മികവുറ്റതാക്കാം സംഭാഷണം

Date:

സംഭാഷണം വലിയൊരു കലയാണ്. അതുകൊണ്ടാണ് ഒരേ സമയം അത് ചിലരെ  ചിലരിലേക്ക് ആകർഷിക്കുന്നതും മറ്റ് ചിലരെ അകറ്റിക്കൊണ്ടുപോകുന്നതും. ചിലരുമായി സംസാരിച്ചിരുന്നാൽ സമയം പോകുന്നതേ അറിയാറില്ല. ചിലർ  സംസാരിച്ചുതുടങ്ങുമ്പോൾ ഓടിപ്പോയാൽ മതിയെന്നാവും. വ്യക്തിപരമായ ചില പ്രത്യേകതകളോ ഇഷ്ടാനിഷ്ടങ്ങളോ ഇവിടെ ബാധകമാകാറുണ്ടെങ്കിലും നല്ലതുപോലെ സംസാരിക്കാൻ, നമ്മുടെ സംഭാഷണം മറ്റൊരാൾക്ക് ഹൃദ്യമായ അനുഭവമാകാൻ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.   അവ മനസ്സിലാക്കി ഉചിതമായ രീതിയിൽസംസാരിക്കുമ്പോൾ ബന്ധ്ങ്ങൾ മെച്ചപ്പെടും. നാം ആർക്കൊക്കെയോ പ്രിയപ്പെട്ടവരുമാകും.


 ഒരാൾ നിങ്ങളോട് വളരെ താല്പര്യപൂർവ്വം സംസാരിച്ചുകൊണ്ടിരിക്കുകയാണ് എന്നിരിക്കട്ടെ, പക്ഷേ നിങ്ങളാവട്ടെ അയാളെ ശ്രദ്ധിക്കാതെ അവിടെയും ഇവിടെയും നോക്കിയിരിക്കുകയാണെങ്കിലോ… നിലത്തേക്കോ മറ്റേതെങ്കിലും കാഴ്ചകളിലേക്കോ നോട്ടം തിരിക്കുകയാണെങ്കിലോ… ഇനി അതുമല്ലെങ്കിൽ മൊബൈലിൽ ശ്രദ്ധിക്കുകയാണെങ്കിലോ… തീർച്ചയായും അയാളെ അവഗണിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇതൊരിക്കലും പാടില്ല. സംസാരിക്കുന്ന വ്യക്തിയെ ശ്രദ്ധയോടെ കേൾക്കുക. മറ്റുള്ളവരുടെ മുഖത്തുനോക്കി സംസാരിക്കാൻ മടിയുള്ളവരായി ചിലരുണ്ട്. ഇതും ശരിയായ സംഭാഷണ രീതിയല്ല. സാധിക്കുമെങ്കിൽ മുഖത്തുനോക്കി, കണ്ണിൽ നോക്കി സംസാരിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ നാസികയുടെ ചുവടെയെങ്കിലും നോക്കി സംസാരിക്കുക.


പറയുന്ന കാര്യങ്ങളിൽ ആത്മാർത്ഥതയും സ്നേഹമുണ്ടെന്ന് കേൾക്കുന്ന ആൾക്ക് തോന്നണം. എങ്കിൽ മാത്രമേ ആ സംഭാഷണം നല്ലൊരു ബന്ധത്തിലേക്ക് വളരുകയുള്ളൂ.


 ഒരാൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അയാളെ പൂർത്തിയാക്കാൻ അനുവദിക്കാതെ ഇടയ്ക്ക് കയറി സംസാരിക്കുന്നത് അപമര്യാദയാണ്. അയാൾ പറഞ്ഞത് പൂർത്തിയാക്കട്ടെ. അതിന് ശേഷം നിങ്ങൾക്ക് സംസാരിക്കാമല്ലോ. അതുപോലെ രണ്ടോ മൂന്നോ പേർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മുഖവുര കൂടാതെ ഇടയിൽ പ്രവേശിക്കരുത്. ഒരു എക്സ്‌ക്യൂസ് മീ പറഞ്ഞ് ആ സംഭാഷണത്തിലേക്ക് ഇടപെടുക. അല്ലെങ്കിൽ നിങ്ങൾക്ക് പറയാനുളളത് അവതരിപ്പിക്കുക.


