ഒക്കിനാവയിലെ പരമ്പരാഗത സമൂഹങ്ങളിൽ മോയൈ (Moai) എന്നറിയപ്പെടുന്ന ദീർഘകാല സൗഹൃദസഹായ കൂട്ടായ്മകൾ നിലവിലുണ്ട്. പരസ്പരം പിന്തുണയ്ക്കുകയും ആവശ്യസമയത്ത് സഹായിക്കുകയും സന്തോഷവും ദുഃഖവും പങ്കിടുകയും ചെയ്യുന്ന ഇത്തരം കൂട്ടായ്മകൾ വ്യക്തിക്ക് സുരക്ഷിതത്വബോധം നൽകുന്നു. പ്രായമാകുമ്പോൾ മക്കൾ ജോലിക്കായി അകലങ്ങളിലേക്ക് പോകാം. ജീവിതപങ്കാളി മരിച്ചേക്കാം. സുഹൃത്തുക്കളുടെ എണ്ണം കുറഞ്ഞേക്കാം. വിരമിച്ചതോടെ ജോലിസ്ഥലത്തെ ബന്ധങ്ങളും നഷ്ടപ്പെടാം. ഈ സാഹചര്യങ്ങളിൽ ഏകാന്തത പലരുടെയും ജീവിതത്തിലേക്ക് കടന്നുവരുന്നു. സാമ്പത്തികമായി സുരക്ഷിതരായിരുന്നാലും സംസാരിക്കാൻ ഒരാളില്ലാത്തതും അനുഭവങ്ങൾ പങ്കുവയ്ക്കാൻ ആരുമില്ലാത്തതും മനസ്സിനെ വേദനിപ്പിക്കും.ഇതിന് പരിഹാരമായി കുടുംബബന്ധങ്ങൾ നിലനിർത്തുന്നതിനൊപ്പം സുഹൃത്തുക്കളുമായും അയൽക്കാരുമായും ബന്ധം പുലർത്തണം. ഒരേ വീട്ടിൽ നിരവധി പേർ താമസിക്കുന്നുണ്ടെങ്കിലും പ്രായമായ...
ജപ്പാനിലെ ഒക്കിനാവ പ്രദേശം ദീർഘായുസ്സിന്റെ പേരിൽ ലോകപ്രശസ്തമാണ്. ദീർഘായുസ് എങ്ങനെ ലഭിക്കുന്നു എന്ന് ചോദിച്ചാൽ ജപ്പാൻകാരുടെ ഭക്ഷണക്രമവുമായി അതിന് അടുത്ത ബന്ധമുണ്ടെന്ന് കാണാം. ഒക്കിനാവയിലെ പരമ്പരാഗത ജീവിതശൈലിയുമായി ബന്ധപ്പെട്ട് ഹാര ഹാച്ചി ബു (Hara Hachi Bu) എന്ന ആശയം പ്രസിദ്ധമാണ്. ഏകദേശം 80 ശതമാനം വയറുനിറയുമ്പോൾ ഭക്ഷണം നിർത്തുക എന്നതാണ് ഇതിന്റെ അർത്ഥം. വിശപ്പും വയറുനിറവുമെല്ലാം ശ്രദ്ധിച്ച് അമിതഭക്ഷണം ഒഴിവാക്കാനുള്ള ഒരു ജീവിതശൈലി ആശയം.ഇന്ത്യൻ സാഹചര്യത്തിലും ഈ ശീലത്തിന് പ്രസക്തിയുണ്ട്. വിശപ്പില്ലെങ്കിലും പതിവുകൊണ്ട് ഭക്ഷണം കഴിക്കുക, ടെലിവിഷനോ മൊബൈൽ ഫോണോ നോക്കിക്കൊണ്ട് അമിതമായി ഭക്ഷണം കഴിക്കുക, മധുരപലഹാരങ്ങളും സംസ്കരിച്ച...