Tag: A parent's love is irreplaceable

ശാരീരികാരോഗ്യവും മാനസികാരോഗ്യവും

ശാരീരികാരോഗ്യത്തിലും സൗന്ദര്യത്തിലും മനുഷ്യൻ മുമ്പെന്നത്തെക്കാളും ഏറെ ഇന്ന് ശ്രദ്ധകൊടുക്കുന്നുണ്ട്.  ബോഡി ബിൽഡിംങ്, ചെറുപ്പം നിലനിർത്താനുള്ള ശ്രമങ്ങൾ, സൗന്ദര്യവർദ്ധകവസ്തുക്കൾ, സപ്ലിമെന്റുകൾ അങ്ങനെ പോകുന്നു അത്തരം കാര്യങ്ങൾ. എന്നാൽ അത്തരം കാര്യങ്ങളിൽ കൊടുക്കുന്ന ശ്രദ്ധയുടെ തീരെ ചെറിയൊരു അംശംപോലും ചിലരെങ്കിലും മാനസികാരോഗ്യത്തിന് കൊടുക്കാറില്ല. മനസ്സ് ആരും കാണാത്തതുകൊണ്ട് അതിന് വേണ്ടത്ര പരിചരണം കൊടുക്കേണ്ടതില്ല എന്ന മട്ടാണെന്ന് തോന്നുന്നു അവർക്ക്. പക്ഷേ ശാരീരികാരോഗ്യത്തിനൊപ്പം തന്നെ മാനസികാരോഗ്യവും പ്രധാനപ്പെട്ടതാണ്. അതിനുവേണ്ടി നമ്മൾ എന്താണ് ചെയ്യേണ്ടത്?ധ്യാനം ശീലമാക്കുക: ധ്യാനം ആത്മീയഗുരുക്കന്മാർക്കോ സന്യാസികൾക്കോ മാത്രമുള്ളതല്ല ഏതൊരാളും ജീവിതത്തിൽ നടപ്പിലാക്കേണ്ട ഒന്നാണ് ധ്യാനം. മനസ്സിനെ ഏകാഗ്രതയിൽ നിർത്തുക, അലഞ്ഞുതിരിഞ്ഞുനടക്കുന്ന ചിന്തകളെ...

50 വയസു കഴിഞ്ഞോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

അമ്പതുവയസ് ജീവിതത്തിലെ ഒരു നിർണായകഘട്ടമാണ്. യൗവനം മങ്ങിത്തുടങ്ങുകയും വാർദ്ധക്യത്തിന്റെ സൂചനകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങുകയും ചെയ്തിരിക്കുന്ന അതിസങ്കീർണ്ണഘട്ടം.  ശരീരത്തിൽ സ്വാഭാവികമായും പലതരം മാറ്റങ്ങൾ സംഭവിക്കുന്ന ഘട്ടം. പേശികളുടെ അളവ് കുറയുക, മെറ്റബോളിസം മന്ദഗതിയിലാകുക, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ എന്നിവയെല്ലാം ഈ ഘട്ടത്തിലെ പ്രത്യേകതകളാണ്. അതുകൊണ്ട് ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധിക്കേണ്ട കാലമാണ് ഈ പ്രായം.. എന്തൊക്കെയാണ് ഈ പ്രായത്തിലുള്ളവർ ശ്രദ്ധിക്കേണ്ടതെന്നു നോക്കാം. രക്തസമ്മർദ്ദംഉയർന്ന രക്തസമ്മർദ്ദം പലപ്പോഴും വ്യക്തമായ ലക്ഷണങ്ങളില്ലാതെ തന്നെ ഉണ്ടാകാം. എന്നാൽ ദീർഘകാലം നിയന്ത്രണമില്ലാതെ തുടരുമ്പോൾ ഹൃദയം, വൃക്കകൾ, മസ്തിഷ്‌കം തുടങ്ങിയ അവയവങ്ങളെ ബാധിക്കാം. അതിനാൽ ഇടയ്ക്കിടെ രക്ത സമ്മർദ്ദം...

No posts to display