ചിലരുണ്ട് സംസാരിക്കാൻ മാത്രമേ അവർക്ക് താല്പര്യം കാണൂ. കേൾക്കുന്നതിൽ അസഹിഷ്ണുതയുള്ളവർ. പണ്ടുകാലങ്ങളിൽ അത്തരക്കാരെ റേഡിയോ എന്നാണ് വിളിച്ചിരുന്നത്. കാരണം അവിടെ കൊടുക്കൽ വാങ്ങലുകളോ ഇടപെടലുകളോ ഇല്ല. ഓൺ ചെയ്തുവച്ചാൽ തുടർച്ചയായി സംസാരിച്ചുകൊണ്ടേയിരിക്കും. അത്തരക്കാരുമായി ഇന്നത്തെകാലത്ത് ഒരു സൗഹൃദം ആരെങ്കിലും സ്ഥാപിക്കുമെന്ന് വിചാരിക്കാൻ വയ്യ. അതുപോലെ അവനവരെക്കുറിച്ച് മാത്രം സംസാരിക്കുന്നവരുണ്ട്. അവയാകട്ടെ ആത്മപ്രശംസയിൽ ചാലിച്ചവയുമായിരിക്കും. അത്തരം സംഭാഷണങ്ങളും ആരോഗ്യപരമല്ല.  കേൾക്കുന്നതിൽ മാത്രമല്ല പറയുന്നതിലും തല്പരരാണ് വ്യക്തികൾ.


സംഭാഷണം കൃത്യവും വ്യക്തവുമായിരിക്കണം. അവ്യക്തത തോന്നിക്കുന്ന ഭാഗങ്ങളുണ്ടെങ്കിൽ അവിടെ വിശദീകരണം ചോദിക്കേണ്ടതുണ്ട്. അതിന് പകരം ഞാൻ ഇന്നതുപോലെ വിചാരിച്ചു എന്ന മട്ടിൽ കരുതുന്നത് പിന്നീട് പല തെറ്റിദ്ധാരണകൾക്കും വഴിതെളിക്കും. രണ്ടുപേർ തമ്മിലുളള സംഭാഷണത്തിൽ പല വിവാദവിഷയങ്ങളും കടന്നുവന്നേക്കാം. രണ്ടു പേർക്കും പൊതുഅഭിപ്രായമായിരിക്കണമെന്നില്ല ആ വിഷയത്തെക്കുറിച്ച് ചിലപ്പോൾ ഉണ്ടായിരിക്കുക. അങ്ങനെയുള്ള സാഹചര്യത്തിൽ വാദപ്രതിവാദത്തിനോ സ്വന്തം അഭിപ്രായം മറ്റേ വ്യക്തിയിൽ അടിച്ചേല്പിക്കാനോ ശ്രമിക്കരുത്. എനിക്ക് എന്റെ അഭിപ്രായത്തിൽ ഉറച്ചുനില്ക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നതുപോലെ ആ വ്യക്തിക്ക് അയാളുടെ അഭിപ്രായത്തിലും ഉറച്ചുനില്ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വ്യക്തിപരമായ ആ വിയോജിപ്പിനെ അംഗീകരിക്കുന്നതിലൂടെ മാത്രമേ പ്രതിപക്ഷ ബഹുമാനത്തോടെ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ കഴിയൂ. ആരും നിങ്ങളോട് സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നോ നിങ്ങളോട് സംസാരിക്കാൻ ആർക്കും താല്പര്യമില്ലെന്നോ കരുതേണ്ടതില്ല. നിങ്ങളെ ഇഷ്ടപ്പെടുന്നവർ തീർച്ചയായുമുണ്ട്. അത്തരക്കാരെ കണ്ടെത്തുക എന്നതാണ് പ്രധാനം.


സംസാരിക്കുന്ന വിഷയസ്വീകരണത്തിലും ശ്രദ്ധ കൊടുക്കണം. അപവാദം, അശ്ലീലം, അസത്യം എന്നിവ സംഭാഷണത്തിൽ ഒഴിവാക്കേണ്ടവ തന്നെ.


