Family & Relationships

അടുക്കള

ലോകത്തിലേക്കും വച്ചേറ്റവും മനോഹരമായ ഒരിടമുണ്ടെങ്കില്‍ അത് അടുക്കളയാണ്. അവിടെയാണ് സ്ത്രീയുടെ സ്‌നേഹവും ത്യാഗവും സ്വപ്നങ്ങളും കണ്ണീരും വെന്തുപാകമാവുന്നതും അവള്‍ തന്റെ പ്രിയപ്പെട്ടവര്‍ക്കായി   അതെല്ലാം വച്ചുവിളമ്പുന്നതും.  രുചിയുടെ ലോകമാണ് അടുക്കളയുടേത്. നമ്മുടെ  ചില രുചികളും അരുചികളും...

ഭക്ഷണചിലവുകള്‍ കുറയ്ക്കാന്‍ 8 ലളിതമായ ഉപാധികള്‍

നമ്മുടെ കുടുംബത്തില്‍ പണം ലാഭിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണചിലവുകള്‍ കുറയ്ക്കുക എന്നത്. ഒന്നും ചിന്തിക്കാതെ ആഹാരസാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന പ്രവണത നമ്മുടെ ഇടയില്‍ വര്‍ദ്ധിച്ചു വരുന്നു. എന്നിട്ട് അവ ഉപയോഗശൂന്യമായി പാഴാക്കി...

കുടുംബജീവിതം സന്തോഷപ്രദമാകണോ? സാമ്പത്തികകാര്യങ്ങളിലും ശ്രദ്ധ വേണം

കുടുംബജീവിതത്തെ കൂട്ടിയിണക്കുന്ന പ്രധാനപ്പെട്ട ഘടകം സ്‌നേഹമാണ് എന്ന കാര്യത്തില്‍ ആരും സംശയം പറയുമെന്ന് തോന്നുന്നില്ല. പക്ഷേ സാമ്പത്തികത്തിനും അവഗണിക്കാനാവാത്ത ഒരു സ്ഥാനമുണ്ട്.  കുടുംബജീവിതത്തിന്റെ സന്തോഷത്തില്‍ പണം പ്രധാനപങ്കുവഹിക്കുന്നുവെന്ന് തന്നെ ചുരുക്കം. കാരണം പണമാണ്...

രണ്ടുപേർ സ്‌നേഹത്തിലാകുമ്പോൾ സംഭവിക്കുന്നത്…

''സ്നേഹിക്കുമ്പോൾ നീയും ഞാനുംനീരിൽ വീണ പൂക്കൾ'' എന്നാണ് പാട്ട്. അതെ, സ്നേഹം ഇങ്ങനെ നമ്മെ ഒഴുക്കിക്കൊണ്ടേയിരിക്കുകയാണ്. നാമാവട്ടെ ഒഴുകുകയാണെന്ന് അറിയാതെ ഒഴുകിപ്പൊയ്ക്കൊണ്ടിരിക്കുകയും.  രണ്ടുപേരുടെ സ്നേഹത്തിന് ഈ പ്രപഞ്ചത്തെ തന്നെ മാറ്റിമറിക്കാൻ കഴിവുണ്ട്; അവരവരെ തന്നെ യും....

കുടുംബത്തിനൊപ്പം

പതറാതെ പാടിയ നാവുകളോ ഇടറാതെ ആടിയ പാദങ്ങളോ ഇല്ല എന്ന് ശ്രീകുമാരൻതമ്പി. മനമോടാത്ത വഴികളില്ല എന്ന് മനസ്സിന്റെ അപഥസഞ്ചാരങ്ങളെ ന്യായീകരിച്ചുകൊണ്ട് മഹാകവി കുമാരനാശാൻ. ശരിയാണ് പ്രശ്നങ്ങളൊക്കെയുണ്ട് കുടുംബത്തിൽ. പ ലതരത്തിലുള്ള പ്രശ്നങ്ങൾ. എന്നിട്ടും...

ബ്രെസ്റ്റ് കാൻസർ വരാതിരിക്കാൻ

ബ്രെസ്റ്റ് കാൻസർ വരാതിരിക്കാൻ എന്തെങ്കിലും എളുപ്പമാർഗ്ഗങ്ങളുണ്ടോ? തീർച്ചയായും ഉണ്ട്. നല്ല ഭക്ഷണം കഴിക്കുക. തൂക്കം നിയന്ത്രിക്കുക എന്നിവയാണ് അതിൽ പ്രധാനം.  കീമോതെറാപ്പി, റേഡിയോ തെറാപ്പി എന്നിവയിൽ നിന്ന് ഒഴിഞ്ഞുനില്ക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ തീർച്ചയായും ഭക്ഷണകാര്യത്തിലും...

