വരയും വരിയും ഒരുമിച്ചുകൂട്ടുചേർന്നു നടക്കുന്ന ജീവിതമാണ് സുനിൽ ജോസ് സിഎംഎെയുടേത്. ഒരു പാതി പ്രജ്ഞയിൽ നിഴലും നിലാവും മറുപാതി പ്രജ്ഞയിൽ കരിപൂശിയ വാവും എന്ന് ചങ്ങമ്പുഴ പാടിയതുപോലെ സുനിൽ ജോസിന്റെ ജീവിതത്തിന്റെ ഒരുപാതിയിൽ...
തനിച്ചു നിന്നിട്ടുണ്ടോ എപ്പോഴെങ്കിലും? തനിച്ചായി പോയിട്ടുണ്ടോ എപ്പോഴെങ്കിലും? ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസു ചെയ്യുന്നതുപോലെയാണ് കാര്യങ്ങൾ. സമീപത്തുനില്ക്കുന്നവരുടെ ദേഹത്ത് ചാരിയും തോളത്ത് കൈയിട്ടും ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ബുദ്ധിമുട്ടൊന്നുമില്ല. പക്ഷേ ഒരു...
പർവതത്തിന്റെ മുകളിലെത്തിയപ്പോൾ ബെല്ല, അമ്മയുടെ മുഖത്തേക്ക് നോക്കി. ആ മുഖം വികാരവിക്ഷുബ്ധമായിരിക്കുന്നതായി ബെല്ലയ്ക്ക് മനസ്സിലായി. അമ്മയുടെ മനസ്സിലൂടെ ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ചിന്തകളും വികാരങ്ങളും എന്തെല്ലാമാണെന്നും. ഈ ലോകത്തിൽ അമ്മയെ പോലെ കരുത്തുറ്റ ഒരു...
പൊഴുതന ഇടിയംവയൽ അമ്പലക്കൊല്ലി സുരേഷിന്റെയും കമലയുടെയും രണ്ടാമത്തെ മകൾ ശ്രീധന്യ അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പുതിയ പര്യായമാണ്. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ സിവിൽ സർവീസ് റാങ്ക് ജേതാവ് എന്നതാണ് ശ്രീധന്യയെ കേരളചരിത്രം സവിശേഷമായ...
ഒരു പൊട്ടാസ് ബോംബ് എന്ന സിനിമ ആരംഭിക്കുന്നത് ഒരു സ്‌കൂളിലെ കുട്ടികളുടെ ഓട്ടമത്സരത്തിൽ നിന്നാണ്. കുട്ടികൾ എല്ലാവരും മത്സരിക്കുന്നത് നോക്കിനില്ക്കുന്നവർക്കിടയിൽ വികലാംഗനായ ഒരുവനുമുണ്ട്. അവനും മത്സരിക്കണമെന്ന് ആഗ്രഹമുണ്ട്. അവനത് അച്ഛനോട് പറയുമ്പോൾ അച്ഛൻ...
1945 ഓഗസ്റ്റ് 6. ലിറ്റിൽ ബോയ് എന്ന് പേരിട്ട അണുബോംബ് ജപ്പാനിലെ ഹിരോ ഷിമയിൽ അമേരിക്ക വർഷിച്ചത് അന്നായിരുന്നു. ആ ദുരന്തത്തിൽ മരണടഞ്ഞവരുടെ എണ്ണത്തെക്കാൾ കൂടുതലായിരുന്നു അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവന്നവരുടെ എണ്ണം.
ഹിരോഷിമയിൽ നിന്ന്...
ജെന്നിന്റെ ജീവിതത്തിലേക്ക് ദുഃസ്വപ്നങ്ങൾ കടന്നുവന്നത് എട്ടു വയസു മുതല്ക്കാണ്. അയൽക്കാരനാണ് ആ ദുഃസ്വപ്നങ്ങൾ വിതച്ചത്. ബാലികയായിരുന്ന അവളെ അയൽക്കാരൻ ലൈംഗികവൃത്തിക്കായി മറ്റുള്ളവർക്ക് വില്ക്കുകയായിരുന്നു. രക്ഷപ്പെടാൻ പലതവണ ശ്രമിച്ചു. പക്ഷേ എല്ലാതവണയും ശ്രമങ്ങൾ വിഫലമായി....
തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്നൊരു ചൊല്ല് കേട്ടിട്ടില്ലേ? അക്ഷരംപ്രതി അതിനെ ശരിവയ്ക്കുന്ന ജീവിതമാണ് ഉമാ പ്രേമന്റേത്. ജീവിതം നല്കുന്ന തിക്താനുഭവങ്ങളെ എത്രത്തോളം വിമലീകരിക്കുകയും അതിനെ മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി വിനിയോഗിക്കുകയും ചെയ്യാം എന്നതിന്...
നല്ലത് ഇനിയും പുറത്ത് വന്നിട്ടില്ല.
ഉയിർത്തെഴുന്നേൽപ്പിന്റെ മഴവില്ല് ഇനിയും തെളിഞ്ഞിട്ടില്ല. എല്ലാ നല്ല ഋതുക്കളും ഇനിയും എവിടെയോ ഒളിച്ചിരിക്കുകയാണ്. സ്‌നേഹത്തിന്റെ തെക്കൻകാറ്റും കാരുണ്യത്തിന്റ വടക്കൻ കാറ്റും ഇനിയും ഭൂമിയിൽ വീശാൻ ബാക്കിയുണ്ട് ....
നന്മ സുഗന്ധം കണക്കെയാണ്. അതു പൊട്ടിപുറപ്പെടുകയും ചുറ്റുപാടുകളെ പ്രസരിപ്പിക്കുകയും ചെയ്യും. അത്തരമൊരു കഥയാണ് ഫേസ്ബുക്കില്‍ ഒരാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഥയുടെ തുടക്കം ഇങ്ങനെയാണ്.വലിയൊരു റെസ്റ്റോറന്റിലേക്ക് ഒരു ദരിദ്രന്‍ കയറിച്ചെല്ലുന്നു. അയാളുടെ കയ്യില്‍ ആകെയുള്ളത്...
49 ട്രെയിനുകൾ കയറിയിറങ്ങി, ഏഴു മണിക്കൂറുകളോളം റെയിൽവേ ട്രാക്കിൽ കിടന്ന ഒരു വ്യക്തിയെക്കുറിച്ച് അറിയുമ്പോൾ ആദ്യം മനസ്സിൽ തോന്നുന്ന വിചാരം എന്തായിരിക്കും? മരിച്ചുപോയിട്ടുണ്ടാവും. ഇല്ലെങ്കിൽ കാലുകൾ നഷ്ടപ്പെട്ട് കിടക്കയിൽ ശരണം വച്ച് ജീവിക്കുകയാവും....
വ്യക്തിത്വവികസനത്തിന് കൃത്യമായ പ്രായമുണ്ടോ? ഇന്ന പ്രായം മുതൽ ഇന്ന പ്രായം വരെ എന്ന്? ഒരിക്കലുമില്ല. ഏതു പ്രായത്തിലും മനസ്സ് വച്ചാൽ, തീരുമാനം നടപ്പിലാക്കിയാൽ വ്യക്തിത്വം വികസിപ്പിക്കാം. എങ്ങനെയാണ് വ്യക്തിത്വവികാസം സാധ്യമാക്കേണ്ടത് എന്ന് ചോദിച്ചാൽ...