Inspiration & Motivation

നേരത്തെ എഴുന്നേറ്റാൽ?

ഒരു ദിവസം എപ്പോൾ ഉറക്കമുണർന്ന് എണീല്ക്കുന്നു എന്നതനുസരിച്ചാണ് നിങ്ങളുടെ ജീവിതത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുന്നത്. നേരത്തെ എണീല്ക്കുന്നതുവഴി താമസിച്ച് എണീല്ക്കുന്നവരെക്കാൾ കൂടുതൽ സമയം നിങ്ങൾക്ക് ലഭിക്കുന്നുവെന്നതാണ് പ്രധാനപ്പെട്ട ഗുണം. ഉദാഹരണത്തിന് ഏഴു മണിക്കാണ് ഒരാൾ...

സ്വയം ഉയരുക

മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്. ആരും ആരെയും വളർത്തുകയില്ല, ചിലപ്പോൾ വളരാൻ ചില ക്രമീകരണങ്ങൾ ചെയ്തുകൊടുത്തേക്കാം. അത്രമാത്രം.  ഒരു ചെടി നട്ടുവയ്ക്കാനേ നമുക്ക് കഴിയൂ. വേണമെങ്കിൽ  തുടക്കത്തിൽ...

തൊട്ടാവാടി നല്കുന്ന പാഠം

പ്രകൃതിയാണ് വലിയ പാഠപുസ്തകം. പ്രകൃതിയെ സൂക്ഷ്മമായി നോക്കുകയും വിലയിരുത്തുകയും ചെയ്തുകഴിയുമ്പോൾ നാം പ്രകൃതിയിൽ നിന്ന് വ്യത്യസ്തങ്ങളായ അനേകം പാഠങ്ങൾ പഠിക്കുന്നുണ്ട്. ദൈവം സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഓരോ ജീവജാലങ്ങളും സസ്യലതാദികളും നമുക്ക് ഓരോ...

അറിവ്

എന്തുമാത്രം അറിവുകളുടെ വിശാലമായ ലോകമാണ് നമുക്ക് ചുറ്റിനും. ഒരു വിരൽത്തുമ്പിൽ എന്തുമാത്രം അറിവുകൾ. എന്നിട്ടും എല്ലാം അറിയാവുന്നവരായി ആരെങ്കിലുമുണ്ടാവുമോ ഇവിടെ? എത്രയോ പരിമിതികളുടെയും പരിധികളുടെയും നടുവിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. എന്നിട്ടും എനിക്കറിയാവുന്ന...

നീ നിന്നെക്കുറിച്ച് നല്ലതുപറഞ്ഞിട്ട് നാളെത്രെയായി?

നല്ല ചിന്തകളാണ് നമ്മുടെ മൂലധനം. അതുപയോഗിച്ചുവേണം നാം ജീവിതത്തെ കെട്ടിപ്പടുക്കേണ്ടത്. ചിന്തകള്‍ നിഷേധാത്മകമാകുന്നതോ  ചിന്തകള്‍ വഴിതെറ്റിപോകുന്നതോ ആണ് നമ്മില്‍ പലരുടെയും ജീവിതം പാളിപോകുന്നതിന് പിന്നിലെ ഒരു കാരണം. ഒരാള്‍ക്ക് വളരെ പെട്ടെന്ന് പോസിറ്റീവായി ചിന്തിച്ചുതുടങ്ങാന്‍...

ജീവിതകാലം മുഴുവൻ ഒരാളോടൊപ്പം?

വിവാഹനിശ്ചയം ഉറപ്പിച്ച യുവതിയായിരുന്നു കരിഷ്മ. എന്നാൽ വിവാഹദിനങ്ങൾ അടുത്തുവരുംതോറും അവൾക്ക് ആശങ്കകളേറിവന്നു. തനിക്ക് വിവാഹിതയാകാൻ കഴിയുമോ? ജീവിതകാലം മുഴുവൻ പങ്കാളിക്ക് തന്നോട് പ്രതിബദ്ധതയുണ്ടായിരിക്കുമോ? ഇങ്ങനെ പലപല പ്രശ്നങ്ങളുമായിട്ടാണ് അവൾ കൗൺസലിംങിനെത്തിയത്. എന്തായിരുന്നു കരിഷ്മയുടെ പ്രശ്നം?...