സമയം മറ്റെന്തിനെക്കാളും വിലപിടിപ്പുള്ളതാണ്. ഒരാളുമായി സംസാരിച്ചുകഴിയുമ്പോൾ സമയം കളഞ്ഞു എന്ന് മനസ്താപമുണ്ടാക്കാതെ സംസാരിക്കുകയാണ് സംഭാഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

More like this
Related

നീ നിന്നെ ബഹുമാനിക്കുക

ബഹുമാനം മറ്റുള്ളവർക്കു കൊടുക്കേണ്ടതുമാത്രമല്ല അവരവരോടു തന്നെ കാണിക്കേണ്ടതുകൂടിയാണ്. നമ്മുടെ ധാരണ നാം...

അന്തർമുഖനായിരിക്കുക എന്നത് കുറ്റമാണോ?

'ഓ അവനൊരു അന്തർമുഖനാണ്...' ചിലരെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായം അങ്ങനെയാണ്. ആ പ്രതികരണത്തിൽ...

തനിച്ചായിരിക്കുന്നത് ആസ്വദിക്കൂ

കൂട്ടില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്തവരും മനസ്സില്ലാത്തവരും നമുക്കിടയിൽ ധാരാളമുണ്ട്.  ഒരു സിനിമകാണാനോ...

സംസാരം വ്യക്തമാക്കുന്ന നയങ്ങൾ

മറ്റുള്ളവരുമായുള്ള സംഭാഷണത്തിലും ഇടപെടലുകളിലും നമ്മൾ പുലർത്തുന്ന ശാരീരികനില വ്യക്തിത്വത്തിന്റെ അനാവരണംകൂടിയാണ്. വ്യക്തികൾ...

സെൽഫ് കെയർ അത്യാവശ്യമാണോ?

അവനവനെ പരിഗണിക്കുക, അവനവന്റെ സന്തോഷം കണ്ടെത്തുക എന്നിങ്ങനെയാണ്  പുതിയകാലത്തിന്റെ ചില മുദ്രാവാക്യങ്ങൾ....

മൂല്യമുണ്ടോ നേതാവേ തീരുമാനമെടുക്കാൻ

മനുഷ്യന്റെ പ്രവൃത്തികളെയും ചിന്തകളെയും തീരുമാനങ്ങളെയും നിയന്ത്രിക്കുന്നത അയാളിലുള്ള മൂല്യബോധമാണ്. എല്ലാ മനുഷ്യർക്കും...

മൂളലും പാട്ടും: ഇക്കാര്യം അറിയാമോ?

ചിലർ ഒറ്റയ്ക്ക് നടന്നുപോകുമ്പോഴോ ഒറ്റയ്ക്കിരിക്കുമ്പോഴോ  അവരവർക്ക് മാത്രം കേൾക്കാൻ പറ്റുന്ന വിധത്തിൽ...

പക്വതയുള്ളവർ

യൗവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പംഅവിവേകമിതു കണ്ടാലറിവുള്ളവർപരിഹസിക്കും ചിലർ പഴിക്കുംവഴി പിഴയ്ക്കും തവ നിനയ്ക്കുമ്പോൾ...

സ്‌ട്രോങ് ആണോ?

ചില അപ്രതീക്ഷിത സംഭവങ്ങൾക്കു മുമ്പിൽ കുലുങ്ങാതെ നില്ക്കുന്ന ചില മനുഷ്യരെ കണ്ടിട്ടില്ലേ?...

പരാതിക്കും വേണം പരിധി

പരാതികൾ പറയേണ്ടതാണ്, പല കാര്യങ്ങളെക്കുറിച്ചും പരാതിപറയാൻ നമുക്ക് അവകാശവുമുണ്ട്. എന്നാൽ പരാതിപറച്ചിലിനും...

മറ്റുള്ളവർ കൂടുതൽ ബഹുമാനിക്കണോ?

മറ്റുള്ളവരുടെ പരിഗണനയും ബഹുമാനവും സ്നേഹാദരവുകളും ഏറ്റുവാങ്ങാനാണ് എല്ലാവരും കാത്തുനില്ക്കുന്നത്. പക്ഷേ എപ്പോഴും...

മറ്റുള്ളവരുടെ ഇഷ്ടം കുറയുന്നുണ്ടോ?

മറ്റുളളവർ നമ്മെ പഴയതുപോലെ സ്നേഹിക്കുന്നുണ്ടെന്ന അബദ്ധധാരണ ഉള്ളിൽസൂക്ഷിക്കുന്നവരായിരിക്കും  ചിലരെങ്കിലും. എന്നാൽ ഒരു കാര്യം...