Tag: #MarriageMatters

സമസ്യ

നല്ലവരായ മനുഷ്യരുടെ ജീവിതത്തിൽ ദുരന്തങ്ങളുണ്ടാകുന്നത് ഒരു സമസ്യയാണ്... മറ്റുളളവരെ ഓടിനടന്ന് സഹായിക്കുകയും ഏതൊരാവശ്യത്തിനും ഒപ്പമുണ്ടായിരിക്കുകയും ചെയ്യുന്ന മനുഷ്യരെ ആരും സഹായിക്കാനില്ലാതെ വരുന്ന അവസ്ഥയുണ്ടാകുന്നത് ഒരു സമസ്യയാണ്... അർഹതയുണ്ടായിട്ടും കഴിവുണ്ടായിട്ടും അംഗീകരിക്കപ്പെടാതെ പോകുന്നതും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയാത്തതും ഒരു സമസ്യയാണ്.. ഉന്നതവിദ്യാഭ്യാസം ഉണ്ടായിട്ടും മികച്ച ജോലിയോ ശമ്പളമോ ഇല്ലാതെ ജീവിക്കേണ്ടിവരുന്നത് ഒരു സമസ്യയാണ്... കഠിനാധ്വാനമാണ് ജീവിതവിജയത്തിന്റെ അടിസ്ഥാനമെന്ന് മനസ്സിലാക്കി രാപകൽ അധ്വാനിച്ചിട്ടും മിച്ചംപിടിക്കാനൊന്നും ഇല്ലാതെ പോകുന്നത് ഒരു സമസ്യയാണ്... മറ്റുള്ളവരെ പരിഗണിച്ചിട്ടും പരിഗണിക്കപ്പെടാതെ പോകുന്നത് ഒരു സമസ്യയാണ്... നിങ്ങളുടെ വിജയങ്ങളിൽ ആത്മാർത്ഥമായി സന്തോഷിക്കാനും കൂടെ നില്ക്കാനും ഒരു ആത്മാർത്ഥസുഹൃത്തുപോലും ഇല്ലാതെ വരുന്നത് ഒരു സമസ്യയാണ്... നല്ലതിനുവേണ്ടി പറഞ്ഞിട്ടും തെറ്റിദ്ധരിക്കപ്പെടുന്നത് ഒരു സമസ്യയാണ്... ചങ്കുപറിച്ച്...

വിശ്രമംവേണം തലച്ചോറിനും

രാകി മൂർച്ച വരുത്തേണ്ട ആയുധം കണക്കെയാണ് തലച്ചോറും. ജീവിതം കൂടുതൽ ക്രിയാത്മകവും ഊർജ്ജ്വസ്വലവും ആകണമെങ്കിൽ തലച്ചോറ ഉല്പ്ദാനക്ഷമവും സജീവവുമായിരിക്കണം. എന്നാൽ അറിഞ്ഞോ അറിയാതെയോ നാം ചെയ്യുന്ന ചില കാര്യങ്ങൾ തലച്ചോറിനെ അപകടത്തിലാക്കുന്നവയാണ്. ഇത്തരം ചില അപകടങ്ങളെക്കുറിച്ച് മനസ്സിലാക്കി മുൻകരുതലുകൾ സ്വീകരിച്ചാൽ തലച്ചോറിന്റെ ആരോഗ്യം നമുക്ക് ഉറപ്പുവരുത്താം. ഉറക്കത്തിലെ ക്രമക്കേടുകൾ തലച്ചോറിന്റെ ആരോഗ്യം അപകടത്തിലാക്കുന്നവയാണ്. കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും കഴിയുന്നതിലൂടെയും ദിവസം ഏഴു മുതൽ എട്ടുമണിക്കൂർ വരെ ഉറങ്ങാനും സാധിച്ചാൽ തലച്ചോർ ഉഷാറാകും. ദിവസത്തിൽ കൂടുതൽ സമയം ഇരുന്നുകൊണ്ടാണ് ജോലി ചെയ്യുന്നതെങ്കിൽ അത് തലച്ചോറിനെ അപകടത്തിലാക്കും. ഇരുന്നു ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ എണീറ്റ്...

No posts to display