Tag: Susan and depression

തീരുമാനങ്ങൾ ഭാവിയെപ്രതിയാവട്ടെ

ഏതുതരം ബന്ധങ്ങളുമായിരുന്നുകൊള്ളട്ടെ ഒരു ബന്ധത്തിൽ ഏർപ്പെട്ടു എന്നുകരുതി  തൃപ്തികരമല്ലാതിരുന്നിട്ടുപോലും ജീവിതാവസാനം വരെ അതു തുടർന്നുകൊണ്ടുപോകേണ്ടതുണ്ടോ? പലപ്പോഴും ആളുകളെ തെറ്റായ ബന്ധത്തിൽ കുടുക്കിനിർത്തുന്നത് അവർ കഴിഞ്ഞുപോയ കാലത്തെ പ്രധാനമായും കാണുന്നു എന്നതുകൊണ്ടാണ്. 'ഇത്രയും കാലം ഇതിനായി ചെലവഴിച്ചില്ലേ,' 'ഇത്രയും കാലം ഒരുമിച്ചുജീവിച്ചില്ലേ, ഇനിയും മുന്നോട്ടുപോയേക്കാം' എന്ന മട്ടിലാണ് അവർ കാര്യങ്ങളെ സമീപിക്കുന്നത്. നിലവിലെ ബന്ധം ആരോഗ്യകരമോ സന്തോഷകരമോ അല്ലെങ്കിൽ പോലും  കഴിഞ്ഞുപോയതിനെ പ്രതി അവർ പല വിട്ടുവീഴ്ചകൾക്കും തയ്യാറാവുന്നു.sunk cost fallacy എന്നാണ് മനശ്ശാസ്ത്രം ഇതിനെ വിളിക്കുന്നത്. അതായത് മുമ്പ് നിക്ഷേപിച്ചുപോയതുകൊണ്ട് തുടരാനുള്ള പ്രവണത. വിവാഹബന്ധങ്ങളിൽ മാത്രമല്ല ബിസിനസിലും ഇത് പ്രകടമാണ്. ലാഭകരമല്ലാതിരുന്നിട്ടും നഷ്ടം സഹിച്ചുമൊക്കെ...

സ്വയം ബോധം എന്ന ഭാരം

പലരെയും അമിതമായി ഭാരപ്പെടുത്തുന്ന ഒന്നാണ് സ്വയംബോധം അഥവാ self consciounsess. മറ്റുള്ളവർ എന്നെക്കുറിച്ച് എന്തു വിചാരിക്കും, ഞാൻ പറഞ്ഞത് തെറ്റായോ, എന്റെ രൂപം എങ്ങനെയുണ്ട് എന്നിങ്ങനെയുളള വിചാരങ്ങൾ അമിതമായി ഒരാളെ ഭാരപ്പെടുത്തുന്ന പ്രശ്നമാണ് ഇത്. സാധാരണയായി എല്ലാ മനുഷ്യരും ഇത്തരം  ചിന്തകളിലൂടെ കടന്നുപോകുന്നുണ്ട്. എന്നാൽ അതിൽ ചിലർ കൂടുതലായി ഇതേവിഷയത്തെക്കുറിച്ച് അസ്വസ്ഥരാകുന്നുണ്ട്. ഇത് ആത്മവിശ്വാസം കുറയ്ക്കുകയും സാമൂഹികസാഹചര്യങ്ങളിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ നിന്ന് രക്ഷപ്പെടാൻ എന്താണ് മാർഗം?ഇത്തരക്കാരുടെ ഏറ്റവുംവലിയ തെറ്റിദ്ധാരണ മറ്റുള്ളവരെല്ലാം തന്നെ ശ്രദ്ധിക്കുന്നു, തന്നെക്കുറിച്ച് ദോഷം പറയുന്നു, പരിഹസിക്കുന്നു എന്നെല്ലാമാണ്. മറ്റുള്ളവർ തന്നെക്കുറിച്ച് നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കുന്നുവെന്നത് അബദ്ധധാരണയാണ്. എല്ലാവരും...

No posts to display