ചെയ്യരുതാത്ത ചില കാര്യങ്ങൾ

Date:

എത്രയെത്ര അനുഭവങ്ങളിലൂടെ കടന്നുപോയതിനു ശേഷമാണ് നമ്മൾ ഒടുവിൽ ഒരു തിരിച്ചറിവിലെത്തുന്നത്. പല കാര്യങ്ങളും ചെയ്യുന്നതിന് മുമ്പല്ല ചെയ്തുകഴിഞ്ഞതിനു ശേഷമാണ് വേണ്ടിയിരുന്നില്ലെന്ന ഇച്ഛാഭംഗം നമ്മിൽ രൂപപ്പെടുന്നത്. ഒരുപക്ഷേ നേരത്തെ മനസ്സിലാക്കിയിരുന്നുവെങ്കിൽ നാം അത്  ഒരു തവണ പോലും ചെയ്യുകയില്ലായിരുന്നു. ആത്മാഭിമാനത്തോടെ ജീവിക്കാനും ആത്മവിശ്വാസത്തോടെ പെരുമാറാനും സഹായിക്കുന്ന ചില അലിഖിത നിയമങ്ങൾ ജീവിതത്തിലുണ്ട്. 

അതിൽ പ്രധാനപ്പെട്ടതാണ് ഒരു വ്യക്തിയോട് ഒരു കാര്യം രണ്ടുതവണ യാചിക്കാതിരിക്കുക എന്നത്. ചിലപ്പോഴെങ്കിലും ഗതികേടുകൊണ്ടും നിസ്സഹായത കൊണ്ടും  അത്യാവശ്യം കൊണ്ടും ഒരു കാര്യം നാം ചിലരോടൊക്കെ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടാകാം. എന്നാൽ എത്ര തവണ ചോദിച്ചിട്ടും അപേക്ഷിച്ചിട്ടും അവർ അക്കാര്യം നമുക്ക് ചെയ്തുതരാറുമില്ല. ഇത്തരക്കാരോടെന്നല്ല  ഒരാളോടും കാര്യകാരണസഹിതം അപേക്ഷിച്ചിട്ടും ഒരു കാര്യം രണ്ടാം വട്ടം യാചിക്കരുത്.  ഇത്തരം സഹായാഭ്യർത്ഥനകൾ പലപ്പോഴും നമ്മുടെ മൂല്യം നഷ്ടപ്പെടുത്തുന്നവയും ആത്മാഭിമാനത്തിന് ക്ഷതം ഏല്പിക്കുന്നവയുമാണ്. ഒരിക്കൽ ഏറെ വിശ്വസ്തനായിരുന്നുവെന്ന് തോന്നുന്ന, നാം അങ്ങനെ വിശ്വസിച്ചിരുന്ന സുഹൃത്ത്. അല്ലെങ്കിൽ ഏതെങ്കിലും ഒരാൾ. എന്നാൽ അയാൾ എപ്പോഴെങ്കിലും വിശ്വസ്തത കളഞ്ഞുകുളിച്ചിട്ടുണ്ടെങ്കിൽ വീണ്ടും അയാളിൽ വിശ്വാസമർപ്പിക്കരുത്. നാം വീണ്ടും ചതിക്കപ്പെടാൻ ബോധപൂർവ്വം നിന്നുകൊടുക്കുകയാണ് അവിടെ ചെയ്യുന്നത്. അത്തരക്കാരെ വെറുക്കേണ്ടതില്ല പക്ഷേ കൂടുതൽ അടുപ്പിക്കാതിരിക്കുക. മുഖവിലയ്ക്ക് എടുക്കാതിരിക്കുക. 

വിഷാദമുണ്ടാവുക അസാധാരണ കാര്യമല്ല. അത് ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ വിഷാദാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ വിഷാദഗാനങ്ങൾ കേൾക്കരുത്. കൂടുതലായി നമ്മെ നെഗറ്റീവായി മാറ്റാനും വിഷാദം വർദ്ധിപ്പിക്കാനും മാത്രമേ അതുപകരിക്കുകയുള്ളൂ. വിഷാദഗാനങ്ങൾ നമ്മുടെ മൂഡ് നശിപ്പിക്കുകയും ഊർജ്ജം ചോർത്തിക്കളയുകയും ചെയ്യുന്നു. നിഷേധാത്മകത പ്രസരിപ്പിക്കുന്ന വ്യക്തികളുമായി അകന്നുനില്ക്കുക. അവർ നമ്മുടെ മനസ്സിലേക്ക്, ചിന്തകളിലേക്ക് നെഗറ്റിവിറ്റി കടത്തിവിടുന്നവരാണ്.  ഒരുതരത്തിലും അവനവരെ ഉപദ്രവിക്കാതിരിക്കുകയാണ് മറ്റൊരു കാര്യം.  ആത്മവിശ്വാസക്കുറവാണ് സ്വയം വിലകുറച്ചുകാണുന്നത്. 
എളിമ നല്ലതാണ്. എന്നാൽ അത് ആത്മവിശ്വാസക്കുറവിന്റെ തലത്തിലേക്ക് താഴ്ത്തരുത്. അതുപോലെ സ്വന്തം ശരീരത്തെ അവഗണിക്കുക, വേദനിപ്പിക്കുക, ശാരീരികാരോഗ്യത്തിന് ഹാനികരമായ വിധത്തിലുളള  മദ്യം, മയക്കുമരുന്ന്, തെറ്റായ ഭക്ഷണശീലം- ഇവ  ഉ പേക്ഷിക്കുക. അനാവശ്യമായി സമയം സോഷ്യൽമീഡിയയിൽ ചെലവഴിക്കാതിരിക്കുക. ഇന്ന് പലരുടെയും ദിവസത്തിലെ നല്ലൊരു ശതമാനം സമയവും പാഴാക്കാനുള്ള ഏറ്റവും എളുപ്പമാർഗം അനാവശ്യമായ സോഷ്യൽമീഡിയ ഉപയോഗമാണ്. നമ്മുടെ ഈ നഷ്ടങ്ങൾ റീൽസും വീഡിയോയും ചെയ്തവർക്ക് ലാഭമായിമാറുകയും നമുക്ക് പ്രത്യേകിച്ച്  കൂടുതൽ നന്മകളോ ഗുണമോ ലഭിക്കാതെപോവുകയും ചെയ്യുന്നു. സോഷ്യൽമീഡിയ പൂർണ്ണമായും ഉപേക്ഷിക്കാൻ ആർക്കുമാവില്ല എന്നാൽ വിവേകത്തോടെ ഉപയോഗിക്കാനുള്ള തീരുമാനമാണ് നമ്മുടെഭാഗത്തുനിന്നുണ്ടാവേണ്ടത്.

