ബേൺഔട്ട്  ആകാതിരിക്കാൻ

Share post:

ജോലിയിലെ സമ്മർദ്ദംമൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. ഇനി ആത്മഹത്യ ചെയ്യുന്നില്ലെങ്കിൽപോലും ജോലിയിലെ സമ്മർദ്ദം മൂലം മനസ്സ് മടുത്തിരിക്കുന്നവരും അസ്വസ്ഥത അനുഭവിക്കുന്നവരും ഏറെയുണ്ട്. ജോലി കാരണം മനസ്സും ശരീരവും പൂർണ്ണമായും ക്ഷീണിക്കുന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവർ. ബേൺ ഔട്ട് എന്ന് ഈ അവസ്ഥയെ വിളിക്കാം. ബേൺഔട്ട് ആകാതിരിക്കാൻ നാം കൂടുതൽ ശ്രദ്ധിക്കേണ്ടകാലമാണ് ഇതെന്ന് ഓരോ സംഭവങ്ങളും തെളിയിച്ചുകൊണ്ടിരിക്കുന്നു. ജോലിയും സമയവും കൃത്യമായ രീതിയിൽ ക്രമീകരിക്കാൻ കഴിഞ്ഞാൽ ബേൺ ഔട്ട് ആകാതെ ശ്രദ്ധിക്കാൻ കഴിയും. മാനസികസമ്മർദ്ദം ഇല്ലാതാക്കുകയും ചെയ്യാം.

ആഴ്ചയുടെ തുടക്കത്തിൽ വ്യക്തമായ പദ്ധതി തയ്യാറാക്കുകയാണ്  ആദ്യം വേണ്ടത്. തിങ്കളാഴ്ച മുതല്ക്കാണല്ലോ ജോലി ആരംഭിക്കുന്നത്. ഒരു ആഴ്ചയിൽ ചെയ്യേണ്ട ജോലികൾ എന്തൊക്കെയായിരിക്കണം എന്ന കാര്യത്തിൽ  നേരത്തെ തീരുമാനമെടുക്കുക. മുൻഗണന കൊടുക്കേണ്ട ജോലികൾക്ക് പ്രഥമപരിഗണന കൊടുക്കുക. ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ ഇന്നുതന്നെ ചെയ്യുക. നാളെത്തേക്ക് മാറ്റിവയ്ക്കാതിരിക്കുക. ചിലരുണ്ട് ആഴ്ചയിലെ ഭൂരിപക്ഷദിവസങ്ങളും പാഴാക്കിക്കളഞ്ഞതിനു ശേഷം അവസാനമാകുമ്പോഴേക്കും തിടുക്കത്തിലും പരവേശപ്പെട്ടും ജോലി ചെയ്തുതീർക്കാൻ ശ്രമിക്കും. ഫലപ്രദമായിജോലി ചെയ്യാൻ ഇവിടെ കഴിയുകയില്ല.
പ്രാധാന്യക്രമത്തോടെ ജോലി ചെയ്താൽ അനാവശ്യമായ സമ്മർദ്ദങ്ങളിൽ നിന്ന് ഒഴിഞ്ഞുനില്ക്കാം. ചിലരുണ്ട് ഏറെ ബുദ്ധിമുട്ടുള്ള ജോലികൾ പിന്നത്തേക്ക് നീക്കിവയ്ക്കും. ഏറെ പ്രധാനപ്പെട്ട ജോലികൾ കൂടുതൽ ഊർജ്ജമുള്ള സമയത്ത് ചെയ്യുകയാണ് വേണ്ടത്. ഉദാഹരണത്തിന് രാവിലെ പലർക്കും ഊർജം കൂടുതലായിരിക്കും. അതിനാൽ ശ്രദ്ധയും ചിന്തയും ആവശ്യമായ പ്രധാനജോലികൾ ആ സമയത്ത് ചെയ്യാൻ ശ്രമിക്കുക. ജോലികൾക്ക് ഇടവേളകൾ ആവശ്യമാണ്. തുടർച്ചയായി ജോലി ചെയ്യുന്നത് ക്ഷീണം കൂട്ടും. മനസ്സ് മടുപ്പിക്കും. അതുകൊണ്ട്  ഒന്നോ ഒന്നരയോ മണിക്കൂർ ജോലി ചെയ്തുകഴിയുമ്പോൾ വിശ്രമമെടുക്കുക. ഈ സമയം ഒരിക്കലും പാഴല്ല. കൂടുതൽ ശക്തിയോടും കരുത്തോടും കൂടി ജോലിചെയ്യാനുള്ള വഴിയൊരുക്കുകയാണ് ഇവിടെ ചെയ്യുന്നത്. 

