കറുത്ത അടിമകളുടെ ദുരിതപൂർണ്ണമായ ജീവിതകഥകൾ കേട്ട കാഷ്യസ് എന്ന മുഹമ്മദ് അലി തന്റെ ജീവിതം...

യൂദാസിന്റെ സുവിശേഷം

'പറയാൻ ഒരു കഥയുണ്ടാകുന്നതിലല്ല കഥ, ആ കഥ പറയാൻ ജീവനുള്ള കഥാപാത്രങ്ങളെ കണ്ടു പിടിക്കുന്നതിലാണ്'. കെ.ആർ.മീരയുടെ തന്നെ വാക്കുകളാണിത്. ഒരു പക്ഷേ കെ.ആർ.മീരയുടെ എല്ലാ രചനയിലും സ്ഫുരിച്ചു നിൽക്കുന്ന, ഏറ്റവും വലിയ ഒരു...

വല്യച്ചൻ

മൺമറഞ്ഞുപോയ ഒരു വ്യക്തി വർത്തമാനകാലത്തിന്റെ ഒാർമ്മകളിലേക്ക് തിരികെ വന്നിരിക്കുന്ന അനുഭവം പകർന്നു നല്കുന്ന ജീവചരിത്രം. പുതിയ തലമുറയുടെ ഒാർമ്മയിൽ കടന്നുകൂടിയിട്ടില്ലാത്ത ഫാ. ജോൺ കിഴക്കൂടൻ എന്ന വ്യക്തിയുടെ സ്വഭാവസവിശേഷതകളും മതസാമൂഹ്യ...