തലച്ചോറിന് വിശ്രമം കൊടുക്കണേ

Share post:

ലോകം മുഴുവന്‍ ഇപ്പോള്‍ ഈ രോഗത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുന്നു. മറ്റൊന്നുമല്ല ഉത്കണ്ഠ എന്നതാണ് ആ രോഗം. ലോകം മുഴുവനുമുള്ള ആളുകള്‍ പ്രത്യേകിച്ച് യുവജനങ്ങള്‍ ഉത്കണ്ഠാ രോഗത്തിന് അടിമകളാണെന്നാണ് പുതിയ പഠനം. ഇതാവട്ടെ മുമ്പ് എന്നത്തെക്കാളും കൂടുതലുമായിരിക്കുന്നു. അതുകൊണ്ട് മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചിന്തയിലും അത് നിലനിര്‍ത്താനുള്ള ശ്രമങ്ങളിലുമാണ് ലോകം. സര്‍വ്വേയില്‍ പങ്കെടുത്ത 40 % ആളുകളും പറഞ്ഞത് ആരോഗ്യം, പണം, ശാരീരികസൗന്ദര്യം, പ്രായം, കരിയര്‍ തുടങ്ങിയ ഏതെങ്കിലും കാരണങ്ങള്‍ കൊണ്ട് ഉത്കണ്ഠാകുലരാണെന്നാണ്. ഉത്കണ്ഠ കള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ വ്യക്തികളുടെ ഏകാന്തതയും കാരണമാകുന്നുണ്ട്. പലരും സ്മാര്‍ട്ട് ഫോണ്‍ വഴി ഓണ്‍ലൈന്‍ ബന്ധങ്ങളാണ് വച്ചുപുലര്‍ത്തുന്നത്. ഇത് മറ്റുള്ളവരുമായി ബുദ്ധിപരമായ സമ്പര്‍ക്കം പുലര്‍ത്താന്‍ കാരണമാകുന്നുണ്ടെങ്കിലും ആത്യന്തികമായി വ്യക്തികളെ ഒറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് സ്മാര്‍ട്ട് ഫോണുകള്‍ക്കും ഓണ്‍ലൈന്‍ ബന്ധങ്ങള്‍ക്കും അവധി നല്കി തലച്ചോറിന് വിശ്രമിക്കാന്‍ സമയം നല്കണമെന്ന് മനശ്ശാസ്ത്രജ്ഞര്‍ ഓര്‍മപ്പെടുത്തുന്നു.

Related articles

‘ഫോൺബോഡി’യിലേക്ക് ജീവിതം നീങ്ങുകയാണോ?

കൈകളുടെ ബലം കുറയുന്നു. ഒരു സാധനം പോലും മുറുകെപിടിക്കാൻ കഴിയാത്തവിധത്തിൽ കൈകൾക്ക് ശക്തി കുറഞ്ഞതുപോലെ അനുഭവപ്പെടുന്നു. കാഴ്ച മങ്ങുന്നു. ഇതൊന്നും നിശ്ചിതപ്രായപരിധി കഴിഞ്ഞവരുടെ അവസ്ഥയെക്കുറിച്ചല്ല...

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...