സ്‌നേഹം തിരിച്ചറിയുക

Date:

സ്നേഹം  ചിലപ്പോഴെങ്കിലും ഒരു അനുഭവത്തെക്കാൾ ബോധ്യമാണ്.  ബോധ്യമുണ്ടാവുമ്പോഴാണ് സ്നേഹം അനുഭവമായി മാറുന്നത്. നീയെന്നെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് ബോധ്യമാവുമ്പോഴാണ് നിന്നെക്കുറിച്ചോർമ്മിക്കുമ്പോൾ എനിക്ക് സമാധാനവും ശാന്തതയും അനുഭവിക്കാൻ കഴിയുന്നത്.  എന്നെ സ്നേഹിക്കാൻ നീയുണ്ടല്ലോയെന്നും നിനക്ക് സ്നേഹിക്കാൻ ഞാനുണ്ടല്ലോയെന്നുമുള്ള സ്നേഹത്തിന്റെ തിരിച്ചറിവുണ്ടാകുന്നത്.

 നിന്റെ സ്നേഹത്തെക്കുറിച്ച് എനിക്ക് വേണ്ടത്ര അറിവോ ബോധ്യമോ ഇല്ലാത്തതുകൊണ്ടാണ്  ഞാനെപ്പോഴും നിന്റെ സ്നേഹത്തെക്കുറിച്ച് പരാതിപറയുന്നത്.. നിന്റെ  സ്നേഹത്തിൽ സംതൃപ്തി കണ്ടെത്താൻ കഴിയാത്തവിധത്തിൽ ഞാൻ അസ്വസ്ഥനാകുന്നത്. സ്നേഹം തിരിച്ചറിയാൻ നീയൊരിക്കലും എന്റെ അടുത്തുണ്ടായിരിക്കണമെന്നു പോലുമില്ല. തമ്മിൽ കാണണമെന്നോ കേൾക്കണമെന്നോ പോലുമില്ല. ഏതോ ഒരു ദേശത്ത് രണ്ട് മതിലുകൾക്കപ്പുറത്തായിരിക്കുമ്പോഴും സ്നേഹിക്കാൻ കഴിയുന്നവിധത്തിൽ ഹൃദയങ്ങൾക്ക് തമ്മിൽ അടുപ്പമുണ്ടാക്കാൻ കഴിയുന്നത് സ്നേഹത്തെക്കുറിച്ചുള്ള പരസ്പരതിരിച്ചറിവുകളിൽ നിന്നാണ്. അതെ
സ്നേഹത്തെ തിരിച്ചറിയുക എന്നതാണ് പ്രധാനം.  ചിലർക്ക് താൻ സ്നേഹിക്കുന്നവർ എപ്പോഴും ഒപ്പമുണ്ടായിരിക്കണം, എപ്പോഴും ഫോൺ ചെയ്യണം, സമ്മാനങ്ങൾ നല്കണം. ഇഷ്ടമുള്ളതുപോലെ പെരുമാറണം. അപ്പോൾ മാത്രമേ  അവർക്ക്  അങ്ങനെയൊരു സ്നേഹമുണ്ടെന്ന് തന്നെ വിശ്വാസമാവുകയുള്ളൂ. അത് തെറ്റാണെന്നോ ശരിയാണെന്നോ വിധിയെഴുതാനാവില്ല. കാരണം ഓരോരുത്തരുടെയും സ്നേഹത്തിന്റെ രീതികൾ  വ്യത്യസ്തമാണ്. സ്നേഹം പ്രകടിപ്പിക്കുന്ന  രീതികളും വ്യത്യസ്തമാണ്. നിന്റെ പൊട്ടിത്തെറിക്കലുകളും പരാതിപ്പറച്ചിലും പരിഭവങ്ങളും സ്നേഹം തന്നെയായിരുന്നുവെന്ന് ജീവിതത്തിന്റെ അവസാനവിനാഴികയിൽ സോക്രട്ടീസ് ഭാര്യയെ ആശ്വസിപ്പിക്കുന്നുണ്ടല്ലോ. അരികിലാണെങ്കിലും അകലെയാണെങ്കിലും  സ്നേഹത്തെ അറിയുക.  പരിഭവങ്ങളിലും പരാതികളിലും സ്നേഹത്തെ തിരിച്ചറിയുക. മഞ്ഞിലും മഴയിലും തൂണിലും തുരുമ്പിലും  നിറഞ്ഞിരിക്കുന്ന ദൈവാനുഭവത്തെ തിരിച്ചറിയുന്നതുപോലെ സ്നേഹത്തെയും തിരിച്ചറിയുക.