മേലധികാരികളെയോ മറ്റുള്ളവരെയോ തൃപ്തിപ്പെടുത്താൻ  എല്ലാ ജോലികളും ഏറ്റെടുക്കേണ്ടകാര്യമില്ല. അധികജോലിഭാരം സ്വയം ഏറ്റെടുക്കാതിരിക്കുക. സമയവും ആരോഗ്യവും ഊർജ്ജവും സംരക്ഷിക്കാൻ ചില ജോലികളോട് വിനയപൂർവ്വം നോ പറയാനും പഠിക്കണം. സോഷ്യൽമീഡിയായുടെ അമിതമായ ഉപയോഗം മാനസികക്ഷീണം വർദ്ധിപ്പിക്കും. ഇ-മെയിൽ നോക്കുക, വാട്സാപ്പ് സന്ദേശം അയ്ക്കുക എന്നിവയെല്ലാം മാനസികക്ഷീണം കൂട്ടുന്നജോലികളാണ്. അതുകൊണ്ട് ഡിജിറ്റൽ ഇടവേളകൾ എടുക്കുക. 

ഓഫീസ് സമയം കഴിഞ്ഞാൽ കഴിയുന്നത്ര ജോലിചിന്തകൾ ഒഴിവാക്കുക. ഓഫീസിലെ കാര്യങ്ങൾ വീട്ടിലേക്ക് കൊണ്ടുവരാതിരിക്കുക. കുടുംബാംഗങ്ങളുമൊത്ത് സന്തോഷിക്കാൻ ആ അവസരവും സമയവും പ്രയോജനപ്പെടുത്തുക. ആഴ്ചയുടെ അവസാനം ജോലിയെയും പ്രവർത്തനങ്ങളെയും വിലയിരുത്തുക. എവിടെയാണ് പാളിച്ചകൾ സംഭവിച്ചത് എന്തുകൊണ്ടാണ് കൂടുതൽ നന്നായി ചെയ്യാൻ കഴിയാതെപോയത് എന്നിവയൊക്കെ അപഗ്രഥിക്കുക. നല്ല മാറ്റങ്ങളുണ്ടായെങ്കിൽ അഭിമാനിക്കുക. പാളിച്ചകൾ സംഭവിച്ചതായി കണ്ടെത്തിയാൽ തിരുത്താൻ ശ്രമിക്കുക. ജോലി ആവശ്യമാണ്. പക്ഷേ ആരോഗ്യവും സന്തോഷവും കളഞ്ഞുകൊണ്ടുള്ള ജോലികളെ സംബന്ധിച്ച് പുനഃവിചിന്തനം ആവശ്യമാണ്.

സമസ്യ

Related articles

വിശ്രമിക്കുന്നതിൽ കുറ്റബോധമോ?

 ജീവിതത്തിലെ തിരക്കിനിടയിൽ വിശ്രമിക്കുന്നത് ഒരു തെറ്റാണെന്ന് കരുതുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്.  വിശ്രമിക്കുന്നത് സമയം പാഴാക്കിയതായിട്ടാണ് അവരുടെ വിചാരം. പക്ഷേ വിശ്രമം അത്യാവശ്യമാണ്. ഇല്ലെങ്കിൽ എന്തു സംഭവിക്കുമെന്നോ? പുറമെ നിന്ന് നോക്കുമ്പോൾ...