സെക്കൻഡ് ലൈഫ്

ഇത്  ജെൻസൻ. സ്വദേശം കാസർഗോഡ് ജില്ലയിലെ കള്ളാർ പഞ്ചായത്തിലെ ചുള്ളിയോടി എന്ന ഗ്രാമം. 22-ാം വയസിൽ മലയോരത്തെ വീടിന്റെ പ്രതീക്ഷാഭാരവുമായി ഗൾഫിലേക്ക് വിമാനം കയറി. ദുബായിലെത്തി ആദ്യനാളുകളിൽ വളരെയേറെ ബുദ്ധിമുട്ടായിരുന്നു. എങ്കിലും വീടിന്റെ...

സ്‌നേഹത്തിന്റെ രണ്ടു രൂപങ്ങൾ

എല്ലാം സ്നേഹമാണോ? ഒരിക്കലുമല്ല, എല്ലാം സ്നേഹമല്ല. സ്നേഹം പോലെ തോന്നിക്കുന്നുവെന്നേയുള്ളൂ. സ്നേഹം എന്നു പറയുമ്പോഴും സ്നേഹത്തിനുതന്നെ എത്രയെത്ര രൂപഭാവങ്ങളാണ് ഉള്ളത്! വെള്ളം എന്ന് പറയുമ്പോൾ കടലിലെ വെള്ളവും പുഴയിലെ വെള്ളവും ഗ്ലാസിലെ വെള്ളവും...

ശ്രീദേവിയും ബാലഭാസ്‌ക്കറും; 2018 ലെ ഹൃദയഭേദകമായ മരണങ്ങള്‍

2018 വിടപറയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‌ക്കെ  പോയ വര്‍ഷത്തില്‍ ഏതായിരുന്നു  ഇന്ത്യയിലെ സെലിബ്രിറ്റികളില്‍ ഏറ്റവും ഹൃദയഭേദകമായ മരണം? അത് താരസുന്ദരി ശ്രീദേവിയുടെ മരണമായിരുന്നു. ഫെബ്രുവരി 24 ന് രാജ്യം  ഉണര്‍ന്നത് ശ്രീദേവിയുടെ...

‘ബ്യൂട്ടിഫുള്ളി ഇംപെർഫെക്ട് ‘!

ഒരു അനുശോചന യോഗമാണ്. മിസ്സിസ് ലീ  അവളുടെ മരണമടഞ്ഞ ഭർത്താവ് ഡേവിഡ് ലീയെ  അനുസ്മരിക്കുകയാണ്. തന്റെ വിവാഹ ജീവിതത്തിന്റെ ആരംഭം മുതലുള്ള അനുഭവങ്ങൾ അവൾ ഓർത്തെടുക്കാൻ ശ്രമിക്കുന്നു. അദ്ദേഹത്തോടൊപ്പമുള്ള ആദ്യരാത്രി ഒരു കാർ...

പ്രതിസന്ധികൾ അവസാനമല്ല

പ്രതിസന്ധികൾ ആരുടെ ജീവിതത്തിലാണ് ഇല്ലാത്തത്?  ഓരോരുത്തരും അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ഓരോ തരത്തിലാണ്. വ്യക്തികൾ വ്യത്യസ്തരായതു കൊണ്ടുതന്നെ പ്ര തിസന്ധികളോടുളള അവരുടെ പ്രതികരണങ്ങളും വ്യത്യസ്തമായിരിക്കും. ചിലർ പ്രതിസന്ധികളിൽ തളർന്നുപോകും, ചൂടുവെള്ളം ഒഴിച്ച  ചെറു ചെടി പോലെ.....

‘കെട്ട്യോളാണെന്റെ മാലാഖ’

കുറെനാളുകൾക്ക് മുമ്പാണ്, ഒരു ചെറുപ്പക്കാരനും ഭാര്യയും കൂടി എന്നെ കാണാനെത്തി. സാധാരണയായി എന്തെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയായിരിക്കും ദമ്പതികൾ വരുന്നത്.പക്ഷേ ഇവിടെ പ്രശ്നം പരിഹരിക്കാൻ വേണ്ടിയല്ല വലിയൊരു പ്രശ്നത്തെ രമ്യമായി പരിഹരിച്ച സ്വന്തം...