Books

ജീവിതം കൊച്ചുകൊച്ചു സന്തോഷങ്ങൾ

ജാതിയുടെയും മതത്തിന്റെയും നിർദ്ദിഷ്ട കളങ്ങളിൽ ഒതുങ്ങിനില്ക്കുന്ന എഴുത്തുകാരനോ പ്രസംഗകനോ അല്ല ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾക്കും എഴുത്തുകൾക്കും ആരാധകർ ഏറെയാണ്. അച്ചന്റെ യുട്യൂബ് പ്രഭാഷണങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണ് അദ്ദേഹത്തിന്റെ...

ആസക്തികളുടെ ഉത്സവകാലം

കമ്പോളമാണ് ഇന്നത്തെ മൂല്യങ്ങളെ നിർണ്ണയിക്കുന്നത്. വിപണിയിൽ  വിലയില്ലാത്തതിന് ജീവിതത്തിലും മൂല്യമില്ല. അതുകൊണ്ടുതന്നെയാണ് എല്ലാവരും വിപണിയിൽ വിജയം നേടാനുള്ള ഓട്ടപ്പന്തയത്തിലാണ്. ആസക്തികൾക്ക് പിന്നാലെ കുതിച്ചുപായുന്ന കാലത്തെ വിമർശനാത്മകമായി നോക്കിക്കാണാൻ ശ്രമിക്കുന്ന പുസ്തകമാണ് എം തോമസ്...

വാക്ക് കടയുമ്പോൾ

സാഹിത്യസംബന്ധമായ ചെറിയ കുറിപ്പുകൾ. വ്യത്യസ്തമായ വീക്ഷണകോണിൽ നമുക്ക് അറിവുള്ളതും അറിഞ്ഞുകൂടാത്തതുമായ എഴുത്തുകാരുടെയും പ്രതിഭാധനന്മാരുടെയും ജീവിതത്തിലൂടെയാണ് ഗ്രന്ഥകാരൻ നമ്മെ ഈ പുസ്തകത്തിലൂടെ കൊണ്ടുപോകുന്നത്. മലയാളത്തിലെ എഴുത്തുകാർ മുതൽ അന്യഭാഷാ എഴുത്തുകാർവരെ ഓരോരോ അവസരങ്ങളിലായി ഇതിലൂടെ...

കാറ്റത്തൊരു കിളിക്കൂട്

നമ്മുക്കറിയാവുന്നവരും നമ്മൾതന്നെയുമാണോയെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ കൊണ്ട് ജീവിതം രചിച്ചിരിക്കുന്ന ഹൃദയസ്പർശിയായ നോവൽ വിനായക് നിർമ്മൽകോപ്പികൾക്ക്: ആത്മബുക്സ്,കോഴിക്കോട്, വില: 210

തുറന്ന ആകാശങ്ങൾ

ഒരു കാലത്ത് ആകാശം തുറന്നുകിടക്കുകയായിരുന്നു. ഇന്ന് ആകാശം അടഞ്ഞടഞ്ഞുവരികയാണ്. ഓരോരുത്തരും പരമാവധി ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ജാതിയുടെ, മതത്തിന്റെ, വിശ്വാസത്തിന്റെ, ഭാഷയുടെ, വംശത്തിന്റെ വേലിക്കെട്ടുകൾ നമ്മെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്നു. അങ്ങനെ നമ്മുടെ ആകാശങ്ങൾ ചെറുതായിവരുന്നു. 'ഒടിച്ചുമടക്കിയ' ആകാശത്തിനു...

സ്നേഹത്തിന് ഒരു ആമുഖം

സ്നേഹം എന്നത് ഒരു പഴയ വാക്കാണ്. എന്നാൽ ഒരിക്കലും പുതുമ നശിക്കാത്തതും. സ്നേഹം എന്ന വാക്കിന്റെ അർത്ഥം നമുക്ക് വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. അത് അനുഭവിക്കാനും അറിയാനുമുള്ളതാണ്. സ്നേഹം മനസ്സിൽ...