വേണോ ഡിജിറ്റൽ ഡിറ്റോക്‌സ്…

ഒരു ദിവസം ഫോൺ ഇല്ലാതെ ജീവിക്കാൻ നോക്കിയിട്ടുണ്ടോ... സോഷ്യൽ മീഡിയയിൽ നിന്ന് ഏതാനും ദിവസങ്ങൾ മാറിനിന്നപ്പോൾ മനസ്സിൽ അസ്വസ്ഥത തോന്നിയിട്ടുണ്ടോ? ഇന്ന് ലോകത്തിലെ ഭൂരിപക്ഷം മനുഷ്യരുടെയും ഒരു ദിവസം...

‘ചിറകില്ലാതെ പറന്നവൾ’

ഒഡീഷയിൽ ദിവസവേതനക്കാരനായ ഒരു മേസ്തിരിയുടെ മകളായിട്ടായിരുന്നു പായലിന്റെ ജനനം. എട്ടുവയസുവരെ അവൾ സാധാരണക്കാരിയായ ഏതൊരു പെൺകുട്ടിയെയും പോലെയായിരുന്നു. ഓടിച്ചാടി നടന്നിരുന്നവൾ. പക്ഷേ എട്ടാമത്തെ വയസിൽ...

HUNGRY+ ANGRY = HANGRY

ചിലരൊക്കെ പറയാറുള്ള കാര്യമാണ് ഇത്. 'വിശന്നാ പിന്നെ എനിക്ക് കണ്ണുകാണില്ല' എന്നാണ് മറ്റുചിലർ പറയുന്നത്. വിശപ്പ് അവരെ അത്രത്തോളം അസ്വസ്ഥരാക്കുന്നുണ്ട് എന്നാണ് ഇതിനർത്ഥം. വിശപ്പും ദേഷ്യവും സകലജീവിവർഗത്തിനുമുള്ളതാണ്. പക്ഷേ വിശക്കുമ്പോൾ ദേഷ്യം കൂടി വരുന്നത് അത്രസാധാരണമല്ല.

മാതാപിതാക്കളുടെ ഫോൺ ഉപയോഗം കുട്ടികളെ ബാധിക്കുമ്പോൾ…

 മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടുള്ള ഒരുജീവിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. എല്ലാ കാര്യങ്ങളും മൊബൈൽ കേന്ദ്രീകൃതമാണ്. അതുകൊണ്ടുതന്നെ എല്ലാവരുടെയും കൈകളിൽ മൊബൈലുണ്ട്, പ്രായഭേദമെന്യേ. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾ മൊബൈൽ...

കുട്ടികളെ മനസ്സിലാക്കാൻ

'എനിക്ക് അവനെ മനസ്സിലാകുന്നതേയില്ല' കൗമാരക്കാരനായ ഒരു മകനെക്കുറിച്ച് അവന്റെ അച്ഛൻ നടത്തിയ പ്രതികരണമാണ് ഇത്. കൗമാരക്കാരിയായ മകൾ സുഹൃത്തിനൊപ്പം ജീവിക്കാനായി വീട്ടുകാരറിയാതെ ഇറങ്ങിപ്പോയ സമയം...

കുഞ്ഞുങ്ങളെ കൂടുതൽ പരിഗണിക്കൂ…

ജോലി ചെയ്യുന്ന അമ്മയുടെ അടുക്കലേക്ക് ചെന്ന് എന്നെ എടുക്കണം എന്ന് വാശിപിടിക്കുന്ന ഒരു കുഞ്ഞ്. ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്ന അച്ഛന്റെ  മടിയിലിരിക്കാൻ വഴക്കുകൂടുന്ന മറ്റൊരു...

ഗാസ് ലൈറ്റിംങ് എന്താണെന്നറിയാമോ?

ഗാസ്ലൈറ്റിംങ്  എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1944ൽ പുറത്തിറങ്ങിയ ഗാസ്ലൈറ്റ്  എന്ന സിനിമയിലാണ്. ആ ചിത്രത്തിൽ ഭാര്യയെ അവളുടെ യാഥാർത്ഥ്യബോധത്തിൽ നിന്ന് തെറ്റിച്ച്, അവളെ...