സ്നേഹത്തിന്റെ ഭാഷ

Date:

സ്നേഹമില്ലാത്തതല്ല സ്നേഹത്തിന്റെ ഭാഷ വശമില്ലാത്തതാണ് പല ബന്ധങ്ങളും ദുർബലമാകുന്നതിനും കൃത്യമായി ഫലം തരാത്തതിനും കാരണം. എന്താണ്  സ്നേഹത്തിന്റെ ഭാഷ?  എപ്പോഴെങ്കിലും അതേക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?  
‘ദ ഫൈവ് ലവ് ലാംഗ്വേജ്സ്: ഹൗ റ്റു എക്സ്പ്രസ് ഹർട്ട്ഫെൽറ്റ് കമ്മിറ്റ്മെന്റ് റ്റു യുവർ മേറ്റ്’ എന്ന കൃതിയുടെ കർത്താവായ ഗാരി ചാപ്പ്മാൻ പറയുന്നത് അത്  പ്രധാനമായും അഞ്ച് തരത്തിലുണ്ട് എന്നാണ്. അതിൽ പറയുന്ന കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.

വാക്കുകൾ

വാക്കുകളാണ് സ്നേഹത്തിന്റെ ഭാഷയിലെ പ്രധാന ഘടകം. നാം പറയുന്ന, പ്രയോഗിക്കുന്ന,സംസാരിക്കുന്ന വാക്കുകൾക്ക് വലിയ ശക്തിയുണ്ട്. ഒരു പക്ഷേ നാം പറയുന്ന വാക്കുകൾ ഒരാളെ തളർത്തിക്കളഞ്ഞേക്കാം, അതേ സമയം ജീവൻ പകർന്നുകൊടുക്കുകയും ചെയ്തേക്കാം. അതുകൊണ്ട് ബന്ധങ്ങളിൽ വാക്കുകൾ സ്വർണ്ണം പോലെ തൂക്കി പ്രയോഗിക്കുക.
ജീവിതപങ്കാളിയോ സുഹൃത്തോ അയൽക്കാരോ ആരുമായിരുന്നുകൊള്ളട്ടെ അവരോട് സംസാരിക്കുന്ന വാക്കുകൾ മൃദുവും പ്രോത്സാഹനജനകവും സ്നേഹപൂർവ്വവുമായിരിക്കട്ടെ.

പ്രവൃത്തികൾ

സ്നേഹം വാക്കുകളിൽ മാത്രം ഒതുക്കിനിർത്തേണ്ട ഒന്നല്ല. അത് പ്രവൃത്തിയിലൂടെ പ്രകടമാക്കേണ്ടതുമാണ്. പലരുടെയും സ്നേഹം വാക്കുകളുടെ തലത്തിൽ മാത്രം ഒതുങ്ങിനില്ക്കുന്നവയാണ്. ഒരു അത്യാവശ്യം വന്നാൽ, ആപത്ഘട്ടമുണ്ടായാൽ അപ്പോഴെല്ലാം പുറംതിരിഞ്ഞുനില്ക്കുന്നവർ ധാരാളമുണ്ട്. അവർ സ്നേഹത്തിന്റെ ഭാഷ സ്വന്തമാക്കിയവരല്ല.

സമ്മാനങ്ങൾ

 സമ്മാനങ്ങൾ നല്കുന്നത് സ്നേഹത്തിന്റെ പ്രതിഫലനമായി ലോകമെങ്ങും അംഗീകരിച്ചിട്ടുണ്ട്. നമുക്ക് കിട്ടുന്നതോ കൊടുക്കുന്നതോ ആയ ഏതു സമ്മാനവും നിന്നെ ഞാൻ ഓർമ്മിക്കുന്നുണ്ട് എന്നാണ് പറയുന്നത്. അവയുടെ വിലയല്ല സ്നേഹത്തിന്റെ മൂല്യമാണ് പരിശോധിക്കേണ്ടത്. അതുകൊണ്ട് ആരെങ്കിലും ഒരു സമ്മാനം നിനക്ക് നല്കിയാൽ ആ വ്യക്തി നിന്നെ സ്‌നേഹിക്കുന്നുവെന്നു തന്നെയാണ് അതിന്റെ അർത്ഥം.

