ജീവിതത്തിലെ സന്തോഷങ്ങളും സമാധാനവും നിശ്ചയിക്കാൻ കഴിയുന്ന മാനദണ്ഡം എന്തായിരിക്കും? ഭൗതികമായ സമൃദ്ധിയോ പ്രശ്നങ്ങളില്ലാത്ത ജീവിതമോ ആണോ അത്? ആത്യന്തികമായി മനുഷ്യജീവിതത്തിലെ സന്തോഷങ്ങളും സമാധാനവും നിശ്ചയിക്കപ്പെടുന്നത് കേവലം പദാർത്ഥാധിഷ്ഠിതമായിട്ടാണ്. പക്ഷേ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അടിസ്ഥാനം...
തികച്ചും നിർദോഷമെന്ന് നമുക്കു തോന്നുന്ന ചില നാടൻ പ്രയോഗങ്ങളുണ്ട് നമ്മുടെ നാട്ടിൽ. പുതിയൊരു കുഞ്ഞിനെ ആദ്യമായി കാണാൻ പോയി വരുമ്പോൾ, അല്ലെങ്കിൽ പെണ്ണുകാണൽ ചടങ്ങിനു ശേഷം പലപ്പോഴും കേൾക്കുന്ന ഒരു അഭിപ്രായമാണ്... 'ഓ......
അടുത്തയിടെ ലഭിച്ച ഒരു വാട്സാപ്പ് മെസേജ് ഏറെ ചിന്തോദ്ദീപകമായി തോന്നി. അറുപതുവയസുള്ളവരുടെ പ്രാർത്ഥന എന്നായിരുന്നു അതിന്റെ തലക്കെട്ട്. ആശയം ഇങ്ങനെയായിരുന്നു, മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാനുള്ള ആഗ്രഹത്തിൽ നിന്നും ഉപദേശിച്ചുനന്നാക്കിക്കളയാമെന്നുളള ആലോചനയിൽ നിന്നും...
കൂട്ടില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്തവരും മനസ്സില്ലാത്തവരും നമുക്കിടയിൽ ധാരാളമുണ്ട്. ഒരു സിനിമകാണാനോ യാത്രപോകാനോ ഭക്ഷണം കഴിക്കാനോ എല്ലാത്തിനും ഒരാളും കൂടി ഉണ്ടെങ്കിലേ അവർക്ക് സന്തോഷമുള്ളൂ. തനിച്ചായിരിക്കുന്നതിൽ ഏറെ അസ്വസ്ഥത അനുഭവിക്കുന്നവരാണ് അവർ. ഇണ...
2022 സെപ്റ്റംബർ 16നാണ് മാഹ്‌സാ അമിനി എന്ന 22 വയസ്സുകാരി ഇറാനിൽ കൊല്ലപ്പെട്ടത്. ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ പോലീസ് ക്രൂരമായി ആക്രമിച്ച ആ പെൺകുട്ടി ഏതാനും ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ വച്ചു മരണപ്പെട്ടു....
നിങ്ങള്‍ക്ക് നല്ലൊരു പ്രഫഷനലോ കലാകാരനോ അഭിനേതാവോ എഴുത്തുകാരനോ ആകാന്‍ പറ്റിയേക്കും. പക്ഷേ അതോടൊപ്പം ഒരു നല്ല മനുഷ്യന്‍ കൂടിയാകാന്‍ കഴിയുമ്പോഴേ നിങ്ങളിലെ മനുഷ്യത്വം- മനുഷ്യന്‍ ആയിരിക്കുന്ന അവസ്ഥ- പൂര്‍ണ്ണമാകുകയുള്ളൂ. ഒരാളിലെ മനുഷ്യത്വം പൂര്‍ണ്ണത...
ജർമ്മൻ തത്വചിന്തകനായ ഫ്രാൻസ് കാഫ്കയുടെ പ്രസിദ്ധമായ ചെറുകഥയാണ് 'മെറ്റഫോർസിസ്'. ഗ്രിഗർ സാംസ എന്നു പേരായ മധ്യവയസ്‌ക്കൻ ഒരു സെയിൽസ് മാൻ ആണ്. കുടുംബം പുലർത്താനായി അദ്ദേഹം വളരെ അധ്വാനിക്കുന്നു.
കുടുംബത്തിലെ ഏക വരുമാനമാർഗവും അദ്ദേഹ...
ലോകത്തുള്ള എല്ലാ മനുഷ്യരും സുന്ദരികളും സുന്ദരന്മാരുമാണെന്ന് സാഹിത്യകാരനായ ഉറൂബിന്റെ ഒരു നിരീക്ഷണമുണ്ട്. മനുഷ്യമനസ്സിലെ നന്മകൾ എപ്പോൾ വേണമെങ്കിലും പുറത്തേക്ക് വരാമെന്നും എല്ലാവരുടെയും ഉളളിലും നന്മയുണ്ടെന്നുമുള്ള വിശ്വാസമായിരുന്നു അദ്ദേഹത്തെ അത് പറയാൻ പ്രേരിപ്പിച്ചത്. മണ്ണിന്റെ...
നേച്വർ വളരെ ഭംഗിയുള്ള ഒന്നാണ്. കാലത്തിന്റെ ഒരു ബ്ലെസ്ഡ് എക്സ്പീരിയൻസാണ്. കുട്ടികളുടെ കാര്യമെടുക്കുക. കുട്ടികളോളം ശുദ്ധമായ നേച്വർ, കുട്ടികളോളം കാര്യങ്ങൾ പിടുത്തം കിട്ടുന്ന ജനുസ് അധികമൊന്നുമില്ല. അവർ തരുന്ന Wisdom... കാരണം ദൈവത്തിന്റെവീട്ടിൽ...
മറ്റുള്ളവരുടെ പരിഗണനയും ബഹുമാനവും സ്നേഹാദരവുകളും ഏറ്റുവാങ്ങാനാണ് എല്ലാവരും കാത്തുനില്ക്കുന്നത്. പക്ഷേ എപ്പോഴും നാം ആഗ്രഹിക്കുന്നതുപോലെയോ അർഹിക്കുന്നതുപോലെയോ അവ കിട്ടിയിരിക്കണമെന്നില്ല. ഒരുപക്ഷേ നമുക്ക് അതിനുളള അർഹത ഇല്ലാത്തതുമാവാം കാരണം. അതെന്തായാലും മറ്റുള്ളവരുടെ ബഹുമാനവും സ്നേഹവും...
മൊബൈൽ ഇപ്പോൾ നമുക്കെല്ലാവർക്കും കർണ്ണന്റെ കവചകുണ്ഡലങ്ങൾ പോലെ ശരീരത്തിന്റെ മാത്രമല്ല ജീവിതത്തിന്റെയും ഭാഗമായിട്ടുണ്ട്. അതിനെ ഒഴിവാക്കിക്കൊണ്ട് ജീവിക്കാൻ മാത്രം നാമാരും പഴഞ്ചന്മാരുമല്ല. എന്നിട്ടും കഴിഞ്ഞ ദിവസങ്ങളിൽ മൊബൈൽ ഇല്ലാതെ ഏതാനും ദിവസങ്ങളിലേക്ക് ജീവിക്കാനായി...