ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ പാദങ്ങളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. എത്ര എളുപ്പത്തിലാണ് വാമനൻ മഹാബലിയെ ചവിട്ടിത്താഴ്ത്തിയത്!
പാതാളത്തോളം താണുപോയ ചില അപമാനങ്ങളുടെ നിമിഷങ്ങളെയാണ് അതോർമ്മിപ്പിക്കുന്നത്. ഒരാളെ അധിക്ഷേപിക്കാനും വിലകുറഞ്ഞവരായി...
പരാജയപ്പെടുത്തിയോടിച്ചു എന്ന് വിശ്വസിച്ചു പോന്ന ഒരു ശത്രു പൂർവ്വാധികം ശക്തിയോടെ തിരികെയെത്തിയ ഒരു കാലത്തിലൂടെയാണ് നാം ഇപ്പോൾ കടന്നുപോകുന്നത്. ആ ശത്രു മറ്റാരുമല്ല. കോവിഡ് തന്നെയാണ്. കോവിഡ് രണ്ടാം തരംഗത്തിന്റെ അതിതീവ്ര വ്യാപനവും...
'ഞാൻ'ചിന്ത അപകടം പിടിച്ചതാണെന്നാണ് പൊതുവെയൊരു ധാരണ. ഞാൻ മുഴച്ചുനില്ക്കുന്നതാണ് ബന്ധങ്ങൾക്കിടയിലെ പ്രധാന പ്രശ്നമെന്നാണ് ഇതിനുള്ള ന്യായീകരണം. പക്ഷേ എവിടെയാണ് ഞാൻ പ്രശ്നക്കാരനാകുന്നത്? സത്യത്തിൽ ഞാൻ അത്ര കുഴപ്പക്കാരനാണോ? ഞാൻ എന്നെ എന്റേതായ രീതിയിൽ...
വായനയുടെ ലോകത്തും വായനക്കാരുടെ ഹൃദയങ്ങളിലും സവിശേഷമായ രീതിയിൽ ഇടം നേടാൻ ഒപ്പം മാസികയ്ക്ക് സാധിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഒപ്പത്തിന്റെ ഫേസ്ബുക്ക് പേജിന് ഇതിനകം ആയിരക്കണക്കിന് ലൈക്കും ഫോളോവേഴ്സും ഉണ്ടായിക്കഴിഞ്ഞു എന്ന സന്തോഷവും അഭിമാനത്തോടെ പങ്കുവയ്ക്കട്ടെ. ...
'ഭാവിയെക്കുറിച്ചോർക്കുമ്പോൾ വല്ലാത്ത പേടി തോന്നുന്നു. വയ്യാതാകുന്ന കാലത്ത് പരിചരിക്കാനും ഭക്ഷണം പാകം ചെയ്തുതരാനും ആരുമില്ലല്ലോ?'
വിവാഹമോചിതനായ ഒരു സുഹൃത്തുമായി കഴിഞ്ഞ ദിവസം സംസാരിച്ചപ്പോൾ അവൻ പങ്കുവച്ച ആകുലതയായിരുന്നു അത്.
വിവാഹം കഴിച്ച ഒരാൾക്കും വയ്യാതാകുന്ന കാലത്ത്...
അടുത്തയിടെ ശ്രദ്ധേയമായ 'ലവ് ടുഡേ' എന്ന തമിഴ് സിനിമയിൽ ചിന്തനീയമായ ഒരു രംഗമുണ്ട്. ഒരു കൊച്ചുകുട്ടി മാമ്പഴം കഴിച്ചതിന് ശേഷം അണ്ടി കുഴിച്ചിടുന്നു. അടുത്ത ദിവസം മുതൽ അത് മുളച്ചുതുടങ്ങിയോ എന്നറിയാൻ അവൻ...
ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടയിൽ കഴിഞ്ഞദിവസം ചങ്ങാതി വിളിച്ചിരുന്നു. അവൻ പങ്കുവച്ച ആശങ്കകൾ ഇങ്ങനെയായിരുന്നു. ' ഇനിയൊരിക്കലും നമുക്ക് പഴയതുപോലെയാകാനാവില്ല. ഒന്നും പഴയതുപോലെയാക്കപ്പെടുന്നില്ല.'അതെ. ലോകം പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വസ്ത്രം പോലെ മാസ്‌ക്കും...
കോവിഡിന്റെ തിക്തഫലങ്ങൾ അനുഭവിച്ച ഒരു വർഷത്തിന് ശേഷം നാം പുതിയ വർഷത്തിലേക്ക് കടക്കുകയാണ്. ഇതെഴുതുമ്പോൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് കോവിഡ് വാക്സിനുകളുടെ വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. ജനുവരി മുതൽ പല രാജ്യങ്ങളിലും കോവിഡ് വാക്സിനുകൾ...
അശാന്തിയുടെ പുകപടലങ്ങൾ നമ്മുടെ കുടുംബങ്ങളുടെ മേൽ തളംകെട്ടി നില്ക്കുന്നുണ്ട്. പല സാഹചര്യങ്ങൾ അതിന്റെ പിന്നിലുണ്ടാവാമെങ്കിലും ഇന്ന് കുടുംബങ്ങളിലെ അസ്വസ്ഥതകൾക്ക് പ്രധാന കാരണമായിരിക്കുന്നത് മക്കൾ തന്നെയാണ്. മക്കളെയോർത്തുള്ള പലവിധ ഉത്കണ്ഠകളുമായി കഴിയുന്ന നിരവധി മാതാപിതാക്കളെ...
ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയെ ഒരുസ്ത്രീ കൈക്ക് പിടിച്ചുവലിച്ചപ്പോൾ വീഴാൻ തുടങ്ങിയ അദ്ദേഹം സ്ത്രീയുടെ കൈ തട്ടിമാറ്റിയത് സെക്കുലർ മാധ്യമങ്ങൾ വരെ ആഘോഷിച്ച ഒരു വാർത്തയായിരുന്നു. സംഭവത്തിൽ പിന്നീട് പാപ്പ ഖേദം...
കാഴ്ചയും കേൾവിയും വിശേഷപ്പെട്ട ചില അനുഗ്രഹങ്ങളിലൊന്നായിട്ടാണ് എന്നും കരുതിപ്പോരുന്നത്. ആഗ്രഹിക്കുന്നതുപോലെ കാഴ്ച അത്ര ഷാർപ്പാകുന്നില്ല എന്ന് തോന്നിത്തുടങ്ങിയപ്പോൾ മുതൽ കാഴ്ചയില്ല എന്ന് അസ്വസ്ഥപ്പെട്ടിരുന്ന അപ്പനെയും അമ്മയെയും ഓർമ്മിക്കുന്നു. മക്കളെയോ മരുമക്കളെയോ സാധനങ്ങളെയോ തിരിച്ചറിയാൻ...