സമയം പങ്കിടുക

 ഇന്ന് പലർക്കും ഇല്ലാതെ പോകുന്നത് സമയമാണ്. അടുത്തുവന്നിരിക്കാനോ സംസാരിക്കാനോ ആർക്കും സമയമില്ലാത്ത അവസ്ഥ. സ്നേഹിക്കുന്ന ആൾ ആരുമായിരുന്നുകൊള്ളട്ടെ അയാളുമായി സമയം പങ്കിടാൻ തയ്യാറാവുക. ഒരുമിച്ചായിരിക്കാൻ സമയം കണ്ടെത്തുക.

ശാരീരിക സ്പർശനം

കൊച്ചുകുട്ടികൾ സ്നേഹം മനസ്സിലാക്കുന്നത് സ്പർശനത്തിലൂടെയാണ്. സ്പർശം സ്നേഹത്തിന്റെ ഭാഷയാണ്. വൈകാരികമായ ഒരു തലം എല്ലാ സ്പർശനങ്ങളിലുമുണ്ട്. വൃദ്ധർ മുതൽ കുഞ്ഞുങ്ങൾ വരെ സ്പർശനം ആഗ്രഹിക്കുന്നുണ്ട്.  ലൈംഗിക ചുവയോടെയല്ല സ്പർശനത്തെ കാണേണ്ടത് മറിച്ച് സ്നേഹത്തിന്റെ ഭാഷയിലൂടെയാണ്.

More like this
Related

കുട്ടികളും മൊബൈലും

മക്കൾ മൊബൈലിന് അടിമകളായി മാറിയിരിക്കുന്നത് കണ്ട് നിസ്സഹായരായി നോക്കിനില്ക്കുന്ന മാതാപിതാക്കളുടെ എണ്ണം...

ബന്ധം അവസാനിപ്പിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പലതരത്തിലുള്ള  ബന്ധങ്ങളുടെ ലോകത്തിലാണ്  നമ്മുടെ ജീവിതം. ചില ബന്ധങ്ങൾ സന്തോഷം നല്കുന്നു,...

ഒന്നു തണുത്താലോ?

ഏതു ഭക്ഷണവും സ്വാദറിഞ്ഞുകഴിക്കാൻ  അമിതമായ ചൂടു കുറയേണ്ടതുണ്ട്. ചൂടോടെയാണ് കഴിക്കേണ്ടത് എന്നുവരികിലും...

അധികദൂരങ്ങൾ കൂടെ വരുന്നവർ

ഒരു മൈൽ ദൂരം പോകാൻ കൂട്ടുചോദിക്കുന്നവനോടുകൂടി രണ്ടുമൈൽ ദൂരം പോകാൻ സന്നദ്ധത...

ബന്ധങ്ങളെ തകർക്കാൻ വളരെ എളുപ്പം!

ബന്ധം നിലനിർത്തിക്കൊണ്ടുപോകുക എന്നതാണ് ദുഷ്‌ക്കരം. എന്നാൽ അതു തകർക്കുക എന്നത് വളരെ...

ചുമ്മാതെ കൊണ്ടുനടക്കുന്ന ബന്ധങ്ങൾ

ബന്ധങ്ങൾക്ക് വിലയുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ബന്ധങ്ങൾ എന്നു പേരിട്ടു...

സ്‌നേഹിക്കുന്നത് എന്തിനുവേണ്ടി?

നീ ഒരാളെ സ്നേഹിക്കുന്നതു എന്തിനുവേണ്ടിയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആത്യന്തികമായി നമ്മൾ ഒരാളെ...

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ...

സ്‌നേഹമെന്ന താക്കോൽ

താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില...

പെരുമാറ്റം നന്നാക്കൂ, എല്ലാം നന്നാകും

ജീവിതയാത്രയിൽ വലിയ വിലപിടിപ്പുള്ളവയായി കരുതേണ്ടവയാണ് ബന്ധങ്ങൾ. എന്നാൽ ചിലരെങ്കിലും ബന്ധങ്ങൾക്ക് വേണ്ടത്ര...

വിശ്വാസം അതല്ലേ എല്ലാം…

പ്രണയബന്ധം, ദാമ്പത്യബന്ധം, സൗഹൃദബന്ധം, പ്രഫഷനൽ ബന്ധം.. സ്നേഹത്തിനൊപ്പം തന്നെ ഈ ബന്ധങ്ങളിൽ...

രണ്ടുപേർ സ്‌നേഹത്തിലാകുമ്പോൾ സംഭവിക്കുന്നത്…

''സ്നേഹിക്കുമ്പോൾ നീയും ഞാനുംനീരിൽ വീണ പൂക്കൾ'' എന്നാണ് പാട്ട്. അതെ, സ്നേഹം ഇങ്ങനെ...