More like this
Related

വിജയികൾ രഹസ്യമായി സൂക്ഷിക്കുന്ന കാര്യങ്ങൾ

ജീവിതവിജയം നേടിയവരെ നാം അത്ഭുതത്തോടും മറ്റു ചിലപ്പോൾ അസൂയയോടും കൂടി നോക്കാറുണ്ട്....

പ്രയാസമുള്ളത് ചെയ്യുക

എളുപ്പമുള്ളത് ചെയ്യാനാണ് എല്ലാവർക്കും താല്പര്യം. എന്നാൽ യഥാർത്ഥ വിജയം അടങ്ങിയിരിക്കുന്നത് എളുപ്പമുള്ളതോ...

സ്‌ക്രാച്ച് & വിൻ

ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും സ്വപ്‌നങ്ങൾക്കും പുറകെയുള്ള ഒരു ഓട്ട പ്രദക്ഷി ണമാണ് ജീവിതം....

തോൽക്കാൻ തയ്യാറാവുക

എന്തൊരു വർത്തമാനമാണ് ഇത്? ജയിക്കാൻ ശ്രമിക്കുക എന്ന് എല്ലാവരും പറയുമ്പോൾ തോൽക്കാൻ...

അവസരങ്ങളെ തേടിപ്പിടിക്കുക

കേട്ടുപരിചയിച്ച ഒരു കഥ ഓർമ വരുന്നു. ഒരിക്കൽ ഒരു ഗുരുവും ശിഷ്യനും...

വിജയമാണ് ലക്ഷ്യമെങ്കിൽ…

വിജയം ഒരു യാത്രയാണ്. അതൊരിക്കലും  അവസാനമല്ല.  തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്. വിജയിക്കാൻ വേണ്ടിയുള്ള...

‘പരാജയപ്പെട്ടവൻ’

'പരാജയപ്പെട്ടവനാണ് ഞാൻ.പരാജയത്തിൽ നിന്ന് തുടങ്ങിയതാണ് ഞാൻ.'  ഫഹദ് ഫാസിൽ എന്ന പുതിയകാലത്തെ...

സ്വയം നവീകരിക്കൂ, മികച്ച വ്യക്തിയാകൂ

പേഴ്സണൽ ഗ്രോത്ത്... സെൽഫ് ഇംപ്രൂവ് മെന്റ്... വ്യക്തിജീവിതത്തിലെ ഒഴിച്ചുകൂട്ടാനാവാത്ത രണ്ടു ഘടകങ്ങളാണ്...

തുടക്കം നന്നായില്ലേ?

നല്ല തുടക്കമാണോ, പാതിയോളമായി എന്നാണൊരു ചൊല്ല്. അല്ല അതൊരു വിശ്വാസം കൂടിയാണ്....

വിജയം ശാശ്വതമല്ല

വിജയം ചിലരെ സംബന്ധിച്ച് പെട്ടെന്ന് സംഭവിക്കുന്നതാകാം. മറ്റ് ചിലപ്പോൾ  ഏറെ നാളെത്തെ...

വെല്ലുവിളികളേ സ്വാഗതം

മറ്റുള്ളവരെ വെല്ലുവിളിക്കാൻ എളുപ്പമാണ്.. 'നിന്നെ ഞാൻ കാണിച്ചുതരാമെടാ' ചില പോർവിളികൾ മുഴക്കുന്നത്...

റിസ്‌ക്ക് ഏറ്റെടുക്കാതെ വിജയമില്ല

തീരെ ചെറിയൊരു   സ്ഥാപനത്തിലായിരുന്നു അയാൾ ജോലി ചെയ്തിരുന്നത്. രണ്ടറ്റവും കൂട്ടിമുട്ടിക്കുമ്പോഴുണ്ടാകുന്ന...