തിരികെ നടക്കുന്ന ഓർമകൾ

Share post:

തിരികെ എന്നാണ് ഈ പുസ്തകത്തിലെ ഒരു ലേഖനത്തിന്റെ പേര്. ഈ പുസ്തകത്തിന് ഒരു മറുപേര് ആലോചിക്കേണ്ടിവന്നാൽ തീർച്ചയായും കൊടുക്കാവുന്ന പേരും അതുതന്നെയായിരിക്കും. കാരണം ഓർമകളിലേക്കുള്ള തിരികെ നടത്തമാണ്  പുസ്തകത്തിലുടനീളം. അങ്ങനെയാണ്  ഓർമ്മകൾ ഇവിടെ ഉപ്പിലിട്ടതാകുന്നത്. ഓർമ്മകൾ ഇല്ലാത്തവരായി ആരുമുണ്ടാവില്ല.  പക്ഷേ എത്രത്തോളം ഓർമ്മകൾ ഉള്ളിൽ സൂക്ഷിക്കുന്നുണ്ട് എന്നതാണ് പ്രധാനം. ഉപ്പ് രുചിക്കുവേണ്ടി മാത്രമുള്ളതല്ല കേടാകാതെ സൂക്ഷിക്കുന്നതിനും വേണ്ടിയുള്ളവയാണ്.  ഓർമ്മകൾ കെട്ടുപോകാതെ സൂക്ഷിക്കണമെന്നതാണ് ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്ന ആശയം. ഉപ്പിലിട്ട ഓർമ്മകൾക്ക് മധുരമല്ല ചവർപ്പോടുകൂടിയ രുചിയാണെന്നതും മറന്നുപോകരുത്. അതുകൊണ്ടാണ് ഉപ്പിലിട്ട ഈ ഓർമ്മകളിലൂടെ കടന്നുപോകുമ്പോൾ ചിലപ്പോഴെങ്കിലും നമ്മുടെ ഹൃദയത്തിന് പരിക്കേല്ക്കുന്നതും നെടുവീർപ്പുകളുയരുന്നതും.  സെക്യൂരിറ്റിയും അപ്പനും കള്ളൻസാബുവും അന്നമ്മ ടീച്ചറും യാത്രയ്ക്കിടയിൽ പരിചയപ്പെട്ട റോയയുമൊക്കെ  മായാതെ നില്ക്കുന്നത്. ഉപ്പിലിട്ട ഓർമ്മകളിൽ തന്റെജീവിതപരിസരവും അവിടെയുള്ള സാധാരണക്കാരായ മനുഷ്യർ മുതൽ കണ്ട സിനിമകളും വായിച്ച പുസ്തകങ്ങളും വരെ കടന്നുവരുന്നു എന്നിടത്താണ്  ഓർമ്മകൾ ഉപ്പിലിട്ടതിന്റെ ചക്രവാളം വികസിക്കുന്നത് വൈയക്തികാനുഭവങ്ങൾക്കപ്പുറത്തേക്ക് ഈ പുസ്തകം ഉയരുന്നത് അങ്ങനെയാണ്. ചുരുക്കത്തിൽ ഹൃദ്യമായ ഒരു വായനാനുഭവം തന്നെയാണ്  ഇത് സമ്മാനിക്കുന്നത്.

 ‘ഓർമ്മകൾ’ അവസാനിക്കരുതേ എന്നാണ് പ്രാർത്ഥന. ഓർമ്മകൾ ഇല്ലാതായാൽ ഞാൻ ഇല്ലാതാകും. എന്നെ ഞാനാക്കുന്നത് ഓർമ്മകളാണ്. ഓർമ്മകൾ ഇല്ലെങ്കിൽ ഒരുപക്ഷേ എനിക്കൊരു സന്തോഷമുള്ള ജീവിതം ഉണ്ടോ എന്നു സംശയമാണ്. ഒന്നു കണ്ണടച്ചാൽ എന്തുമാത്രം ഓർമ്മകളാണ്. അതിൽ സങ്കടങ്ങളും സന്തോഷങ്ങളും ഉണ്ട്. പക്ഷേ ‘ഓർമ്മകൾ അങ്ങനെ തന്നെ നില്ക്കുന്നത് നല്ലതാണ്’ എന്ന ഗ്രന്ഥകാരന്റെ  വാക്കുകൾ തന്നെയായിരിക്കും  പുസ്തകം വായിച്ചവസാനിപ്പിക്കുമ്പോൾ വായനക്കാരന്റെ മനസ്സിലുണ്ടാകുന്ന വിചാരവും.