പങ്കാളിയോട് പറയേണ്ട വാക്കുകൾ

ദാമ്പത്യജീവിതത്തിൽ അസ്വാരസ്യം സൃഷ്ടിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നത് വാക്കുകളാണ്. പങ്കാളികൾ ബോധപൂർവ്വമോ അല്ലാതെയോ പറയുന്ന വാക്കുകൾ മറ്റേ ആളിൽ ഏല്പിക്കുന്ന ആഘാതം വളരെ വലുതായിരിക്കും. അതോടൊപ്പം മുറിവുണ്ടാക്കുന്നതുമായിരിക്കും. എന്നാൽ ദാമ്പത്യജീവിതം മനോഹരമാക്കാൻ ബോധപൂർവ്വം ചില ശ്രമങ്ങൾ...

അധികച്ചെലവും അനാവശ്യച്ചെലവും ദാമ്പത്യം തകർക്കുമ്പോൾ

ദാമ്പത്യബന്ധം വഷളാകുന്നതിൽ പലകാരണങ്ങൾ കണ്ടെത്തുമ്പോഴും അതിൽ പലരും ഗൗനിക്കാതെ പോകുന്ന ഒന്നാണ് സാമ്പത്തികപ്രശ്നങ്ങൾ. സാമ്പത്തികം ഇല്ലാത്തതുകൊണ്ടുമാത്രമല്ല സാമ്പത്തികം വേണ്ടവിധത്തിൽ ചെലവഴിക്കാത്തതും അമിതമായി ചെലവഴിക്കുന്നതും ദാമ്പത്യബന്ധം വഷളാക്കുന്നതിൽ  പ്രധാനപങ്കുവഹിക്കുന്നുണ്ട്. പങ്കാളികളിലൊരാൾ  നിരന്തരം പണം അനാവശ്യമായി...

അടുത്തറിയണം കൗമാരത്തെ

ഒരു വ്യക്തിയുടെ ജീവിതത്തിലെ സങ്കീർണ്ണമായ ഘട്ടമാണ് കൗമാരം. ബാല്യത്തിൽ നിന്ന് വിടപറയുകയും എന്നാൽ യൗവനത്തിൽ എത്തിച്ചേരുകയും ചെയ്തിട്ടില്ലാത്ത അവസ്ഥയാണ് കൗമാരം എന്ന് പറയാം. അതായത്  ബാല്യത്തിനും യൗവനത്തിനും ഇടയിലെ ഘട്ടം. വളരെയധികം മാറ്റങ്ങൾക്ക്...

കൂടപ്പിറപ്പുകൾ എന്ന സമ്പാദ്യം

ഒന്നോ രണ്ടോ പ്രായവ്യത്യാസത്തിൽ രണ്ടോ മൂന്നോ മക്കളുണ്ടാകുമ്പോൾ അവർ തമ്മിലുളള വഴക്കുകളും പിണക്കങ്ങളും ഇണക്കങ്ങളും കുടുംബത്തിൽ സാധാരണമാണ്. പലപ്പോഴും അസഹിഷ്ണുതാപരമായിട്ടായിരിക്കും ഭൂരിപക്ഷം മാതാപിതാക്കളും അതിനോടു പ്രതികരിക്കുന്നതും. വഴക്കുകൂടിയും സ്നേഹിച്ചും ഇണങ്ങിയും വീണ്ടും പിണങ്ങിയും...

ഇങ്ങനെയുമുണ്ട് ചില  കുടുംബപ്രശ്നങ്ങൾ

കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ നേരിടാത്തവരായി, അതിലൂടെ കടന്നുപോകാത്തവരായി ആരുമുണ്ടാവില്ല. എന്നിട്ടും കടന്നുപോകുമ്പോൾ നാം കരുതുന്നു നമുക്ക് മാത്രമേ ഈ പ്രശ്നങ്ങളുള്ളൂ എന്നും ഏറ്റവും വലിയ സഹനം തനിക്കാണെന്നും. എന്നാൽ കുടുംബജീവിതം നയിക്കുന്ന എല്ലാവരും ഓരോ...

ഓരോ ദിനവും മെച്ചപ്പെട്ട മാതാപിതാക്കളാകുക

ഒന്നോ രണ്ടോ വർഷം കൊണ്ട് അവസാനിക്കുന്നതാണോ പേരന്റിംങ്? അല്ലെങ്കിൽ ഏതാനും വർഷത്തേക്ക് മാത്രം ഒതുങ്ങിപ്പോകുന്നതാണോ പേരന്റിംങ്? ഒരിക്കലുമല്ല. ലൈഫ് ലോംങ് എക്സ്പീരിയൻസാണ്, ജീവിതാവസാനം വരെ  മിനുക്കാനും  തിരുത്താനും അവസരമുള്ള ഒരു അവസ്ഥ കൂടിയാണ്...