 സ്നേഹമുളള അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്  നമുക്ക് ചെയ്യാൻ കഴിയുന്നത്.  വീട്ടിലായാലും തൊഴിലിടങ്ങളിലായായും. സ്നേഹത്താൽ കണക്റ്റഡാകേണ്ടവരാണ് മനുഷ്യർ. സനേഹത്തിന്റെ അഭാവം മനുഷ്യരെ ഡിസ്‌കണക്ടാഡാക്കും. ഇന്ന് നമ്മുക്കിടയിലെ ബന്ധങ്ങൾ വളരാത്തത് അല്ലെങ്കിൽ വളർന്ന ബന്ധം പോലും മുരടിച്ചുപോകുന്നതിന് കാരണം നമ്മുക്കിടയിലെ സ്നേഹത്തിന്റെ കണക്ഷനുകൾ വിച്ഛേദിക്കപ്പെട്ടുകിടക്കുന്നതാണ്.

More like this
Related

സ്‌നേഹിക്കപ്പെടണം എന്നുണ്ടെങ്കിൽ…

സ്‌നേഹിക്കപ്പെടാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. പക്ഷേ സ്നേഹിക്കപ്പെടാൻ എന്താണ് വേണ്ടതെന്ന് ചോദിച്ചാൽ പലർക്കും...

ചെലവില്ലാതെ ഇങ്ങനെ സ്‌നേഹിക്കാം

സമ്മാനങ്ങൾ നല്കി സ്നേഹംപ്രകടിപ്പിക്കുന്നതാണ് ചിലരുടെ രീതി. ജന്മദിനങ്ങൾ, വിവാഹവാർഷികങ്ങൾ അങ്ങനെ പല...

ചുംബനത്തിന്റെ നാനാർത്ഥങ്ങൾ

ജീവിതത്തിൽ എപ്പോഴെങ്കിലും ചുംബനം കിട്ടാത്തവരുണ്ടോ? നീയെന്നെ ചുംബിച്ചിരുന്നുവെങ്കിൽ എന്ന് ഒരിക്കലെങ്കിലും ആരെക്കുറിച്ചെങ്കിലും ആഗ്രഹിക്കാത്തവരുണ്ടോ?

നിന്നെ എനിക്കെന്തിഷ്ടം!

നിന്നെ എനിക്കെന്ത് ഇഷ്ടമാണെന്നറിയാമോ? അതുകൊണ്ടാണ് കാരണം കണ്ടെത്തിയും ഞാൻ നിന്റെ അടുത്തുവരാൻ...

സ്‌നേഹത്തിന്റെ ഭാഷ

സ്നേഹത്തിന് ഭാഷയുണ്ടോ? തീർച്ചയായും. ഈ ഭാഷ മനസ്സിലാക്കാതെ പോകുന്നതുകൊണ്ടും തിരിച്ചറിയപ്പെടാതെ പോകുന്നതുകൊണ്ടുമാണ്...

നിങ്ങൾ പ്രണയത്തിലാണോ?

മറ്റുള്ളവർ തമ്മിലുള്ള സംസാരമോ നോട്ടമോ കേൾ്ക്കുകയും കാണുകയും ചെയ്യുമ്പോൾ അവർക്കിടയിൽ പ്രണയമുണ്ടെന്ന്...

സ്‌നേഹം സ്‌നേഹമാകുന്നത്…

സ്നേഹമുണ്ടെന്ന് പറയാൻ എളുപ്പമാണ്.സ്നേഹമുണ്ടെന്ന് തെളിയിച്ചുകാണിക്കാനാണ് പാട്. സ്നേഹത്തിന്റെ പേരിൽ വെല്ലുവിളിക്കുമ്പോൾ പതറിപ്പോകുകയും...

ഇങ്ങനെയും സ്‌നേഹിക്കാം…

സ്‌നേഹിക്കുമ്പോഴും സ്‌നേഹിക്കപ്പെടുമ്പോഴും സ്‌നേഹത്തെക്കുറിച്ചു പല അബദ്ധധാരണകളും കൊണ്ടുനടക്കുന്നവരാണ് നമ്മൾ. സ്‌നേഹം ഇങ്ങനെയായിരിക്കണം...