ഓർമ്മകൾ ഉപ്പിലിട്ടത്
ബിബിൻ ഏഴുപ്ലാക്കൽ
പ്രവദ ബുക്സ്,  വില: 170
കോപ്പികൾക്ക്: 9400294893

സമസ്യ

Related articles

വിധവകളുടെ ജീവിതത്തിന്റെ അകംപുറങ്ങൾ പഠനവിധേയമാക്കുന്ന പുസ്തകം

സമൂഹം പണ്ടുമുതലേ അവഗണിച്ചുകളഞ്ഞിരിക്കുന്ന ഒരു ഗ്രൂപ്പാണ് വിധവകളുടേത്.  അവരെ അപശകുനമായികണ്ട് സമൂഹത്തിന്റെ പൊതുധാരയിൽ നിന്ന് ആട്ടിയോടിക്കുകയും മാറ്റിനിർത്തുകയും ചെയ്യുന്ന രീതി  ഇന്നും ഇന്നലെയും തുടങ്ങിയതല്ല....

എനിക്ക്  നിന്നോടൊരു  കാര്യം പറയാനുണ്ട്

എനിക്ക്  നിന്നോടൊരു  കാര്യം പറയാനുണ്ട്വിനായക് നിർമ്മൽ ആരോടൊക്കെയോ പറയാൻ എപ്പോഴെങ്കിലും തോന്നിയിട്ടുള്ള ചില കാര്യങ്ങൾ കുറിച്ചുവച്ച പുസ്തകം. എപ്പോഴൊക്കെയോ നമ്മുടെ ഉള്ളിലുമുണ്ടെന്ന് തിരിച്ചറിഞ്ഞ വിചാരങ്ങൾ രേഖപ്പെടുത്തിയ...

തണലായ്

തിരികെ വിളിക്കേണ്ട ശബ്ദങ്ങൾ തീരെ ലോലമാകുന്നതിന് മുമ്പ് മടങ്ങിയെത്താനുളള ക്ഷണം മുഴങ്ങുന്ന പുസ്തകം. സിസ്റ്റർ മരിയറ്റ് എഫ്സിസികോപ്പികൾക്ക്: കാർമ്മൽ ഇന്റർനാഷനൽ പബ്ലിഷിങ് ഹൗസ്,തിരുവനന്തപുരം, വില: 100

കാറ്റത്തൊരു കിളിക്കൂട്

നമ്മുക്കറിയാവുന്നവരും നമ്മൾതന്നെയുമാണോയെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ കൊണ്ട് ജീവിതം രചിച്ചിരിക്കുന്ന ഹൃദയസ്പർശിയായ നോവൽ വിനായക് നിർമ്മൽകോപ്പികൾക്ക്: ആത്മബുക്സ്,കോഴിക്കോട്, വില: 210

നിഴൽ

സ്‌കൂൾ ജീവിതവുമായി ബന്ധപ്പെട്ട് കാണുന്ന സാധാരണ വസ്തുക്കളും ചുററുപാടുകളും മനസ്സിലുണർത്തിയ ദാർശനിക ചിന്തകൾ പങ്കുവയ്ക്കുന്ന പുസ്തകം. ഡോ. സി പ്രിൻസി ഫിലിപ്പ് കോപ്പികൾക്ക്: കാർമ്മൽ ഇന്റർനാഷനൽ പബ്ലിഷിങ്...

അച്ഛനോർമ്മകൾ

സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ തന്റെ കാൽപ്പാടുകൾ അവശേഷിപ്പിച്ച് കടന്നുപോയ മനുഷ്യസ്നേഹികളെ അവരുടെ മക്കൾ ഓർത്തെടുക്കുന്ന പുസ്തകം. കൈതപ്രം, ശ്യാം,  പി.യുതോമസ്, ഡോ.ജോർജ് ഓണക്കൂർ തുടങ്ങിയവർ തങ്ങളുടെ...

ഉത്തമഗീതം

അപൂർവ്വസുന്ദരമായ പ്രണയനോവൽ. അഗ്‌നിജ്വാലകൾക്കു കെടുത്തിക്കളയാനോ മഹാപ്രളയങ്ങൾക്ക് മുക്കിക്കളയാനോ കഴിയുന്നതല്ല യഥാർത്ഥപ്രണയമെന്ന് അടിവരയിടുന്ന നോവൽ.വർത്തമാനകാലത്തെ പല സംഭവങ്ങളെയും സൂക്ഷ്മമായി അപഗ്രഥിക്കുകയും ചെയ്യുന്നുണ്ട്. നോവൽവിനായക് നിർമ്മൽ, വില: 120കോപ്പികൾക്ക്:...

മണ്ണുടൽ

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ വ്യത്യസ്തമായ രണ്ടു ഭൂമികയിൽ നിന്ന്  നോക്കിക്കാണുന്ന നോവൽ. മണ്ണും വനവും കടലും വാനവും ചേർന്ന് ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളിലേക്ക് ധ്യാനപൂർവ്വം...