Tag: Terrorism must be resisted and human rights protected

സ്വയം തിരുത്തിയെഴുതൂ…

നമ്മളെക്കുറിച്ച് നാം വിശ്വസിക്കുന്ന കാര്യങ്ങളാണ് നമ്മെ രൂപപ്പെടുത്തുന്നത്.'എനിക്ക് ഇത് ചെയ്യാൻ കഴിയില്ല', 'ഞാൻ പരാജയമാണ്', 'മറ്റുള്ളവരെക്കാൾ ഞാൻ പിന്നിലാണ്' തുടങ്ങിയ ചിന്തകൾ നമ്മുടെ തീരുമാനങ്ങളെയും ആത്മവിശ്വാസത്തെയും ജീവിതരീതിയെയും സ്വാധീനിക്കുകയും പ്രതികൂലമാക്കുകയും ചെയ്യും. അവയിൽ നിന്ന് ഒറ്റദിവസം കൊണ്ട് പുറത്തുകടക്കാൻ സാധിക്കുകയില്ലായിരിക്കാം. എന്നാൽ സ്ഥിരമായ പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും  നമുക്ക് സ്വയം തിരുത്തിയെഴുതാനാവും.  നിങ്ങൾ നിങ്ങളെക്കുറിച്ച് എന്താണ് വിശ്വസിക്കുന്നതെന്ന് തിരിച്ചറിയുകഞാൻ എങ്ങനെയുള്ള വ്യക്തിയാണ് എന്ന് സ്വയം ചോദിക്കുക. ആവർത്തിച്ച് വരുന്ന നെഗറ്റീവ് ചിന്തകൾ കുറിച്ചുവയ്ക്കുക.ചിന്തയും യാഥാർഥ്യവും വേർതിരിക്കുകഎനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നത് വസ്തുതയാണോ അതോ ചിന്ത മാത്രമാണോ എന്ന് പരിശോധിക്കുക. ഒരു കാര്യം...

സീരിയസാകണ്ടാന്നേ..

കളിയായിത്തുടങ്ങുന്ന കാര്യങ്ങൾ എത്രപെട്ടെന്നാണ് സീരിയസായി അവസാനിക്കുന്നത്! നിസ്സാരമായിട്ടെടുക്കേണ്ട പലതിലും എത്ര പെട്ടെന്നാണ് നിറം ചോരുന്നത്. നിർദ്ദോഷമായ ചില തമാശകൾ ജീവൻ വരെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലെത്താറുണ്ട്. അത്രയ്ക്ക് സീരിയസാകണോ നമ്മൾ? സാധാരണപോലെ സംസാരിച്ചുതുടങ്ങിയവരായിരുന്നു അവർ. അതിനിടയിൽ എപ്പോഴോ ഒരാൾ മറ്റെയാളെ കളിയാക്കുന്ന രീതിയിൽ സംസാരിച്ചു. അത് തന്നെ അപമാനിക്കുന്നതാണെന്ന് കേട്ട ആൾക്ക് തോന്നി. അയാളുടെ അഹന്തയ്ക്ക് മുറിവേറ്റു. പിന്നെ നടന്നത് പൊരിഞ്ഞ വാക്ക്പയറ്റ്. വാക്കുകൾ ലക്ഷ്യംതെറ്റി തലങ്ങും വിലങ്ങും പാഞ്ഞു. വർഷം പലതുകഴിഞ്ഞിട്ടും ഇന്നും അവർ ശത്രുക്കൾ തന്നെ. തമാശയായി ആർക്കെങ്കിലും ഒരാൾക്ക് ആ വിഷയം സ്വീകരിക്കാൻ കഴിഞ്ഞാൽ അവർക്കിടയിൽ അങ്ങനെയൊരു അകൽച്ച രൂപപ്പെടുകയില്ലായിരുന്നു....

No posts to display