വിശുദ്ധിയുടെ സങ്കീർത്തനങ്ങൾ

മനുഷ്യജീവിതത്തിന്റെ വ്യത്യസ്തതലങ്ങളെ സ്പർശിക്കുന്ന വിശുദ്ധവിചാരങ്ങളുടെ പ്രസന്നചിന്തകൾ. ഹൃദയനൈർമ്മല്യങ്ങൾക്കൊരു വാഴ്ത്താണ് ഈ കൃതി.  ഓരോ വായനക്കാരനെയും കുറെക്കൂടി നല്ലവനാക്കാനുള്ള പ്രചോദനം  ഇതിലെ വരികൾക്കുണ്ട് എന്നത് നിശ്ചയം.റവ. ബിൻസു ഫിലിപ്പ്പ്രസാധനം: സി. എസ്. എസ് ബുക്സ്വില...

ഹരിതകവിതകളും ചിത്രങ്ങളും

സൈലന്റ് വാലി സമരകാലം മുതൽ ഹരിത കേരളത്തിന് വേണ്ടി  പരിശ്രമിച്ച കവയിത്രിയാണ് സുഗതകുമാരി. മലയാളികളുടെ പാരിസ്ഥികാവബോധം വളർത്തുന്നതിൽ സുഗതകുമാരിയുടെ ഇടപെടലുകൾ നിർണ്ണായകമാണ്. അവരുടെ ഹരിതകവികളുടെ സവിശേഷസമാഹാരമാണ് സഹ്യഹൃദയം. മരത്തിന് സ്തുതി മുതൽ കാട്...

ഉത്തമഗീതം

അപൂർവ്വസുന്ദരമായ പ്രണയനോവൽ. അഗ്‌നിജ്വാലകൾക്കു കെടുത്തിക്കളയാനോ മഹാപ്രളയങ്ങൾക്ക് മുക്കിക്കളയാനോ കഴിയുന്നതല്ല യഥാർത്ഥപ്രണയമെന്ന് അടിവരയിടുന്ന നോവൽ.വർത്തമാനകാലത്തെ പല സംഭവങ്ങളെയും സൂക്ഷ്മമായി അപഗ്രഥിക്കുകയും ചെയ്യുന്നുണ്ട്. നോവൽവിനായക് നിർമ്മൽ, വില: 120കോപ്പികൾക്ക്: ആത്മബുക്സ് കോഴിക്കോട്, ഫോൺ:9746077500

സൂര്യനെ അണിഞ്ഞ സ്ത്രീ

ഭർത്താവിനെ കൊലപെടുത്താൻ വാടകഗുണ്ടയ്ക്ക് പണം കൊടുത്തവൾ എന്ന് കല്ലെറിയപ്പെട്ട് കുടുംബക്കോടതിയിൽ നില്ക്കെ ജെസബെലിന് വെളിപ്പെട്ടത്… സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ എന്ന കെ. ആർ മീരയുടെ നോവലിലെ ആദ്യവാചകം ഇതാണ്. വായനക്കാരെ ആകാംക്ഷയിലേക്ക്...

സ്വതന്ത്ര ചിന്തയുടെ സുവിശേഷങ്ങൾ

സ്വതന്ത്രചിന്തയാണ് മനുഷ്യവംശത്തിന്റെ വളർച്ചയുടെ അടിസ്ഥാനശില. സ്വാതന്ത്ര്യമാണ് എല്ലാ സർഗ്ഗാത്മകതയുടെയും തായ് വേര്. ഈ വേരു മുറിഞ്ഞാൽ മനുഷ്യന്റെ അന്വേഷണങ്ങൾ നിലയ്ക്കും. മാനവികതയുടെ കൂമ്പടഞ്ഞുപോകും. മതത്തിന്റെ, രാഷ്ട്രീയത്തിന്റെ, പ്രത്യയശാസ്ത്രത്തിന്റെ അടിമകളായി ജീവിക്കുന്നവർ സ്വന്തം ജീവിതം...

അച്ഛനോർമ്മകൾ

സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ തന്റെ കാൽപ്പാടുകൾ അവശേഷിപ്പിച്ച് കടന്നുപോയ മനുഷ്യസ്നേഹികളെ അവരുടെ മക്കൾ ഓർത്തെടുക്കുന്ന പുസ്തകം. കൈതപ്രം, ശ്യാം,  പി.യുതോമസ്, ഡോ.ജോർജ് ഓണക്കൂർ തുടങ്ങിയവർ തങ്ങളുടെ അച്ഛനോർമ്മകൾ ഇതിൽ പങ്കുവയ്ക്കുന്നു. എഡിറ്റർ: സ്റ്റീഫൻ ഓണിശ്ശേരിൽകോപ്പികൾക്ക്: പുസ്തക...